ആർക്ക് വേണ്ടി ഞാൻ എന്തിനു വേണ്ടി ഞാൻ.
അവളോട് ഉള്ള പക അതെന്നെ ഇവിടെ വരെ എത്തിച്ചു.
അനുവിനോട് തോന്നിയത് സ്നേഹം അല്ലായിരുന്നു. അവളുടെ ശരീരത്തോട് തോന്നിയ ഇഷ്ടം പിന്നെ അവളുടെ അച്ഛന്റെ സ്വത്തിനോടും.
ആ ഇഷ്ടം എല്ലാവരുടെയും മുന്നിൽ വെച്ചു കാരണത്തടിച്ചു അപമാനിച്ചു ഇറക്കി വിട്ടപ്പോൾ പക ആയി മാറി.
കള്ളിനും കഞ്ചാവിനും അടിമപ്പെട്ടു.
എന്തോ ഒരു ചിന്തയിൽ കയ്യിൽ കിട്ടിയതൊക്കെ വലിച്ചു കയറ്റിയത് മാത്രമേ ഓർമയുള്ളൂ ഇപ്പോൾ എവിടെയോ. മരിച്ചിട്ടില്ല എന്ന് ഉറപ്പാണ്.
കണ്ണുകൾ വലിച്ചു തുറന്നപ്പോൾ കണ്ടത് ഒഴുകുന്ന നാലു കണ്ണുകൾ ആണ്. അമ്മയും മേഘയും.
എന്റെ കണ്ണ് തുറന്നപ്പോൾ തന്നെ അവൾ ഡോക്ടർ എന്ന് വിളിച്ചു കൊണ്ട് ഓടി.
ഡോക്ടർ വന്നിട്ട് ഇതാരാ എന്ന് മനസ്സിലായോ എന്നൊക്കെ ചോദിച്ചു. ആയെന്ന് പറഞ്ഞു ഞാൻ. ശരീരത്തിൽ ലഹരി കൂടുതൽ ആയപ്പോൾ മരുന്ന് പ്രവർത്തിക്കാതെ വന്നത് കൊണ്ടാണത്രെ ഇത്രയും ദിവസം ബോധം വരാതിരുന്നത്. മുറിവും ഉണക്കം വന്നിട്ടില്ല കുറച്ചു ദിവസം കൂടി കഴിഞ്ഞ പോകാം എന്ന് പറഞ്ഞു ഡോക്ടർ.
മേഘ എന്നോട് മിണ്ടാറില്ല. അമ്മ പറഞ്ഞു കാര്യങ്ങൾ ഒക്കെ. ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞ അന്ന് വന്നതാണ് അവളെന്നു. കയ്യിൽ ഉണ്ടായിരുന്ന എല്ലാം അച്ഛൻ ഓരോന്ന് പറയുമ്പോൾ ഊരി കൊടുത്തെന്നു.
കള്ളും കഞ്ചാവും അടിച്ചു കാവച്ചാലിൽ വീണവനെ ഒന്നും ചികിൽസിക്കാൻ അച്ഛന്റെ കയ്യിൽ പൈസ ഇല്ലത്രെ.
മറ്റൊരു ഹോസ്പിറ്റലിൽ അഡ്മിഷൻ റെഡി ആക്കിയിട്ടാണ് അഭിജിത്ത് നെ കാണാൻ പോയത്. പക്ഷെ അവിടെ എത്തിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി. ബെഡിൽ ഇരുന്നു കഞ്ഞി കുടിക്കുന്ന അഭിജിത്ത് നെ ആണ് ഞാൻ കണ്ടത്.
എന്നോടുള്ള പെരുമാറ്റത്തിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഡിസ്ചാർജ് ആണെന്ന് നേഴ്സ് വന്നു പറഞ്ഞപ്പോൾ അവർ പരസ്പരം നോക്കി. അവന്റെ അച്ഛൻ ഇന്ന് ഡിസ്ചാർജ് ആണെന്ന് അറിഞ്ഞപ്പോൾ പോയതാണെന്ന് എനിക്ക് മനസ്സിലായി. അവന്റെ അകൗണ്ടിൽ ഉള്ള പണം മുഴുവനും ഹോസ്പിറ്റലിൽ ആയെന്നും എനിക്കറിയാം. അതുകൊണ്ട് ഹോസ്പിറ്റലിൽ ബില്ലടച്ചു ഞാൻ അവരെ വീട്ടിൽ കൊണ്ടാക്കി. ഓരോന്ന് പറയുന്ന കൂട്ടത്തിൽ എന്താണ് സംഭവിച്ചത് എന്ന് ഓർക്കുന്നില്ലേ എന്ന് ഞാൻ പലവട്ടം ചോദിച്ചു. അവസാനം വീട്ടിൽ എത്തിയപ്പോൾ എന്നെ മാറ്റി നിർതിയിട്ട് അളിയാ സത്യം പറയാലോ അനുവിന് ഒരു പണി കൊടുക്കണം എന്നോർത്താണ് ഞാൻ അവിടേക്ക് വന്നത് പക്ഷെ അതിനു മുമ്പ് തന്നെ ദൈവം എനിക്കുള്ള പണി തന്നു. പിന്നെ ഇതൊന്നും ആരോടും പറയരുത് ഇനി ഞാൻ ഒന്നിനും ഇല്ല പിന്നെ അവൾ മേഘ അവളെ ജീവിതത്തിൽ കൂടെ കൂട്ടണം. അവൾ എന്നോട് ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല അളിയൻ ഒന്ന് അവളോട് പറയുമോ എന്നോട് ഒന്ന് സംസാരിക്കാൻ.
Superb. Wtg 4 nxt part…
????
♥♥♥♥