!! തണൽ – വേനലറിയാതെ !! -4 [**SNK**] 106

DG: അതെ വിജയ്, let me come to the point straight. തന്റെ ഈ പോസ്റ്റിങ്ങ് സെൻട്രൽ മിനിസ്ട്രയുടെ സ്പെഷ്യൽ റിക്വസ്റ്റ് പ്രകാരമാണ്.

IG: എസ് സർ, അത് ഇന്നലെ CM സൂചിപ്പിച്ചിരുന്നല്ലോ

DG: yes listen carefully, തന്റെ ഈ പോസ്റ്റിംഗിന് പിന്നിലെ മോട്ടീവ് ഓർ അജണ്ട, അതിനെ കുറിച്ച് they disclosed nothing. സ്റ്റേറ്റ് internal ഇസ്സുസിൽ ഡയറക്റ്റ് ഇൻവോൾവമെന്റിനുള്ള ശ്രമമാണോ എന്നായിരുന്നു ഫസ്റ്റ് thoughts. പക്ഷെ suggest ചെയ്തത് തന്റെ പേരായതു കൊണ്ട് that is out of the box. അതു കൊണ്ടാണ് CM proceed ചെയ്യാൻ പറഞ്ഞത്. But still you have to keep that in mind. ഒരു വിധ out of the channel access അവർക്കുണ്ടാവരുത്.

IG: yes sir

DG: പിന്നെ സെൻട്രൽ സോണിലെ പാലക്കാട് മുതൽ കോട്ടയം വരെയുള്ള 5 ജില്ലകളുടെയും അതിലുള്ള വിവിധ ഡിപ്പാർട്മെന്റ് തലപ്പത്തേക്കുള്ള തന്റെ preferred officers list, I need it by 3 PM max. 4 മണിക്ക് കൂടുന്ന ക്യാബിനറ്റിന് ശേഷം G.O. will be issued. പിന്നെ public prosecutor, forensic അതു പോലെ തന്നെ സ്റ്റേഷൻ ഓഫീസർ മാരുടെ കാര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ you can notify us later.

IG: Ok sir

DG: തന്റെ കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയ കാലഘട്ടം മാകും ഇത് എന്ന് തോന്നുന്നു. IB Deputy Director Mr. Anand Venkitesh will provide you further guidelines. I have forwarded you his contact details. നാളെ തന്നെ ജോയിൻ ചെയ്തു റിപ്പോർട്ട് ചെയ്യണം. All the Best.

IG: Sure Sir, Thank you…

 

 

പടിക്കെട്ടിലിരുന്ന ശേഷം ദിവ്യയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട്

 

Remya: എന്താ ദിവ്യകുട്ടിക്കറിയേണ്ടത് ?

Divya: ടീച്ചറെ കുറിച്ച് എനിക്കന്നല്ല, കോളേജിലെ ആർക്കും ഒന്നുമറിയില്ല. ടീച്ചർക്ക് എന്നോട് പറയാവുന്ന കാര്യങ്ങൾ ധൈര്യമായി പറയാം. അതൊരു കുഞ്ഞുപോലും എന്നിൽ നിന്നും അറിയാൻ ഇട വരില്ല.

Remya: അങ്ങനെ വലിയ കാത്തു സൂക്ഷിക്കേണ്ട രഹസ്യങ്ങളൊന്നും എനിക്കില്ല

Divya: എന്ന പറ ടീച്ചറെ കേൾക്കട്ടെ, ഇന്ന് ഓഫീസിൽ പോയിട്ട് പ്രത്യേകിച്ച് പണിയൊന്നും ഇല്ല. അല്ല പറഞ്ഞ പോലെ ഞാൻ വന്ന കാര്യം പറഞ്ഞില്ലല്ലോ. ഇത്രയും നേരം സംസാരിച്ചത് മുഴുവൻ പേർസണൽ ആണെങ്കിലും വന്നത് സ്ട്രിക്ടലി ഒഫീഷ്യൽ അന്ന് കേട്ടോ. എവിടെ ഞാൻ കാണാൻ വന്ന ആള് ?

Remya: രേഖയുടെ സ്കോളര്ഷിപ്പിന്റെ കാര്യമല്ലേ, പ്രിൻസിപ്പാൾ സൂചിപ്പിച്ചിരുന്നു. അവളു കവലയിലെ ലൈബ്രറിയിൽ പോയതാ. വരാൻ നേരമാകുന്നതേയുള്ളു. ഇവിടെ TV ഒന്നും ഇല്ലലോ, എന്റെ കയ്യിൽ ഉള്ളതാണെങ്കിൽ പഴയ nokia യുടെ ഒരു മൊബൈലും. അതിൽ ഇന്റർനെറ്റ് സൗകര്യങ്ങൾ ഒന്നും ഇല്ല. അപ്പോൾ നേരം കളയാൻ ഉള്ള ഏക വഴി പുസ്തകവായനയും ഞങ്ങൾ സഹോദരിമാർ പരസ്പരമുള്ള കഥ പറച്ചിലും. ഞാൻ നമ്മുടെ കോളേജിലെ ഓരോ വിശേഷങ്ങൾ പറയും അവർ അവരുടെ സ്‌കൂളിലെ കഥകളും.

Divya: ടീച്ചർക്ക് എത്ര അനിയത്തിമാരാ ?

5 Comments

  1. വളരെയധികം ഇഷ്ടപ്പെട്ടു ട്ടോ. അധികം വൈകാതെ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു

  2. ❤️?♥️

  3. Continue cheyy bro
    Nalla kadha anu?

  4. Kada nannayi varunnundu athupole aakamshayum.

Comments are closed.