അത്രേ ഉള്ളോ എന്തിനാ ഇത്രയും വേഗം കുട്ടികൾ ഇനിയും ധാരാളം സമയം ഉണ്ടല്ലോ
അത് ജീവന് കുട്ടികളെ ഇഷ്ടാണ് അതുകൊണ്ട് ഞാൻ എന്നൊക്കെ പറഞ്ഞു കൊണ്ട് ഞാൻ വാക്കുകൾക്ക് വേണ്ടി പരതി
അതൊക്കെ ശരിയാവും കുറച്ചു വിറ്റാമിൻ ടാബ്ലറ്റ്സ് എഴുതി തരാം എന്തായാലും പെട്ടന്ന് തന്നെ അമ്മയാവാൻ ആഗ്രഹിക്കുന്ന ആളല്ലേ പെട്ടന്ന് തന്നെ ആ ആഗ്രഹം സാധിക്കട്ടെ എന്ന് പറഞ്ഞു ഡോക്ടർ.
പക്ഷെ ഡോക്ടർ ഞാൻ തലകറങ്ങി വീണു എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നിന്നു.
അത് സാരമില്ല അമ്മയാവാൻ പോവുക ആണെന്ന് മനസ്സിൽ തോന്നിയിട്ടാണ് ഓരോ സിംപ്‌റ്റംസ് കാണുന്നത്. ആദ്യം ആ ഗുളിക കഴിക്കു പിന്നെ നന്നായി ഫുഡും കഴിക്കു.
വണ്ടിയിൽ ഞാൻ പുറകിൽ ആണ് കയറിയത് അല്ലേൽ ജീവൻ കളിയാക്കും നോക്കി ചിരിക്കും. പക്ഷെ അപ്പോൾ തന്നെ ഡോർ തുറന്നു എന്നെ വലിച്ചു മുന്നിൽ ഇരുത്തി. എന്നെ നോക്കി ചിരിച്ചതൊന്നുമില്ല.
വണ്ടി ബീച്ചിലേക്കാണ് പോയത് ഞാൻ മുഖം കനപ്പിച്ചു വണ്ടിയിൽ തന്നെ ഇരുന്നു.
?????
❤❤❤
❤️❤️