“എനിക്കാവില്ല അങ്കിൾ….ആ മനസ്സിനെ വേദനിപ്പിക്കാൻ എന്നെ കൊണ്ടാവില്ല….അവളൊരു പാവമാണ്….ഞാൻ സംരക്ഷിച്ചോളാം…. പൊന്ന് പോലെ ”
“നിന്നോട് ഞങ്ങളിത്ര നേരവും ഓതിത്തന്നത് ഒരു നിമിഷം കൊണ്ട് നീ മറന്നു പോയോ… ഇരുട്ടിലുള്ള നിന്റെ ശത്രുവിനെ ആദ്യം നീ കണ്ടെത്തൂ… എന്നിട്ട് പറയാം… ആരെയൊക്കെ സംരക്ഷിക്കാനാവുമെന്ന്…”
“അവൾക്ക് സഹിക്കാനാവില്ല അങ്കിൾ ഇതൊന്നും…ഞാനെത്ര അകലം പാലിച്ചാലും അവൾ ഞങ്ങളെ തേടി വരും. എനിക്കുറപ്പാണത്..
അവളും എന്റെ സ്വന്തമാണ്… അവളെ പിരിയാൻ എനിക്കുമാവില്ല…”
“നിന്റെ ഏറ്റവും പ്രിയപ്പെട്ടവരല്ലേ ആദീ നിനക്ക് നഷ്ടമായതൊക്കെ….ഇവളെങ്കിലും നല്ല ജീവിതം ജീവിക്കട്ടെ….പരസ്പരം കുറച്ചു ബുദ്ധിമുട്ടിയാലും എല്ലാം അവളുടെ നല്ലതിനാണ്….
പിന്നീട് അവളായിട്ട് മറന്നോളും നിന്നെ…അവൾ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നെങ്കിലും കരുതി നമുക്ക് സമാധാനിക്കാലോ…
ആദ്യം നീയാണ് മാറേണ്ടത്… അകറ്റിയേ മതിയാവൂ… ഓരോ നിമിഷവും കാണിക്കുന്ന അകൽച്ച , അവൾക്ക് തന്നെ വേണ്ടിയാണെന്ന് കരുതുക…. അപ്പോൾ ഇതിനൊക്കെയുള്ള ധൈര്യം നിനക്കും കിട്ടും ”
എന്താ പറയേണ്ടതെന്നറിയാതെ അവൻ കുഴഞ്ഞു പോയി…ശ്വാസം മുട്ടുന്നത് പോലെ തോന്നിയവന്…തന്റെ മുന്നിലേക്കുള്ള പ്രയാണത്തിന് നേടുന്തൂണായി നിൽക്കുമെന്ന് പ്രതീക്ഷിച്ചവളെയാണ് പറിച്ചു കളയണമെന്നാണ് താനിപ്പോൾ കേട്ടത്.. തനിക്ക് പറ്റിയാലും അവൾക്ക് സഹിക്കാൻ പറ്റുമോ അത്… അവളുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ വീഴുന്നത് പോലും കാണാൻ പറ്റാത്ത താനെങ്ങനെ അവളെ വേദനിപ്പിക്കും…. പക്ഷേ, ചെയ്തേ പറ്റൂ…. തന്റെ ചാന്ദ്നിക്കെങ്കിലും നല്ലൊരു ജീവിതം കിട്ടട്ടെ….
അവൻ കലങ്ങിയ തന്റെ കണ്ണുകൾ തുടച്ചും കൊണ്ട് അവിടുന്ന് എണീറ്റു….
“അങ്കിൾ….ഞാൻ ചെയ്തോളാം…നിങ്ങൾ പറയുന്നതൊക്കെയും…
പക്ഷേ, അവൾ പുറത്തുണ്ട്.. അവളിതൊന്നും അറിയേണ്ട….നമ്മുടെ കൂടെ അവളുടെ വീട് വരെയെങ്കിലും കൊണ്ടാക്കാം…. പ്ലീസ്…
എന്റെ ഓരോ ചലനങ്ങളും മനസ്സിലാക്കുന്നവളാണ് എന്റെ ചാന്ദ്നി… ഇപ്പോൾ തന്നെ സംശയത്തിന്റെ നിഴൽ അവളുടെയുള്ളിൽ നിറക്കേണ്ട “
♥♥♥♥?
♥♥♥
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു




Thank u dear♥♥
അഹമ്മദ് ശഫീഖ് ,
വായിച്ചു ….ഇഷ്ട്ടമായി …ഇനി അങ്കം അങ്ങ് തഞ്ചാവൂരിൽ ആണല്ലേ ..വീരന്മാർ വിളഞ്ച മണ്ണുകളിൽ ഒന്നാണ് ..തീ പാറും എന്ന് പ്രതീക്ഷിക്കാലോ ലെ ..
ഒന്നും പ്രതീക്ഷയ്ക്ക് വിട്ട് കൊടുക്കാതെ മുന്നോട്ട് നീങ്ങാം….
കൂടെയുണ്ടാകുമെന്ന് കരുതുന്നു….
പുതിയ വായനക്കാരൻ /ക്കാരിയാണല്ലേ…
അഭിപ്രായത്തിന് പെരുത്ത് സ്നേഹം ഡിയർ ♥♥
♥♥♥



♥???????????
ബ്രോ,
ഈ ഭാഗവും നന്നായി, കഴിഞ്ഞ കാല കഥകൾ ഒക്കെ അതി ഗംഭീരമായി എഴുതി. ഒരു സസ്പെൻസിൽ കഥ നിർത്തുകയും ചെയ്തു. തുടർഭാഗത്തിനായി…
ജ്വാല…
എന്നത്തേയും പോലെ തന്റെ കമെന്റ്സ് കണ്ടപ്പോൾ സന്തോഷമായി ?
Thanks for the support dear??
????????
♥♥♥♥♥
Super waiting
Thanks dear♥
???
Thanks♥♥