തടിച്ചവൾ. 13 [Ibrahim] 87

 

രാവിലെ ആയപ്പോൾ തൊട്ട് ചിന്തയിൽ ആണ് അനുവിന്റെ വീട്ടിൽ പോണോ വേണ്ടേ എന്നുള്ള കാര്യത്തിൽ. എന്തായാലും തുണികൾ ഒക്കെയും മാറ്റിയപ്പോൾ ആണ് അവൾ പറഞ്ഞ നിറത്തിൽ ഉള്ളത് കിട്ടിയത്. മനസ്സിൽ ആകെ ഒരു സന്തോഷം നിറഞ്ഞു നിൽക്കുന്ന അനുഭവം ചുണ്ടിൽ ഒരു മൂളിപ്പാട്ട് ഇന്നലെ തൊട്ട് കൂടെ കൂടിയതാണ് വിട്ടു പോകുന്നില്ല. അവൾ റൂട്ട് മാപ്പ് അയച്ചിരുന്നു തപ്പി പിടിച്ചു എത്തിയപ്പോൾ മുഹൂർത്തത്തിനുള്ള സമയം ആയിരുന്നു. എല്ലാവരെയും പോലെ ആരോ തന്ന ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചു ഞാൻ നിരത്തിയിട്ട സീറ്റുകളിലൊന്നിൽ ഞാനും ഇരുന്നു.

 

മണ്ഡപത്തിൽ കയറിയ പെണ്ണിനെ കണ്ടപ്പോൾ ഞാൻ ആകെ ഞെട്ടിപോയി അനു.
അവളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും dp ഒക്കെ കണ്ടിട്ടുണ്ട്. ഫോട്ടോസ് ഒന്നും അയച്ചു തന്നിട്ടില്ല എന്നാലും അവളുടെ രൂപം മനസ്സിൽ ഉണ്ട്.

എഴുന്നേറ്റു പോകാൻ ഒരുങ്ങുമ്പോൾ ആണ് അവളും എണീറ്റത് പിന്നെ അവിടെ എന്തൊക്കെയോ സംഭവിച്ചത്. എന്നെ ആണ് അവളുടെ കണ്ണുകളും വാക്കുകളും തേടിയത് ഇനിയും ഒളിച്ചിരുന്നാൽ ചിലപ്പോൾ വേറെ ആർക്കെങ്കിലും അവൾ സ്വന്തമാകും അതുകൊണ്ട് പിന്നെ ഒന്നും ചിന്തിച്ചില്ല ഞാൻ മണ്ഡപത്തിലേക്ക് കയറി.

 

അവളെയും കൂട്ടി അവളുടെ അടുത്തായിട്ട് ഇരിക്കുമ്പോൾ ഞാൻ അവളോട്‌ ചോദിച്ചു എന്നെ ക്ഷണിച്ചു വരുത്തിയത് നിന്നെ കല്യാണം കഴിക്കാൻ ആയിരുന്നോ ഡീ എന്ന് അവൾ അപ്പോൾ വളരെ മനോഹരമായി എന്നെ നോക്കി ചിരിച്ചു.

ക്ഷണിച്ചു വരുത്തിയതിൽ കുറെ ആളുകൾ പോയിരുന്നു ബാക്കി ഉള്ളവർ മനസ് കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ഞാനും വിചാരിച്ചു.

 

അച്ഛനെ നോക്കിയപ്പോൾ കണ്ടില്ല ഇത്രയും ഒക്കെ ആയിട്ടും അച്ഛനെന്താ എന്നെ മനസിലാവാത്തെ എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നി അത് മനസിലാക്കിയിട്ടാവും അച്ഛമ്മ ഞങ്ങളെ അനുഗ്രഹിച്ചു കൊണ്ട് അവനെ നമുക്ക് പറഞ്ഞു മനസിലാക്കാം നിങ്ങള് പോകാൻ ഒരുങ്ങിക്കോളൂ എന്ന് പറഞ്ഞു.

 

അപ്പോൾ ഞാൻ സ്വകാര്യമായിട്ട് വീടോ കുടിയോ ഉണ്ടോ മനുഷ്യ എന്ന് ചോദിച്ചു.

കുടി ഇല്ല ഒരു ചെറിയ വീടുണ്ട് എന്നാ നമുക്ക് നീങ്ങിയാലോ എന്ന് ചോദിച്ചു.

 

പോകുന്ന വഴിക്ക് ഒന്നും തന്നെ സംസാരിച്ചില്ല ഞാൻ ഇടക്ക് ജീവൻ എന്നെ നോക്കും അത്ര തന്നെ. കുറച്ചു പോയപ്പോൾ ഒരു വലിയ വീടിന്റെ മുന്നിൽ വണ്ടി നിന്നു. ഇന്റർ ലോക്ക് ഇട്ട മുറ്റത്തു കരിയിലകൾ നിറഞ്ഞു നില്കുന്നു.

1 Comment

  1. Veruthe alla story sariyayi varathath

Comments are closed.