അവളെയും കൂട്ടി അവളുടെ അടുത്തായിട്ട് ഇരിക്കുമ്പോൾ ഞാൻ അവളോട് ചോദിച്ചു എന്നെ ക്ഷണിച്ചു വരുത്തിയത് നിന്നെ കല്യാണം കഴിക്കാൻ ആയിരുന്നോ ഡീ എന്ന് അവൾ അപ്പോൾ വളരെ മനോഹരമായി എന്നെ നോക്കി ചിരിച്ചു.
ക്ഷണിച്ചു വരുത്തിയതിൽ കുറെ ആളുകൾ പോയിരുന്നു ബാക്കി ഉള്ളവർ മനസ് കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ഞാനും വിചാരിച്ചു.
അച്ഛനെ നോക്കിയപ്പോൾ കണ്ടില്ല ഇത്രയും ഒക്കെ ആയിട്ടും അച്ഛനെന്താ എന്നെ മനസിലാവാത്തെ എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നി അത് മനസിലാക്കിയിട്ടാവും അച്ഛമ്മ ഞങ്ങളെ അനുഗ്രഹിച്ചു കൊണ്ട് അവനെ നമുക്ക് പറഞ്ഞു മനസിലാക്കാം നിങ്ങള് പോകാൻ ഒരുങ്ങിക്കോളൂ എന്ന് പറഞ്ഞു.
അപ്പോൾ ഞാൻ സ്വകാര്യമായിട്ട് വീടോ കുടിയോ ഉണ്ടോ മനുഷ്യ എന്ന് ചോദിച്ചു.
കുടി ഇല്ല ഒരു ചെറിയ വീടുണ്ട് എന്നാ നമുക്ക് നീങ്ങിയാലോ എന്ന് ചോദിച്ചു.
പോകുന്ന വഴിക്ക് ഒന്നും തന്നെ സംസാരിച്ചില്ല ഞാൻ ഇടക്ക് ജീവൻ എന്നെ നോക്കും അത്ര തന്നെ. കുറച്ചു പോയപ്പോൾ ഒരു വലിയ വീടിന്റെ മുന്നിൽ വണ്ടി നിന്നു. ഇന്റർ ലോക്ക് ഇട്ട മുറ്റത്തു കരിയിലകൾ നിറഞ്ഞു നില്കുന്നു.
വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഇനിയും മെലിഞ്ഞാൽ ഞാൻ ഒരു വര പോലെ ആകുമല്ലോ ദൈവമേ എന്ന് ആത്മാഗതം പോലെ പറഞ്ഞു അത് കെട്ട് ജീവൻ ചിരിച്ചു.
അകത്തു നിന്ന് ആരും വിളക്കെടുത്തു തരാൻ ഇല്ല മുൻകൂട്ടി തീരുമാനിച്ച കാര്യം ആയിരുന്നുവെങ്കിൽ ആരെയെങ്കിലും നിർത്തമായിരുന്നു ബന്ധുക്കൾ ആയിട്ട് ആരുമില്ല ഉള്ളവരോടൊന്നും വലിയ അടുപ്പവുമില്ല പിന്നെ ആകെ ഉള്ളത് ഇവിടെ അടുത്ത് ഉള്ള ചേച്ചിയാണ് എനിക്ക് ഭക്ഷണം ഉണ്ടാക്കാൻ വരുന്നതാണ് അവർ. രാവിലെ കുറച്ചു സമയം മാത്രമേ വരാറുള്ളൂ അല്ലെങ്കിൽ ഞാൻ അതിന് മാത്രമേ അനുവദിക്കാറുള്ളൂ എന്ന് വേണേൽ പറയാം
ഓ ഞാൻ പറഞ്ഞു കാട് കയറി അല്ലെ ഇതുവരെ സ്വന്തം ആയിട്ട് ഒന്നും എനിക്കില്ലായിരുന്നു ഇപ്പോൾ ആണ് കിട്ടിയത് അതുകൊണ്ട് പറഞ്ഞു പോയതാ നീ കേറി വാ ന്നും പറഞ്ഞു കൊണ്ട് അകത്തേക്ക് കയറ്റി
????
???
?