!! തണൽ – വേനലറിയാതെ !! -4 [**SNK**] 106

Remya: ഞങ്ങൾ നാല് പേരാ, എനിക്ക് താഴെ രേഖ, അവൾക്കു താഴെ രേഷ്മയും രേണുകയും. അച്ഛനും അമ്മയ്ക്കും ഒരു ആൺകുട്ടി വേണം എന്നുണ്ടായിരുന്നു, അതാണ് ആദ്യത്തെ രണ്ടും പെൺകുട്ടികളായപ്പോൾ ഒന്നും കൂടി ശ്രമിച്ചത്. പക്ഷെ ആ ശ്രമം ഒറ്റയടിക്ക് രണ്ടു ട്രോഫി കൊടുത്തതോടുകൂടി അമ്മ ഫുൾസ്റ്റോപ് ഇട്ടു.

Divya: ടീച്ചർക്ക് ട്വിൻ സിസ്റ്റേഴ്സ് ഉണ്ടോ ? അതൊരു സർപ്രൈസ് ആയല്ലോ !!! പക്ഷേ ആരെയും കാണാൻ പറ്റിയില്ല അതാ സങ്കടം.

Remya: വിഷമിക്കല്ലേ ദിവ്യക്കുട്ടി . ഞാൻ നേരത്തെ പറഞ്ഞില്ലേ രേഖ ലൈബ്രറിയിൽ പോയതാ ഇപ്പൊ എത്തും, പിന്നെ രേഷ്മയും രേണുകയും ഇവിടെ അടുത്തൊരു വീട്ടിൽ പോയതാ. കുറച്ചങ്ങോട്ടു മാറി നാലഞ്ചു വീടുകൾക്കപ്പുറം അവരുടെ കൂടെ പഠിക്കുന്ന ഒരു കുട്ടിയുണ്ട്. ആ കുട്ടിക്കെന്തോ ആക്സിഡന്റ് പറ്റി എന്നറിഞ്ഞു കാണാൻ പോയതാ. കുറച്ചു കഴിഴുമ്പോഴേക്കും എത്തും. അവരൊക്കെ വന്നു കണ്ടു സംസാരിച്ചു ഉച്ചഭക്ഷണം ഒക്കെ കഴിഞ്ഞേ ഞാൻ ദിവ്യക്കുട്ടിയെ വിടുള്ളൂ കേട്ടോ. പിന്നെ വലിയ വിഭവങ്ങളൊന്നും പ്രതീക്ഷിക്കരുത് കേട്ടോ. ഞങ്ങളിവിടെ പറമ്പിൽ നട്ടുവളർത്തുന്ന പച്ചക്കറികൾ വെച്ചുള്ള കറികളൊക്കെ കാണുള്ളൂ ട്ടോ !!!

Divya: എന്നാൽ അങ്ങനെയാവട്ടെ, ടീച്ചറുടെ കൈപ്പുണ്യം ഒന്നറിയാലോ

Remya: അല്ല എന്താ സ്കോളര്ഷിപ്പിന്റെ കാര്യം ?

Divya: അത് സ്കോളർഷിപ് എന്ന് ഒറ്റ വാക്കിൽ ഒതുക്കേണ്ട കാര്യമല്ല ടീച്ചറെ

Remya: അതെന്താ?

Divya: അതേതായാലും രേഖയും കൂടെ വന്നിട്ട് പറയാം, രണ്ടു വട്ടം പറയുന്നത് ഒഴിവാക്കാമല്ലോ. ഇപ്പോൾ ടീച്ചർ ടീച്ചറുടെ കഥ പറയു.

Remya: ഹ്മ്മ് .

തൃശൂർ പാലക്കാട് ജില്ലകളുടെ അതിർത്തിയിലുള്ള മായന്നൂരിനടുത്തു ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു എന്റെ ജനനം. എനിക്കോർമ്മ വെച്ച കാലം മുതൽക്കേ അമ്മയുടെ തറവാട്ടിലായിരുന്നു ഞങ്ങളുടെ താമസം. മുത്തച്ഛന്റെ ഒരു ഓർമപോലുമില്ല എനിക്ക്. മുത്തച്ഛനും മുത്തശ്ശിക്കും 4 മക്കളായിരുന്നു. രണ്ടാണും രണ്ടു പെണ്ണും. മൂത്ത രണ്ടമ്മവാന്മാരും അതിനു താഴെ വല്യമ്മയും പിന്നെ എന്റെ അമ്മയും. മൂത്തമ്മാവൻ പുള്ളിയുടെ കല്യാണം കഴിഞ്ഞയുടനെ നാട് വിട്ടു പോയതാണ്. ഞാൻ ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് പുള്ളിയെ ശരിക്കു കാണുന്നത്. ചെറിയമ്മാവൻ വിദേശത്തായിരുന്നു പുള്ളിയുടെ കല്യാണത്തിന് ശേഷം നാട്ടിൽ അമ്മായിയുടെ വീടിനടുത്തു സ്ഥലം വാങ്ങി അവിടെ സെറ്റൽ ചെയ്തു. വല്യമ്മയുടെ ആൾക്ക് ഒരു പ്രൈവറ്റ് കമ്പനിയിലായിരുന്നു ജോലി, അതിനടുത്തു ഒരു വാടക വീടെടുത്തു അവിടെയായിരുന്നു അവരുടെ താമസം. അങ്ങനെ തറവാട്ടിൽ ആരുമില്ലാത്തതു കൊണ്ട് ഞങ്ങൾ അവിടെ ആയിരുന്നു.

ഒഴിവു ദിവസങ്ങളിൽ മാത്രമാണ് അച്ഛന്റെ വീട്ടിൽ പോകാറുള്ളത്. അധിക ദിവസം നിക്കാറുമില്ലായിരുന്നു.

അവിടെയും നാല് മക്കളായിരുന്നു. രണ്ടാണും രണ്ടു പെണ്ണും. പക്ഷെ അച്ഛനായിരുന്നു അവിടെ മൂത്തത്.

പഠിക്കാൻ താല്പര്യമില്ലാത്തതു കൊണ്ടോ അതോ പെങ്ങന്മാരെയും അനിയനെയും പഠിപ്പിക്കേണ്ടതുകൊണ്ടോ എന്നറിയില്ല അച്ഛൻ പത്തിൽ നിർത്തി അച്ചച്ചന്റെ കൂടെ കൂടി. അച്ചച്ചൻ കണ്ണൂര് ഒരു സിനിമ തിയേറ്ററിന്റെ മാനേജർ ആയിരുന്നു. പത്തിൽ നിറുത്തിയാലും അച്ഛനു നല്ല കഴിവായിരുന്നു. ഇലക്ട്രിക്കൽസും ഇലെക്ട്രോണിക്കൽസും ആയിരുന്നു താല്പര്യം. കണ്ടും കെട്ടും അച്ഛൻ അതിന്റെ സകലമാന റിപ്പയറിങ്ങും പഠിച്ചിരുന്നു.

പെണ്മക്കളുടെ എല്ലാം കല്യാണം കഴിഞ്ഞപ്പോൾ അച്ഛച്ചൻ സ്വത്തെല്ലാം ഭാഗം വെച്ചു. തറവാട്ട് വീട് ഏറ്റവും ചെറിയ പെങ്ങൾക്കാണ് കൊടുത്ത്. ആ വീട് പുതുക്കി പണിയുമ്പോൾ അതിന്റെ എല്ലാ ഡയറിങ്ങും പ്ലംബിങ്ങും അച്ഛൻ ഒറ്റക്കാണ് ചെയ്തത്. അത്രക്ക് പുലിയായിരുന്നു.

ഞാൻ എഴിൽ പഠിക്കുമ്പോഴാണ് അച്ഛച്ചൻ മരിക്കുന്നത്. അതോടു കൂടി അച്ഛൻ അവിടത്തെ പണിയും മതിയാക്കി നാട്ടിൽ വന്നു.

ആ ഈടക്കാന്  അമ്മയുടെ തറവാടിന്റെ ഭാഗം വെക്കുന്നത്. അതു എന്തൊക്കെയോ വർത്തമാനത്തിലായി അവസാനം അച്ഛൻ ഞങ്ങളെയും കൊണ്ട് കുറച്ചു മാറി ഒരു വീട് വാടകെകെടുത്തു താമസം തുടങ്ങി. അവിടുന്ന് അച്ഛന് കിട്ടിയ കൂട്ടാണ് ഉണ്ണിയേട്ടന്റെ അച്ഛനെ. അവുരു രണ്ടു പേരും കൂടി spare parts ന്റെ ബിസിനസ് തുടങ്ങി. ഫാൻ മിക്സി തുടങ്ങിയുള്ള വീട്ടുപകരണങ്ങളുടെ പാർട്സ്. പർച്ചേസും സെർവിസും അച്ഛനും സയേൽസും ഡിസ്ട്രിപ്‌ഷനും ഉണ്ണിയേട്ടന്റെ അച്ഛനും. കണക്കും മറ്റു കാര്യങ്ങളും നോക്കി സഹായിക്കാൻ ഉണ്ണിയേട്ടനും.

Divya: ഉണ്ണിയേട്ടനോ, അതാരാ ?

Remya: എന്റെ ഭർത്താവ് !!!

Divya: എന്ത് !!! ടീച്ചർ മാരീഡ് ആണോ ?

ആ ചോദ്യം കേട്ട് പുഞ്ചിരിച്ചിരിക്കുമ്പോഴാണ് രേഖ പാടത്തുകൂടെ നടന്നു വന്ന് വീട്ടിലേക്കു കയറുന്നതു കണ്ടത് . രമ്യ രേഖയെ തങ്ങളിരിക്കുന്നയിടത്തെക്ക് വിളിച്ചു.

Remya: അഹ്, ദിവ്യ അന്വേഷിച്ച ആളെത്തിയല്ലോ. ഇതാണ് രേഖക്കുട്ടി !!!

5 Comments

  1. വളരെയധികം ഇഷ്ടപ്പെട്ടു ട്ടോ. അധികം വൈകാതെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു

  2. ❤️?♥️

  3. Continue cheyy bro
    Nalla kadha anu?

  4. Kada nannayi varunnundu athupole aakamshayum.

Comments are closed.