ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254

 

“നിന്റെ ഇഷ്ടം പോലെയാകട്ടെ.. പക്ഷേ, പറഞ്ഞതൊന്നും മറക്കരുത് നീ…

പിന്നെ, നിന്റെ പുതിയ പേരും രഹസ്യമായിരിക്കട്ടെ… അവളുടെ മുന്നിൽ മാത്രമല്ല , കുട്ടികളുടെയടുക്കൽ പോലും അത് രഹസ്യമായിരിക്കട്ടെ…..

നമ്മുടെ ലക്ഷ്യം പൂർത്തീകരിക്കാൻ എല്ലാറ്റിനും ഒരു രഹസ്യസ്വഭാവം നല്ലതാണ്…

ഈ കാര്യങ്ങളൊക്കെ നമ്മൾ മൂന്ന് പേരല്ലാതെ വേറെയാരുമറിയേണ്ട ”

 

“ഇല്ല അങ്കിൾ…ആരുമറിയില്ല…

നമുക്കിറങ്ങാം..”

 

അവർ CM നോട്‌ യാത്ര പറഞ്ഞും കൊണ്ട് അവിടെ നിന്നിറങ്ങി…. വാതിൽ തുറക്കുമ്പോൾ മുന്നിൽ തന്നെ, അവനെയും കാത്ത് സന്തോഷത്തോടെ, ഇത് വരെ അവളുടെ മുഖത്ത് കാണാത്ത മനോഹരമായ ചിരിയുമായി ചാന്ദ്നിയുണ്ടായിരുന്നു…

 

സ്നേഹം തുളുമ്പുന്ന ചിരിയുമായി നിൽക്കുന്ന ചാന്ദ്നിയെ കണ്ടപ്പോൾ ആദിക്കെന്ന പോലെ മധുവങ്കിളിനും വല്ലാത്ത സങ്കടം തോന്നി….അവർ പുറത്തിറങ്ങിയത് കണ്ട് , അവൾ ആദിയുടെ പക്കലേക്ക് നടന്നു വരികയായിരുന്നു…. ഇത് കണ്ട മധുവങ്കിൾ രംഗം വഷളാകാതിരിക്കാൻ വേണ്ടി ഇടയിൽ കയറി…

 

“ചാന്ദ്നീ… വരൂ… വീട് വരെ ഞങ്ങൾ കൊണ്ടാക്കാം…”

 

“ഓക്കേ സാർ ”

 

അവളുടെ മുഖത്ത് സന്തോഷം അലതല്ലുന്നത് നിസ്സഹയനായി നോക്കി നിൽക്കാനേ ആദിക്ക് കഴിഞ്ഞുള്ളൂ…അവന്റെ മുഖത്തിലെ ഭാവം മാറിയത് മനസ്സിലായ അവൾ , എന്ത് പറ്റിയെന്ന് കണ്ണുകൾ കൊണ്ട് ആരാഞ്ഞെങ്കിലും , അവൻ മനസ്സിലെ വേദന മറച്ചു വെച്ചും കൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞു അവളോട് ചിരിച്ചു…

 

അവളെയും കൂട്ടി അവർ കാറിനരികിലേക്ക് നടന്നു… ആദിയുടെ കൂടെ നടക്കാൻ അവൾ പരമാവധി ശ്രമിച്ചെങ്കിലും ആ അവസരങ്ങളൊക്കെ മധുവങ്കിൾ തട്ടിയകറ്റി….അവർ തമ്മിൽ കൂടുതൽ സംസാരം വരാതിരിക്കാൻ വേണ്ടി ആദിയെ മുന്നിലിരുത്തി ചാന്ദ്നിയെയും കൂട്ടി പിന്നിലിരുന്നു…

 

കാർ പതിയെ മുന്നോട്ടേക്ക് നീങ്ങി…

തന്നാലാവും വിധം , അവർ തമ്മിലുള്ള അടുപ്പം കുറയ്ക്കാൻ അങ്കിൾ ശ്രമിച്ചെങ്കിലും കണ്ണാടിയിലൂടെ അവൾക്കവനെ കാണാൻ പറ്റുന്നുണ്ടായിരുന്നു….അവരുടെ മൊഴികൾ മൗനം പാലിച്ചെങ്കിലും , മിഴികൾ ഒരുപാടൊരുപാട് കഥകൾ വിളിച്ചോതുന്നുണ്ടായിരുന്നു…അവളുടെ കണ്ണുകളിൽ പ്രണയം ആളിപ്പടരുന്നത് അവന് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടായിരുന്നു…

Updated: February 23, 2021 — 11:10 pm

21 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥?

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear♥♥

  4. ഏക - ദന്തി

    അഹമ്മദ് ശഫീഖ് ,
    വായിച്ചു ….ഇഷ്ട്ടമായി …ഇനി അങ്കം അങ്ങ് തഞ്ചാവൂരിൽ ആണല്ലേ ..വീരന്മാർ വിളഞ്ച മണ്ണുകളിൽ ഒന്നാണ് ..തീ പാറും എന്ന് പ്രതീക്ഷിക്കാലോ ലെ ..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്നും പ്രതീക്ഷയ്ക്ക്‌ വിട്ട് കൊടുക്കാതെ മുന്നോട്ട് നീങ്ങാം….
      കൂടെയുണ്ടാകുമെന്ന് കരുതുന്നു….

      പുതിയ വായനക്കാരൻ /ക്കാരിയാണല്ലേ…
      അഭിപ്രായത്തിന് പെരുത്ത് സ്നേഹം ഡിയർ ♥♥

  5. മന്നാഡിയാർ

    ♥♥♥❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥???????????

  6. ബ്രോ,
    ഈ ഭാഗവും നന്നായി, കഴിഞ്ഞ കാല കഥകൾ ഒക്കെ അതി ഗംഭീരമായി എഴുതി. ഒരു സസ്പെൻസിൽ കഥ നിർത്തുകയും ചെയ്തു. തുടർഭാഗത്തിനായി…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല…
      എന്നത്തേയും പോലെ തന്റെ കമെന്റ്സ് കണ്ടപ്പോൾ സന്തോഷമായി ?
      Thanks for the support dear??

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????????

  8. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks♥♥

Comments are closed.