തടിച്ചവൾ. 13 [Ibrahim] 87

തടിച്ചവൾ.12

 

ആർക്കും അനുഗ്രഹം കൊടുക്കുന്ന ചടങ്ങൊന്നുo അവിടെ കണ്ടില്ല ഞാൻ കല്യാണം കഴിച്ചിട്ടില്ലെങ്കിലും കുറച്ചു കല്യാണങ്ങൾ കണ്ടിട്ടുണ്ട്.പക്ഷെ എന്റെ കാര്യത്തിൽ അതൊന്നും ഉണ്ടായില്ല. അച്ഛമ്മയെ പോലും കണ്ടില്ല നേരം വൈകി എന്നും പറഞ്ഞു കൊണ്ട് മണ്ഡപത്തിൽ ഇരുത്തി. ഞാൻ എനിക്ക് മുമ്പിലുള്ള ആളുകളെ മുഴുവനായിട്ട് വീക്ഷിച്ചു. ജീവ അതിലുണ്ടോ എന്ന് പോലും എനിക്ക് അറിയാൻ കഴിഞ്ഞില്ല. താലി എടുത്തു കൊണ്ട് അവനെന്റെ നേർക്ക് നീട്ടിയതും ഞാൻ എണീറ്റു നിന്നു. കുട്ടി അവിടെ ഇരിക്കൂ താലി കെട്ട് കഴിഞ്ഞാണ് എണീക്കാൻ പാടുള്ളു എന്ന് പറഞ്ഞതും അഭി എന്റെ നേർക്ക് തിരിഞ്ഞു നിന്നു. എന്നെ നാണം കെടുത്താതെ ഇരിക്കെടീ ന്ന് പറഞ്ഞതും അവന്റെ മുഖം അടക്കി ഒന്ന് കൊടുത്തു.അവന്റെ മുഖവും കണ്ണുകളും ചുവന്നു വന്നു. അപ്പോഴേക്കും അച്ഛമ്മ എവിടെ നിന്നോ ഓടി വന്നിട്ട് അഭിയുടെ അച്ഛനിട്ടും ഒന്ന് പൊട്ടിച്ചു. ഞാൻ അഭിയുടെ കയ്യിൽ നിന്നുo താലി പിടിച്ചു വാങ്ങിയിട്ട് ഉയർത്തി കാണിച്ചു ഇതെന്റെ കഴുത്തിൽ കെട്ടാൻ യോഗ്യത ഉള്ള ഒരാൾ ഉണ്ട് ഈ കൂട്ടത്തിൽ അയാൾക്ക് മാത്രമേ ഞാൻ തല കുനിച്ചു കൊടുക്കകയുള്ളൂ എന്ന് പറഞ്ഞതും നീ എന്തൊക്കെ ആണ് ഈ പറയുന്നത് അവനെ അഭിയെ ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ട നീ ഇങ്ങനെ ഒന്നും പറയല്ലേ എന്ന് പറഞ്ഞു.

അപ്പോൾ അച്ഛമ്മ മണ്ഡപത്തിൽ കയറി വന്നു എന്റെ കുട്ടിക്ക് ഇഷ്ടം ഇല്ലാത്ത ഒരു കാര്യത്തിനും ഞാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു. അവൻ എന്നെ റൂമിൽ ഇട്ട് പൂട്ടിയിട്ടാണ് പോയത്. നീയൊക്കെ വിചാരിച്ചോ ആരും എന്നെ തുറന്നു വിടില്ല എന്ന് ഇപ്പോൾ ഇറങ്ങികോ എല്ലാം നീ ക്ഷണിച്ചു വരുത്തിയവരോട് ഞാൻ പറയണോ അതോ നീ പറയുമോ എന്നും ചോദിച്ചു കൊണ്ട് എന്റെ കയ്യിൽ പിടിച്ച് അവിടെ നിന്നും ഇറങ്ങാൻ നോക്കിയതും ഒരാൾ മണ്ഡപത്തിലേക്ക് കയറി വന്നു.

ചന്ദന കളർ ജുബ്ബയും മുണ്ടും ഉടുത്ത അതി സുന്ദരൻ ഒന്നും അല്ലെങ്കിലും മനസ് നിറയെ സൗന്ദര്യം ഉള്ള ഒരാൾ.

1 Comment

  1. Veruthe alla story sariyayi varathath

Comments are closed.