!! തണൽ – വേനലറിയാതെ !! -4 [**SNK**] 106

Rekha: അതെന്താ ചേച്ചി അങ്ങനെ പറയാൻ കാരണം ?

Divya: കാരണങ്ങൾ പലതാണ് മോളെ;

സാധരണ ഒരു സംഘടന ഇങ്ങനെ സ്കോളർഷിപ് കൊടുക്കുമ്പോൾ അവരതു ഒരു ചെറിയ ഇവന്റ് ആക്കി ആണ് നടത്തുക. മിനിമം അവരുടെ ഓഫീസിൽ വച്ചോ അല്ലെങ്കിൽ സംഘടനയുടെ പേര് പ്രിന്റ് ചെയ്ത ഒരു ബാന്നറിന് മുന്നിൽ വെച്ചോ ഒരു ഫോട്ടോ സെഷൻ എങ്കിലും നടത്തും. അവരുടെ റെക്കോർഡ്സിനും അതു പോലെ ഗവണ്മെന്റ് ഔതോറിറ്റിസിനും മുമ്പിൽ കാണിക്കാൻ അതാവശ്യമാണ്.

പിന്നെ ഫീസ് കുറഞ്ഞ കോളേജുകളാണ് അവർ തിരഞ്ഞെടുക്കുക അല്ലെങ്കിൽ അവർക്കു എന്തെങ്കിലും ടൈ അപ് ഉള്ള കോളേജുകൾ.

അങ്ങനെ ഒന്നും ഇവിടെ ഇല്ല. ഇതൊന്നും ഇല്ലെങ്കിലും മിനിമം ഒരു ഡിസ്‌കൗണ്ട് എങ്കിലും അവര് ചോദിക്കും.

അല്ലെങ്കിലേ നമ്മുടെ കോളേജിൽ ഫീസ് കൂടുതലാ, പോരാത്തതിന് എല്ലാ സെമെസ്റ്ററുടെയും ട്യൂഷൻ ഫീസ് ഒറ്റടിക്കാണ് അടച്ചിരിക്കുന്നത്.

Remya: ഫീസ് അടക്കല് കഴിഞ്ഞോ ?

Divya: ട്യൂഷൻ ഫീസ് മാത്രം, റെസിപ്റ് ഞാൻ കൊണ്ടുവന്നിട്ടുണ്ട് ഒരു കോപ്പി നിങ്ങളെ ഏല്പിക്കാൻ പറഞ്ഞിരുന്നു. ലാബിന്റെയും മറ്റും ഫീസ് മുൻകൂട്ടി പറയില്ലല്ലോ. അത് അപ്പപ്പോൾ അറിയിക്കാനാണ് നിർദ്ദേശം. പക്ഷെ ഇതൊന്നും അല്ല രസം. ഇവരുടെ ബാക്കി ഇൻസ്‌ട്രുക്ഷൻസ് ആണ് രസം. അതാണ് ഞാൻ ഇത് നിങ്ങളെ അടുത്തറിയുന്ന ആളാണ് എന്ന് പറയാൻ കാരണം.

 

Remya: അതെന്താ ?

 

Divya: പറയാം മോളെ പറയാം !!!

 

എന്ന് പറഞ്ഞു ദിവ്യ തന്റെ സ്കൂട്ടർ അടുത്തേക്ക് പോയി അതിന്റെ സീറ്റ് തുറന്നു ഒരു ഫയൽ എടുത്തു തിരികെ വന്നിരുന്നു.

 

Divya: മുഴുവൻ ചിലവും വഹിക്കാൻ ആണെങ്കിൽ രേഖയുടെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങി അതിലേക്കു പൈസ ഇട്ടാൽ മതി. അപ്പോൾ ആവിശ്യത്തിന് അനുസരിച്ചു ഉപയോഗിക്കാമല്ലോ. പക്ഷെ അങ്ങനെ ഇട്ടാൽ നിങ്ങളുടെ അവസ്ഥ വച്ച് കടങ്ങൾ വീടാണോ വീട്ടുചിലവിനോ ആ പൈസ ഉപയോഗിച്ചാൽ രേഖയുടെ പഠിത്തം അവതാളത്തിലാകും. മാനക്കേട് ഭയന്ന് നിങ്ങൾ ചോദിച്ചെന്നും വരില്ല. അത് മുൻകൂട്ടി കണ്ടു കൊണ്ടാണ് എല്ലാം വൗച്ചർ ആയി തന്നിട്ടുള്ളത്.

ദിവ്യ പറയുന്നത് കേട്ട് രമ്യയും രേഖയും പരസ്പരം മുഖം  നോക്കിയിരുന്നു. അത് കണ്ട് ഒരു പുഞ്ചിരിയോടെ

ദിവ്യ  ഫയൽ ലിൽ നിന്നും ഓരോന്നായി പുറത്തേക്കുടുത്തു കാണിച്ചു കൊടുത്തു.

 

Divya: ഇത് ട്യൂഷൻ ഫീസ് അടച്ചതിന്റെ റെസിപ്റ്

ഇത് രേഖയുടെ പേരിൽ വീട്ടിലെ അഡ്രസ്സിൽ കൊറിയർ അയച്ചതിന്റെ റെസിപ്റ്,

കോരിയെറിലെ സാധനങ്ങളുടെ ലിസ്റ്റ് ഇതാ – ഒരു HP ലാപ്ടോപ്പ്, wireless keyboard & mouse with mouse pad, ഒരു JBL headset, നാല്  16 GB USB, ഒരു portable  1 TB Hard Disk, ഒരു ladies college bag.

ഇത് കല്യാൺ സിൽക്‌സ് ന്റെ വൗച്ചർ – 4 ചുരിദാർ with pants, 2 സാരി with ബ്ലൗസ് പിന്നെ 4 സെറ്റ് ഇന്നേഴ്‌സും. പിന്നെ ഇതില് സ്റ്റിച്ചിങ് ചാര്ജസും included ആണ് കേട്ടോ. കല്യാൺ സിൽക്സ്ന്റെ എന്ത് ബ്രാഞ്ചിലും പോകാം, അവിടെ ചെല്ലുമ്പോൾ എൻട്രൻസിൽ ഉള്ള സ്റ്റാഫിനെ ആരെങ്കിലും കാണിച്ചാൽ മതി, ബാക്കി ഒക്കെ അവര് നോക്കിക്കോളും.

പിന്നെ ഇത് നമ്മുടെ കോളേജിന് തൊട്ടു മുമ്പിലുള്ള ഹോട്ടലിൽ നിന്നും ഡെയിലി രണ്ടു നേരം ഒരാൾക്ക് വേണ്ടതെന്തും കഴിക്കാം, അല്ലെങ്കിൽ പാർസൽ വാങ്ങാം. ഒരാൾക്കുള്ള ഫുഡ് മാത്രമേ കിട്ടുള്ളു കേട്ടോ, ഫ്രണ്ട് ആയി പോയാൽ പെടും അവരുടെ ഫുഡിന്റെ പൈസ കൊടുക്കേണ്ടി വരും. പിന്നെ ഈ കാർഡ് ആയി രേഖക്ക് മാത്രമേ പോകാൻ പാടുള്ളു കേട്ടോ, ഈ കാർഡിന്റെ കൂടെ മോളുടെ കോളേജ് ഐഡി കൂടി കാണിക്കണം.

5 Comments

  1. വളരെയധികം ഇഷ്ടപ്പെട്ടു ട്ടോ. അധികം വൈകാതെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു

  2. ❤️?♥️

  3. Continue cheyy bro
    Nalla kadha anu?

  4. Kada nannayi varunnundu athupole aakamshayum.

Comments are closed.