!! തണൽ – വേനലറിയാതെ !! 4
Author :**SNK**
**********************************************
State Police Head Quarters – DGP’s Office – 11:30 AM
തലേ ദിവസം രാത്രിയിൽ കിട്ടിയ നിർദ്ദേശം പ്രകാരം ഓഫീസിനു പുറത്തു കാത്തു നിൽക്കുകയായിരുന്നു IG Vijay Menon IPS. എല്ലാം കൂടി ഒരു പ്രതേക അവസ്ഥയിലായിരുന്നു ഐജി അപ്പോൾ.
രാഷ്ട്രീയക്കാരുടെ ആഗ്രഹങ്ങൾക്കൊപ്പം നിന്ന് തുള്ളാത്തതുകൊണ്ടു സെർവിസിൽ കയറിയ കാലം തൊട്ടു അവഗണകൾ മാത്രം നേരിട്ടിട്ടുള്ളു. തുടക്കത്തിൽ വളരെ കുറച്ചു കാലം മാത്രമേ law & order ഇൽ ജോലി ചെയ്യാൻ പറ്റിയിട്ടുള്ളു. ASP ആയി ജോയിൻ ചെയ്ത വർഷത്തിൽ തന്നെ ഓഫീസ് സ്റ്റാഫിനോട് മോശമായി പെരുമാറിയ MLA യുടെ സ്വന്തം അനന്തിരവനെ ഉടുമുണ്ടു ഉറിയിച്ചു ലോക്കപ്പിൽ കിടത്തിയാണ് കിട്ടിയ സ്ഥലമാറ്റത്തിൽ നിന്ന് തുടങ്ങിയതാണ്. പിന്നെ മുഴുവൻ സമയവും കോർപറേഷനുകൾ ഭരിക്കാനായിരുന്നു യോഗം. അവിടെ നല്ല രീതിയിൽ കൊണ്ടു പോകാതിരിക്കാൻ തൊഴിലാളി സംഘടനയുടെ നേതാക്കൾ മത്സരിച്ചു ആത്മാര്ഥമാഴി ശ്രമിച്ചപ്പോൾ വേറെ നിവർത്തിയില്ലാതെ പോയതാണ് സെൻട്രൽ സെർവിസിൽ ഡെപ്റ്റേഷനിൽ. ഒരു തല വേദന ഒഴിവാക്കുന്ന സന്തോഷത്തിൽ സ്റ്റേറ്റിൽ നിന്നും ഒബ്ജെക്ഷൻ ഒന്നും ഇല്ലാത്തതു കൊണ്ട് പെട്ടെന്ന് ശരിയായി. പിന്നെ അവിടെ യായിരുന്നു നീണ്ട 13 വർഷം, പല പല സ്ഥലങ്ങളിൽ പല പല ഡിപ്പാർട്മെന്റുകളിൽ. തന്റെ IPS ജീവിതത്തിലെ most fruitful moments.
കാലാവധി നീട്ടി കിട്ടാൻ ഒരു പാട് ശ്രമിച്ചു, പക്ഷെ നിരാശ യായിരുന്നു ഫലം. അങ്ങനെ തിരിച്ചു വന്നു.
ഇവിടെ വന്നപ്പോൾ സ്ഥിതി പഴയതിനേക്കാൾ പരിതാപകരം. പഴയ MLA രണ്ടു വട്ടം മന്ത്രിയായിരുന്നു അത് കൊണ്ട് തന്നെ ഗംഭീര സ്വീകരണമായിരുന്നു. ആദ്യത്തെ തന്നെ പോസ്റ്റിങ്ങ് റെക്കോർഡ് റൂംസ് DIG ആയി. എഴുതി തള്ളിയതും ശിക്ഷ നടപ്പാക്കിയതുമായ ലക്ഷകണക്കിന് കേസുകട്ടുകളുടെ കൂട്ടത്തിൽ കീറി കളഞ്ഞ കടലാസ് കഷ്ണം പോലെ നീണ്ട നാല് വര്ഷം.
IPS കാരനായത് കൊണ്ടും ഇനിയും പിടിച്ചു വെക്കുന്നത് സർവീസ് ചട്ടങ്ങൾക്ക് എതിരാകുമെന്നതു കൊണ്ടും Transfer with Promotion പോലീസ് ആസ്ഥാനത്തേക്ക് IG ആയി. അവിടെയാകുമ്പോൾ ഇവരുടെ കൺവെട്ടത്തു തന്നെ കാണുമെല്ലോ! അവിടെ പൊട്ടിയ കസേരയുടെയും കീറിയ കാർട്ടന്റെയും ഡീസൽ ടാങ്ക് ചോരുന്ന ജീപ്പുകളുടെയും കണക്കു നോക്കി കഴിഞ്ഞ 3 വര്ഷം.
അങ്ങനെ ഇരിക്കുമ്പോഴാണ് പാതി രാത്രി വിളിച്ചു പറയുന്നത് Law & Order ലേക്ക് തിരികെ പോസ്റ്റ് ചെയ്യുന്നു എന്ന്. അതും സംസ്ഥാനത്തെ എല്ലാ താപ്പാനകളും ഒത്തൊരുമിച്ചും അല്ലാതെയും വിരഹിക്കുന്ന സെൻട്രൽ സോണിലേക്ക്. എത്ര വലിയ IPS കാരെന്റെയും കിളി പോകില്ലേ. ബോധക്ഷയം വരാത്തത് കൊണ്ട് DGP ഓഫീസിനു മുമ്പിൽ രണ്ടു കാലിൽ തന്നെ നിക്കുന്നത്.
അങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് അകത്തു വിളിക്കുന്നു എന്നറിയിപ്പു കിട്ടിയത്. അത് കേട്ടു ഒരു ദീർഘ ശ്വാസം വലിച്ചു അകത്തു കഴറി സല്യൂട്ട് നൽകി.
IG: Good Morning Sir
DG: Good Morning Vijay, Have a seat
IG: Thank you sir
എന്ന് പറഞ്ഞു മുമ്പിലെ കസേരയിൽ ഇരുന്ന വിജയിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
DG: In fact, it is actually a very good morning for you ; right vijay ?
IG: എന്താ സർ അങ്ങനെ പറഞ്ഞത്
DG: അല്ല, തന്റെ ഒരു പാടു കാലത്തെ ആഗ്രഹമല്ലേ ഈ പോസ്റ്റിംഗ്
IG: അങ്ങനെയൊന്നും ഇല്ല സർ, But I am really surprised and confused !!
DG: ആവാതെ പറ്റില്ലലോ !!
IG: അതെന്താ സർ ?
DG: even we are confused
IG: സർ
വളരെയധികം ഇഷ്ടപ്പെട്ടു ട്ടോ. അധികം വൈകാതെ അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു
❤️?♥️
Continue cheyy bro
Nalla kadha anu?
Kada nannayi varunnundu athupole aakamshayum.
???