ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254

” അനുപമയുടെ അനിയൻ പോലീസിലുണ്ടെന്ന് ആരും അറിയേണ്ട… എവിടെയാണ് ഒറ്റുകാരുള്ളതെന്ന് പറയാനാവില്ല….കോൺസ്റ്റബിൾ ജോർജിനെ പോലെ ഒറ്റുകാരനാവാൻ സാധ്യതയുള്ളവരെയൊക്കെ മാറ്റി നിർത്തും… എന്നാലും , നമ്മൾ ശ്രദ്ധിക്കേണ്ടത് ശ്രദ്ധിക്കുക തന്നെ ചെയ്യണം…. അതിന്റെ മുന്നോടിയായാണ് പേര് മാറ്റാൻ പറഞ്ഞത്…

 

നിന്നോട് ഇവിടെ നിന്ന് മാറി നിൽക്കാൻ പറയുന്നത്, ഇനിയൊരിക്കലും സ്റ്റീഫൻ അനുപമയുടെ ഫാമിലിയെ അന്വേഷിച്ചു വരരുത്…. നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞാൽ തന്നെ, അവൻ നിങ്ങളെ തേടി വരും…

നിങ്ങളെ കൊണ്ട് വേറൊന്നും ബുദ്ധിമുട്ടില്ല എന്ന് കരുതി അവൻ തിരിച്ചു പോകണം.. അതായത് കുറച്ചു കാലത്തേക്ക് അവനെതിരെ നമ്മളൊന്നും ചെയ്യരുത്… അനുപമയെ അവൻ മറക്കണം….അവൾ അവനെതിരെ നീക്കിയ ഓരോ കരുക്കളും അവന്റെ ഓർമയിൽ നിന്ന് മായണം…

അതിന് ശേഷം വേണം നമുക്ക് തുടങ്ങാൻ…അതിന് വേണ്ടിയാണ് നിന്നോട് കുറച്ചു കാലത്തേക്ക് ക്ഷമിച്ചു നിൽക്കാൻ പറയുന്നത്…

അവനെ ഈ ലോകത്ത് നിന്ന് തന്നെ തുടച്ചു നീക്കാനുള്ള കർമ്മം , ഇനിയത് നിന്റെ കൈകളിലാണ്…”

 

“ഞാനിപ്പോൾ എന്താണ് വേണ്ടത് അങ്കിൾ? ”

 

“നാളെ തന്നെ തഞ്ചാവൂരിലേക്ക്‌ പുറപ്പെടുക…. അവിടെ എന്റെ ഒരു സുഹൃത്തുണ്ട്‌ , കൃഷ്‌ണൻ…

അവൻ നിങ്ങൾക്ക് വീടൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ട്… അവിടെയുള്ള സ്ക്കൂളിൽ കുട്ടികൾക്ക് അഡ്മിഷനുമെടുത്തു….ഊട്ടിയിലെ സ്ക്കൂളിലെ ലിസ്റ്റിൽ അവരിപ്പോഴും അവിടുത്തെ വിദ്യാർത്ഥികൾ തന്നെയാണ്…. ടിസി വാങ്ങിയതൊന്നും അവരുടെ രേഖകളിൽ വരില്ല….അത് കൊണ്ട് അവിടെ അന്വേഷിച്ച് വരുന്നവരാരും നിങ്ങളുടെ അടുത്തെത്തില്ല എന്ന് വിശ്വസിക്കാം…”

 

വീണ്ടും പല കാര്യങ്ങളും അവർ തമ്മിൽ ചർച്ച ചെയ്തു… ഐപിഎസ് പരീക്ഷയ്ക്ക് വേണ്ടിയുള്ള പേപ്പറുകളിലും പുതിയ പേരും വെച്ചുള്ള ആധാറിന്റെ അപേക്ഷയിലും, അങ്ങനെയെല്ലാറ്റിലും അവൻ ഒപ്പിടുകയും ചെയ്തു….ഏകദേശം എല്ലാം കഴിഞ്ഞു പുറത്തിറങ്ങാൻ തയാറാവുകയായിരുന്നു ആദി…..

അത് കണ്ട മധുവങ്കിൾ അവന്റെ അരികിലേക്ക് വന്നു… അവന്റെ തോളിൽ കൈ വെച്ചു….

 

“മോനേ ആദീ…. ഒരു കാര്യം കൂടി നീ അങ്കിൾ പറയുന്നത് പോലെ ചെയ്യണം…

Updated: February 23, 2021 — 11:10 pm

21 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥?

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear♥♥

  4. ഏക - ദന്തി

    അഹമ്മദ് ശഫീഖ് ,
    വായിച്ചു ….ഇഷ്ട്ടമായി …ഇനി അങ്കം അങ്ങ് തഞ്ചാവൂരിൽ ആണല്ലേ ..വീരന്മാർ വിളഞ്ച മണ്ണുകളിൽ ഒന്നാണ് ..തീ പാറും എന്ന് പ്രതീക്ഷിക്കാലോ ലെ ..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്നും പ്രതീക്ഷയ്ക്ക്‌ വിട്ട് കൊടുക്കാതെ മുന്നോട്ട് നീങ്ങാം….
      കൂടെയുണ്ടാകുമെന്ന് കരുതുന്നു….

      പുതിയ വായനക്കാരൻ /ക്കാരിയാണല്ലേ…
      അഭിപ്രായത്തിന് പെരുത്ത് സ്നേഹം ഡിയർ ♥♥

  5. മന്നാഡിയാർ

    ♥♥♥❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥???????????

  6. ബ്രോ,
    ഈ ഭാഗവും നന്നായി, കഴിഞ്ഞ കാല കഥകൾ ഒക്കെ അതി ഗംഭീരമായി എഴുതി. ഒരു സസ്പെൻസിൽ കഥ നിർത്തുകയും ചെയ്തു. തുടർഭാഗത്തിനായി…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല…
      എന്നത്തേയും പോലെ തന്റെ കമെന്റ്സ് കണ്ടപ്പോൾ സന്തോഷമായി ?
      Thanks for the support dear??

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????????

  8. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks♥♥

Comments are closed.