ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254

 

അങ്ങനെ അവർ വീട്ടിലെത്തി…ആദിയും അനുപമയുമുണ്ടായ ആ പഴയ തറവാടിന്റെ സ്ഥാനത്ത് അത്യാവശ്യം വലിയൊരു വീടാണ് അവൾക്ക് കാണാൻ കഴിഞ്ഞത്…പുതിയ വീട് പണിതത് ചാന്ദ്നി അറിഞ്ഞിരുന്നെങ്കിലും, അത് വരെ അവൾ അവിടെ പോയില്ലായിരുന്നു…. ആദിയും കുട്ടികളും വരാറില്ല എന്നായിരുന്നു അവളറിഞ്ഞത്…പിന്നെ, എറണാകുളത്തിൽ നിന്ന് നാട്ടിലേക്ക് വരുന്നതും പതിവല്ല….വന്നാലും ആ ഭാഗത്തേക്ക്‌ പോകാറില്ല… അനുവിന്റെ പഴയ ഓർമകൾ അവളെ വേട്ടയാടപ്പെടുമെന്ന ഭയം അവളെ അവരുടെ വീടുമായി അകറ്റി..

 

ഉറങ്ങുന്ന ജൂഹിയെയും ഉണർത്തി , അവർ വാനിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറി…. അവർ വരുന്നതറിഞ്ഞത് കൊണ്ട്, മധുവങ്കിളും സീതാന്റിയും അവരുടെ വീട്ടിലുണ്ടായിരുന്നു….അവർ സന്തോഷത്തോടെ എല്ലാവരെയും സ്വീകരിച്ചു..

 

“ആഹാ…ചാന്ദ്നീ… നീയും ഉണ്ടായിരുന്നോ മോളേ അവരുടെ പിടിയിൽ….? ”

 

“ചേച്ചി മാത്രമല്ല അങ്കിൾ…. ഒരു കല്യാണത്തിന് പോയത് പോലെയുണ്ടായിരുന്നു…. എല്ലാം നമ്മുടെ ബന്ധുക്കളും നാട്ടുകാരും തന്നെയാണ് ”

 

കുസൃതി നിറഞ്ഞ ജൂഹിയുടെ സംസാരം കേട്ടിട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു…. ആദി അവളുടെ തലക്കൊരു കൊട്ടും കൊടുത്തു…

 

“അങ്കിൾ…പാതിരാത്രിയായത് കൊണ്ട് ചാന്ദ്നിയെ ഇങ്ങോട്ട് കൂട്ടി….”

 

“അതിനെന്താ… മോനെ… അവളും നമ്മുടെ വീട്ടിലെ കുട്ടിയല്ലേ ”

 

“അതൊന്നുമല്ല….രണ്ടാളും പ്ലാൻ ചെയ്തതാണ്….ഇങ്ങോട്ട് വരുമ്പോൾ മുഴുവൻ ഇണക്കുരുവികളെ പോലെയായിരുന്നു അങ്കിൾ…ഇപ്പോൾ കാണിക്കുന്നതൊക്കെ അഭിനയമാണ് ”

 

കീർത്തിയുടെ ഡയലോഗ് കേട്ടപ്പോൾ ആദിയും ചാന്ദ്നിയും കണ്ണ് മിഴിച്ചിരുന്നു പോയി….അവരുടെ ചമ്മൽ കണ്ടപ്പോൾ സീതാന്റി ഇടപെട്ടു…

 

“ടീ…ചെറിയ വായിൽ വല്യ വർത്താനം പറയല്ലേ….ഇണക്കുരുവികൾ..ഈ വാക്കുകളൊക്കെ നിനക്ക് എവിടുന്നു കിട്ടി…? ”

 

“ആന്റീ…..ഇവൾ ടിവിയിൽ വരുന്ന എല്ലാ പൈങ്കിളി സീരിയലുകളും കാണും…. അപ്പോൾ പിന്നെ ഇങ്ങനെയുള്ള വാക്കുകളൊക്കെ വരാതിരിക്കോ….”

Updated: February 23, 2021 — 11:10 pm

21 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥?

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear♥♥

  4. ഏക - ദന്തി

    അഹമ്മദ് ശഫീഖ് ,
    വായിച്ചു ….ഇഷ്ട്ടമായി …ഇനി അങ്കം അങ്ങ് തഞ്ചാവൂരിൽ ആണല്ലേ ..വീരന്മാർ വിളഞ്ച മണ്ണുകളിൽ ഒന്നാണ് ..തീ പാറും എന്ന് പ്രതീക്ഷിക്കാലോ ലെ ..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്നും പ്രതീക്ഷയ്ക്ക്‌ വിട്ട് കൊടുക്കാതെ മുന്നോട്ട് നീങ്ങാം….
      കൂടെയുണ്ടാകുമെന്ന് കരുതുന്നു….

      പുതിയ വായനക്കാരൻ /ക്കാരിയാണല്ലേ…
      അഭിപ്രായത്തിന് പെരുത്ത് സ്നേഹം ഡിയർ ♥♥

  5. മന്നാഡിയാർ

    ♥♥♥❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥???????????

  6. ബ്രോ,
    ഈ ഭാഗവും നന്നായി, കഴിഞ്ഞ കാല കഥകൾ ഒക്കെ അതി ഗംഭീരമായി എഴുതി. ഒരു സസ്പെൻസിൽ കഥ നിർത്തുകയും ചെയ്തു. തുടർഭാഗത്തിനായി…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല…
      എന്നത്തേയും പോലെ തന്റെ കമെന്റ്സ് കണ്ടപ്പോൾ സന്തോഷമായി ?
      Thanks for the support dear??

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????????

  8. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks♥♥

Comments are closed.