ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254

മാമി രസികയായിരുന്നു…..പല അനുഭവങ്ങളും സരസമായി പറഞ്ഞു കേട്ടപ്പോൾ തന്നെ ജൂഹിക്കും കീർത്തിയ്ക്കും അവിടം ഇഷ്ടമാകുമെന്നൊരു വിശ്വാസം ആദിയിൽ വന്നു…

കുറച്ചു കഴിഞ്ഞപ്പോൾ മാമി താഴേക്ക് പോയി….

 

ചായയൊക്കെ കുടിച്ചതിന് ശേഷം , ആദി കുട്ടികളെ വിളിച്ചു എഴുന്നേൽപ്പിച്ചു…അവർക്ക് ചായയും ബിസ്കറ്റും കൊടുത്തിട്ട് കുളിച്ചിട്ട് വരാൻ പറഞ്ഞു…. കുളിച്ചു വന്നപ്പോൾ അവരോട് , ആ വീട്ടിലുള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു…താഴെ ഒരു മാമിയുണ്ടെന്നും അവരോട് നല്ല രീതിയിൽ പെരുമാറണമെന്നും തങ്ങളുടെ കഴിഞ്ഞു പോയ കാര്യങ്ങളൊന്നും മാമിയോടും മറ്റുള്ളവരോടും പറയരുതെന്നും, മാമിയോടല്ലാതെ വേറെയാരോടും അധികം സംസാരിക്കരുതെന്നും പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു….

 

പ്രാതലിന് ശേഷം ആദി പുറത്തേക്കിറങ്ങാൻ തയ്യാറായി…. കീർത്തിയും ജൂഹിയും അവനെ പോകാൻ സമ്മതിക്കുന്നില്ലായിരുന്നു….അവരുടെ സ്ക്കൂളിലെ അഡ്മിഷൻ ശരിയാക്കാനാണ് താൻ പോകുന്നതെന്ന് പറഞ്ഞതിന് ശേഷവും അവർ സമ്മതിച്ചില്ല… വല്ലാത്തൊരു ഭയം അവരെ പിടികൂടിയിരുന്നു… എന്നാൽ, അവസരത്തിനൊത്ത് സരസ്വതി മാമിയുടെ സ്നേഹത്തോടെയുള്ള സാമിപ്യം അവന് രക്ഷയായി…. മാമി കുട്ടികളെ വിളിച്ചിരുത്തി രണ്ട് മൂന്ന് മിനിറ്റ് സംസാരിച്ചപ്പോൾ തന്നെ അവർക്ക് കുറച്ചു സമാധാനമായി….പെട്ടെന്ന് തിരിച്ചു വരുമെന്നുള്ള ഉറപ്പിൽ അവൻ അവിടെ നിന്നിറങ്ങി…

 

മാമിയുടെ വീടിന്റെ പുറത്തായി, റോഡിന്റെ എതിർവശത്ത് ഒരു ലോഡ്ജുണ്ട്‌….തലേന്ന് മാമിയുടെ വീട്ടിലേക്ക് കയറുമ്പോൾ തന്നെ അവനത് ശ്രദ്ധിച്ചിരുന്നു… കാരണം, അങ്ങനെയുള്ള ഗ്രാമപ്രദേശങ്ങളിൽ ഒരു ലോഡ്ജ് എന്നത് അവനൊരു പുതുമയായി തോന്നിയിരുന്നു….. മാമിയുടെ വീടിന്റെ പുറത്തേക്കിറങ്ങി ഓട്ടോയോ ടാക്സിയോ കിട്ടുമോ എന്ന് നോക്കുമ്പോൾ ആ ലോഡ്ജിലേക്ക് ഒന്നൂടെ അവൻ കണ്ണോടിച്ചു…അപ്പോഴാണ് അവനത് ശ്രദ്ധിച്ചത്… ആരുടെയോ കണ്ണുകൾ തന്നെ വീക്ഷിക്കുന്നുണ്ടെന്ന്….ആ രൂപം ദൂരെ നിന്ന് തന്നെ അവൻ ശ്രദ്ധിച്ചിരുന്നു… പക്ഷേ, തന്നിലേക്കായിരുന്നു ആ കണ്ണുകളുടെ നോട്ടം പതിയുന്നതെന്ന് മനസ്സിലാക്കാൻ ഇത്തിരി വൈകി…

കുറച്ചൂടെ മുന്നോട്ട് നടന്നതിന് ശേഷം , ഒന്നൂടെ അവിടേക്ക് നോക്കിയപ്പോഴേക്കും അവൻ ശരിക്കും ഞെട്ടിത്തരിച്ചു നിന്നു പോയി…

 

( തുടരും )

Updated: February 23, 2021 — 11:10 pm

21 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥?

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear♥♥

  4. ഏക - ദന്തി

    അഹമ്മദ് ശഫീഖ് ,
    വായിച്ചു ….ഇഷ്ട്ടമായി …ഇനി അങ്കം അങ്ങ് തഞ്ചാവൂരിൽ ആണല്ലേ ..വീരന്മാർ വിളഞ്ച മണ്ണുകളിൽ ഒന്നാണ് ..തീ പാറും എന്ന് പ്രതീക്ഷിക്കാലോ ലെ ..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്നും പ്രതീക്ഷയ്ക്ക്‌ വിട്ട് കൊടുക്കാതെ മുന്നോട്ട് നീങ്ങാം….
      കൂടെയുണ്ടാകുമെന്ന് കരുതുന്നു….

      പുതിയ വായനക്കാരൻ /ക്കാരിയാണല്ലേ…
      അഭിപ്രായത്തിന് പെരുത്ത് സ്നേഹം ഡിയർ ♥♥

  5. മന്നാഡിയാർ

    ♥♥♥❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥???????????

  6. ബ്രോ,
    ഈ ഭാഗവും നന്നായി, കഴിഞ്ഞ കാല കഥകൾ ഒക്കെ അതി ഗംഭീരമായി എഴുതി. ഒരു സസ്പെൻസിൽ കഥ നിർത്തുകയും ചെയ്തു. തുടർഭാഗത്തിനായി…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല…
      എന്നത്തേയും പോലെ തന്റെ കമെന്റ്സ് കണ്ടപ്പോൾ സന്തോഷമായി ?
      Thanks for the support dear??

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????????

  8. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks♥♥

Comments are closed.