!! തണൽ – വേനലറിയാതെ !! -4 [**SNK**] 106

Divya: അത് കള ടീച്ചറെ, ഇത് പറ, ടീച്ചര് മാരീഡ് ആണോ ?

Remya: അതൊക്കെ പറയാം ദിവ്യ, ഞാനെവിടെയും പോകുന്നില്ലലോ. ഇപ്പോൾ ഇയാള് വന്ന കാര്യം നടക്കട്ടെ. എന്താണ് ഞങ്ങളോട് രണ്ടു പേരോടും കൂടി പറയാൻ ഉണ്ട് എന്ന് പറഞ്ഞത്

 

അപ്പോഴേക്കും രേഖ അവുരുടെ അടുത്തെത്തി, ചേച്ചി പറഞ്ഞതിനനുസരിച്ചു അവരുടെ അടുത്തിരുന്നു

Remya: രേഖേ ഇത് ദിവ്യ, നമ്മുടെ കോളേജിലെ ഓഫീസ് സ്റ്റാഫ് ആണ്. നിന്റെ സ്കോളര്ഷിപ്പിന്റെ എന്തോ കാര്യം പറയാൻ വന്നതാ, നീയും കൂടി വന്നിട്ടു നേരിട്ട് പറയുള്ളു എന്ന് പറഞ്ഞിരിക്കാൻ തുടങ്ങിയതാ.

Rekha: (ഒരു ചെറിയ പേടിയോടെ) എന്താ ചേച്ചി ? അത് പോയി എന്നുമൊന്നുമല്ലലോ അല്ലെ? എല്ലാ പ്രതീക്ഷയും നഷ്ടപെട്ടിരുന്നപ്പോൾ കിട്ടിയ ഒരു കച്ചിത്തുരുമ്പാണ്

 

അനിയത്തിയുടെ ആ വാക്കുകൾ കേട്ടപ്പോഴാണ് അങ്ങനെയും ഒരു സാധ്യത രമ്യ ഓർത്തത്. രണ്ടു പേരും ഒരു നിമിഷം ശ്വാസം പോലും വിടാതെ ദിവ്യയുടെ മുഖത്തേക്ക് നോക്കി.

അവരുടെ ആ ഭാവം കണ്ടു ദിവ്യക്കു ചിരിവന്നു. അവൾ അവരുടെ മുഖത്തേക്ക് നോക്കി നല്ല ഒരു ചിരി തന്നെ കൊടുത്തു. അതു കണ്ടപ്പോഴാണ് ആ സഹോദരിമാരുടെ ശ്വാസം നേരെ ആയതും മുഖത്തൊരു ആശ്വാസം വന്നതും. അത് കണ്ടൊരു ചെറു പുഞ്ചിരിയോടെ

 

Divya: നിങ്ങളെ വിഷമിപ്പിക്കുന്നതല്ല മറിച്ചു സന്തോഷം തരുന്ന കാര്യമാണ് എനിക്ക് പറയാനുള്ളത്.

Rekha: ഓഹ് ഇപ്പോഴാ ഒന്ന് സമാധാനമായത്

Divya: എന്തിനാ കാര്യമറിയുന്നതിനു മുന്നേ വെറുതെ ടെൻഷൻ അടിക്കുന്നത് ?

Remya: അത് അവളെ പറഞ്ഞിട്ട് കാര്യമില്ല ദിവ്യയെ, കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി പുറത്തു നിന്നും ആരെങ്കിലും എവിടെ വന്നു പറയുന്നത് സങ്കടപെടുത്തുന്ന കാര്യങ്ങൾ മാത്രമാണ്

Divya: അത് പണ്ട്, ഇനി നിങ്ങളുടെ ജീവിതത്തിൽ സന്തോഷങ്ങൾ മാത്രമായിരിക്കും നോക്കിക്കോ. അതിനു തുടക്കം കുറിക്കുന്നത് ഈ ഞാനും.

Remya: (ആകാംഷയോടെ) നീ ഇങ്ങനെ സസ്പെൻസ് കളിക്കാതെ കാര്യം പറയു ദിവ്യെ !!!

Divya: ഓക്കേ, സസ്പെൻസ് ഒന്നും വേണ്ട, അതിനു മുമ്പേ ഒരു കാര്യം. നിങ്ങളോടു ഈ സ്കോളര്ഷിപ്പിന്റെ കാര്യം ആദ്യം അറിയിച്ചതാരാ ?

Remya: അത് കഴിഞ്ഞ ആഴ്ച്ച പ്രിൻസിപ്പൽ വിളിച്ചു ചോദിച്ചു; രേഖ എന്ന് പറയുന്നത് എന്റെ അനിയത്തിയാണോ എന്നും, അതെ എന്ന് പറഞ്ഞപ്പോൾ അവളെയും കൂടി സര്ടിഫിക്കറ്റസുമായി അടുത്ത ദിവസം കോളേജിൽ ചെല്ലാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ അടുത്ത ദിവസം തന്നെ പോയി അദ്ദേഹത്തെ കണ്ടു എല്ലാം കൊടുത്തേല്പിച്ചു പൊന്നു. പിന്നെ രണ്ടു ദിവസം മുമ്പാണ് വിളിച്ചിട്ടു പറയുന്നത് രേഖക്ക് സ്കോളർഷിപ്പ് ശരിയായിട്ടുണ്ടെന്നും ഓഫീസിൽ നിന്നും വിളിക്കും എന്നും പറഞ്ഞു. ഒരു വിളി കാത്തിരിന്നപ്പോളാണ് മാഡത്തിന്റെ ഡയറക്റ്റ് എൻട്രി.

ദിവ്യ എന്തോ ആലോചിച്ചുകൊണ്ടൊന്നു മൂളി. അത് കണ്ടു കൊണ്ട്

 

Remya: എന്താ മേഡം, മൂളലിനൊരു കാണാം ?

Divya: ഒന്നുമില്ലെന്റെ ടീച്ചറെ, ഞാൻ ഈ സ്കോളർഷിപ് വന്ന വഴി ആലോചിച്ചതാ. മോള് എന്തെങ്കിലും ടെസ്റ്റ് എഴുതുകയോ, ഓൺലൈൻ അപ്ലൈ ചെയ്യുകയോ വല്ലതും ചെയ്തോ ?

Rekha: ഇല്ല ചേച്ചി അങ്ങനെ ഒന്നും ചെയ്തിട്ടില്ല. ആകെ രണ്ടു വട്ടം എൻട്രൻസ് ട്രൈ ചെയ്തിരുന്നു. രണ്ടും പാസാവാൻ പറ്റിയില്ല.

Divya: ഹും; ഒരു കാര്യം ഞാൻ ആദ്യമേ പറയാം, ഇവിടെ വന്നുള്ള ഈ കുറച്ചു നേരത്തെ പരിചയം വച്ചും സ്കോളർഷിപ് തന്ന സംഘടനയുമായുള്ള കമ്മ്യൂണിക്കേഷൻ വച്ചും എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും, ഇത് നിങ്ങളെ അടുത്തറിയുന്ന ആരോ തന്ന സമ്മാനമാണ്. ഈ സംഘടന armed services ആയി ബന്ധമുള്ളതാണ്. നിങ്ങള്ക്ക് വളരെ വേണ്ടപ്പെട്ട ആരോ armed services ഇൽ ഉണ്ട്.

5 Comments

  1. വളരെയധികം ഇഷ്ടപ്പെട്ടു ട്ടോ. അധികം വൈകാതെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു

  2. ❤️?♥️

  3. Continue cheyy bro
    Nalla kadha anu?

  4. Kada nannayi varunnundu athupole aakamshayum.

Comments are closed.