തടിച്ചവൾ. 19 [Ibrahim] 79

തടിച്ചവൾ.19

 

അനുവിന് കാര്യമായിട്ട് പേടി തട്ടിയിട്ടുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. പരിചയം ഉള്ള ആളായിരുന്നു പിന്നെ ഒരു പെണ്ണും അതുകൊണ്ടാണ് ഞാൻ ഉണ്ടായതെല്ലാം തുറന്നു പറഞ്ഞത്. അവന് വല്ലതും സംഭവിച്ചു കാണുമോ എന്നുള്ള പേടിയായിരിക്കും എന്ന് പറഞ്ഞു ഡോക്ടർ. സാവധാനം ശരി ആകുമെന്നും ദേഷ്യപ്പെടുകയോ നിർബന്ധം പിടിച്ചു കൊണ്ട് ഓർക്കാൻ ശ്രമിപ്പിക്കുകയോ ചെയ്യേണ്ട എന്നാ അവർ പറഞ്ഞത്.

പിന്നീടുള്ള ദിവസങ്ങൾ വളരെ സങ്കടം പിടിച്ചതായിരുന്നു. കാത്തിരുന്നു കിട്ടിയ നിധി ആണ് അവളുടെ വയറ്റിൽ പക്ഷെ അതൊന്നു ആഘോഷിക്കാനോ എന്തിനു ആരോടെങ്കിലും പറയാൻ പോലും കഴിഞ്ഞില്ല. ആരെങ്കിലും അറിഞ്ഞാൽ അവളെ കാണാൻ വരും. ആരെയും കാണാതെ റൂമിൽ തന്നെ ഇരിക്കുന്ന അവളെ ഞാൻ എങ്ങനെയാ മറ്റുള്ളവരെ കാണിച്ചു കൊടുക്കുക. ഓഫിസ് കാര്യങ്ങൾ മുഴുവനും വീട്ടിൽ നിന്ന് തന്നെ ചെയ്തു. ആരെങ്കിലും ഓഫീസിൽ നിന്നും വിളിച്ചാൽ ബുദ്ധിമുട്ട് ഉണ്ടെന്ന് തന്നെ പറഞ്ഞു
അവളുടെ അച്ഛൻ ഹോസ്പിറ്റൽ വിട്ടപ്പോൾ അനുവിനെ കാണണം എന്ന് പറഞ്ഞു വാശി പിടിച്ചു. ഞാൻ കുറെ പറഞ്ഞു നോക്കി വേണ്ട എന്ന് പക്ഷെ വയ്യാത്ത അങ്ങേര് ഞാൻ അവളെയും കൊണ്ട് അങ്ങോട്ട് പോയില്ല എന്നും പറഞ്ഞു കൊണ്ട് അച്ഛമ്മയെയും കൂട്ടി വീട്ടിലേക്ക് വന്നു. അവളെ കണ്ടപ്പോൾ അച്ഛന്റെ നെഞ്ചിൽ വീണ്ടും വേദന വന്നു. ഞാൻ ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോയി ആഞ്ചിയോ പ്ലാസ്റ്റി ചെയ്തു. അച്ഛമ്മ പക്ഷെ തളരാതെ ഞങ്ങൾക്ക് കൂട്ടിരുന്നു. അവരുടെ കൂടെ ഉണ്ടായിരുന്ന ചേച്ചിയുo വീട്ടിൽ വന്നു താമസമാക്കി അതുകൊണ്ട് തന്നെ അത്യാവശ്യം ഉണ്ടെങ്കിൽ എനിക്ക് പുറത്ത് പോകാൻ കഴിയുമായിരുന്നു. കുടുമ്പത്തിൽ ദോഷം ഉണ്ടെന്ന് അച്ഛമ്മ ഉറച്ചു വിശ്വസിച്ചു. വലിയൊരു ദോഷം ആണ് ബോധം ഇല്ലാതെ ഹോസ്പിറ്റലിൽ കിടക്കുന്നതെന്ന് ഞാൻ എങ്ങനെ പറയും.

 

അനുവിന്റെ കാര്യം കഷ്ടം ആയിരുന്നു. ഛർദിയും ക്ഷീണവും. പിന്നെ മുറി വിട്ടു പുറത്തേക്ക് ഇറങ്ങാത്തതിന്റ പ്രശ്നവും ഒക്കെ ഉണ്ടായിരുന്നു. ആരോടും അവൾ അടുപ്പം കാട്ടിയില്ല എന്നോട് അല്ലാതെ. ചേച്ചിയുടെ മക്കളെ പോലും അവൾക്ക് പേടി ആയിരുന്നു. ഡോക്ടർ പറഞ്ഞ ദിവസങ്ങൾ പൊയ്‌കൊണ്ടിരുന്നു അവൾക്ക് മാത്രം മാറ്റം ഒന്നും ഇല്ലായിരുന്നു. ഞാൻ വാരി കൊടുത്ത മാത്രം ആണ് ഭക്ഷണം കഴിക്കുന്നത്. ചിലപ്പോൾ ബാത്‌റൂമിൽ കയറിയാൽ ഷവറിന്റ ചുവട്ടിൽ അങ്ങനെ നില്കും ഡ്രസ്സ്‌ പോലും മാറാതെ.

 

രണ്ടു മാസം ആയി അഭിജിത്ത് ഹോസ്പിറ്റലിൽ ആണ് ബോധം വീണിട്ടില്ല ഇടക്ക് ഞാൻ പോയി നോക്കാറുണ്ട്. അന്ന് ഞാൻ പോയപ്പോൾ ഹോസ്പിറ്റലിൽ എന്തോ ബില്ലടക്കുന്ന കാര്യവും പറഞ്ഞു കൊണ്ട് അവന്റെ അച്ഛൻ ബഹളം വെച്ചു. ഞാൻ ബില്ല് കൊടുക്കുമായിരുന്നു പക്ഷെ ആർകെങ്കിലും ഒരു സംശയം തോന്നിയാലോ വിചാരിച്ചു കൊടുത്തില്ല. എന്തായാലും കുറച്ചു കൂടി നോക്കാം ഇല്ലെങ്കിൽ വേറെ ഹോസ്പിറ്റലിലേക്ക് മാറ്റം എന്ന് വിചാരിച്ചു ഞാൻ തിരിച്ചു പോന്നു. ഇന്ന് അവിടെ വരെ ഒന്ന് പോയി നോക്കണം. ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് അനുവിന് ഒരു ഉറക്കം ഉണ്ട് ആ സമയത്ത് പോകാം.

 

അഭിജിത്ത്
……………….

 

അച്ഛന്റെ ഉച്ചത്തിൽ ഉള്ള ബഹളം കേട്ടാണ് ഉറക്കം ഉണർന്നത്. കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും പക്ഷെ നടന്നില്ല. തലയിൽ വലിഞ്ഞു മുറിയുന്ന വേദന.

ഇതാ ഇത് വിറ്റിട്ട് അച്ഛൻ ബില്ലടച്ചോളൂ എന്ന് പറഞ്ഞു ആരോ

ആ ശബ്ദം അതെനിക്ക് അറിയാം

മേഘ

3 Comments

  1. Superb. Wtg 4 nxt part…

  2. ♥♥♥♥

Comments are closed.