തടിച്ചവൾ 16 [Ibrahim ] 75

നിനക്ക് ഉപ്പിലിട്ടത് വല്ലതും വേണേൽ ഇറങ്ങി വാ എന്ന് പറഞ്ഞപ്പോൾ ഞാൻ ഇറങ്ങി.

ജീവൻ തോളിൽ കൈ വെച്ചപ്പോൾ ഞാൻ തോളു കൊണ്ട് തന്നെ മാറ്റാൻ നോക്കി. വീണ്ടും വെച്ചപ്പോൾ ഞാൻ അവന്റെ കണ്ണിലേക്കു നോക്കി.

ഹാ നീ പിണങ്ങല്ലേ എനിക്ക് ഒരു കുഞ്ഞിനെ തരാൻ ഇത്രയും ആഗ്രഹം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല പിന്നെ നിനക്ക് ഇങ്ങനെ ഒരു സംശയം ഉണ്ടെങ്കിൽ ആദ്യം എന്നോട് പറയണ്ടേ.

അത് ഫുഡ് കഴിക്കാൻ വേണ്ട എന്ന് തോന്നിയപ്പോൾ ചേച്ചി ചോദിച്ചു ഇനി വല്ല വിശേഷവും ഉണ്ടോ ന്ന് അപ്പോൾ എനിക്കും തോന്നി ജീവാ പിന്നെ വയറ്റിൽ കുട്ടി അനങ്ങുന്നത് പോലെയും തോന്നി.

എടീ പൊട്ടീ അത് ചിലപ്പോൾ ഗ്യാസ് കയറിയിട്ട് അത് ഉരുണ്ടു കളിച്ചതാവും പിന്നെ ഇങ്ങനെ വല്ലതും തോന്നിയാൽ ആദ്യം എന്നോട് പറയണം അത് കഴിഞ്ഞു മാത്രം ഹോസ്പിറ്റലിൽ പോയാൽ മതി ഓക്കേ

മ്മ് ഓക്കേ പിന്നെ ജീവന് സർപ്രൈസ് തരാമെന്ന് വിചാരിച്ചു ഞാൻ.

നീ തന്നെ എനിക്ക് സർപ്രൈസ് അല്ലെ എന്നും ചോദിച്ചു കൊണ്ട് അവളുടെ കൂടെ നടക്കുമ്പോൾ ഉപ്പിലിട്ട മാങ്ങയും നുണഞ്ഞു കൊണ്ട് നടക്കുന്ന അവളോടുള്ള പ്രണയം കൂടി കൂടി വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു

3 Comments

  1. ?????

Comments are closed.