ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254

 

“വേണ്ട മാമീ….അവരുടെ ചായ ഇവിടെ വെച്ചോളൂ… ഞാൻ ചൂടാക്കി കൊടുത്തേക്കാം….”

 

“എന്നാൽ അങ്ങനെയാവട്ടെ….മോന്റെ പേര് മെറിക് എന്നോ ജെറിക് എന്നോ മറ്റോ അല്ലേ… പെട്ടെന്ന് വായിൽ കിട്ടുന്നില്ല…”

 

” ഡെറിക് എന്നാണ് മാമീ….

മാമി ആദിയെന്ന് വിളിച്ചാൽ മതി…മറ്റുള്ളവർ ചോദിച്ചാൽ മാത്രം ഡെറിക് എന്ന് പറഞ്ഞാൽ മതി ”

 

“ഹഹഹ… അതാണ്‌ നല്ലത്…. ആദി…

മോൻ ഇന്ന് വന്നതല്ലേയുള്ളൂ….പ്രാതൽ മാമി തരാം ട്ടോ….”

 

“ആയിക്കോട്ടെ…..

മാമീ…. എനിക്കൊന്ന് പുറത്ത് പോകണം…. കുട്ടികൾക്ക് ഇത്തിരി പേടി കൂടുതലാണ്…. മാമിയുടെ കൂടെയാക്കി പോകുന്നതിൽ ബുദ്ധിമുട്ടുണ്ടോ…? ”

 

“അയ്യോ…. എന്ത് ബുദ്ധിമുട്ട് മോനേ… നിങ്ങളൊക്കെ തന്നെയല്ലേ മാമിക്ക് മക്കൾ….

എന്റെ കൂടെ രണ്ട് മൂന്ന് പെൺകുട്ടികളുമുണ്ട്…ഇവിടെയടുത്ത് എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്നവരാണ്….മലയാളികൾ തന്നെ…

ഞങ്ങളൊക്കെയില്ലേ…. അവരെ എനിക്ക് തന്നേക്ക്….ബാക്കി ഞാൻ നോക്കിക്കോളാം… മോൻ എല്ലാ പണിയും കഴിഞ്ഞു പതുക്കെ വന്നാൽ മതി….”

 

“ശരി മാമീ….സമാധാനമായി….

പിന്നെ….

മാമി കുറേ കാലമായില്ലേ ഇവിടെ…

എന്നിട്ടും, മലയാളത്തിൽ തീരെ തമിഴ് കലർന്നിട്ടില്ലല്ലോ….ഞങ്ങളേക്കാൾ നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ..”

 

“ഹഹഹ…ശരീരം കൊണ്ട് ഇവിടെയാണെങ്കിലും മനസ്സിപ്പോഴും നമ്മുടെ ആ മണ്ണിൽ തന്നെയാണ് മോനേ….മറക്കില്ല മരണം വരെ ”

 

മാമിയുടെ വാക്കുകൾക്കൊക്കെ വല്ലാത്തൊരു ശക്തി പോലെ തോന്നി…. മാമിയോടൊത്ത് കുറച്ചു നേരം ചെലവഴിച്ചപ്പോൾ തന്നെ , മാമി വളരെ അനുഭവസമ്പത്തുള്ള വ്യക്തിത്വത്തിനുടമയാണെന്ന് ആദി തിരിച്ചറിഞ്ഞു…

 

മാമി മലയാളിയാണെങ്കിലും വർഷങ്ങളായി തഞ്ചാവൂർ തന്നെയാണ് താമസം…. ഭർത്താവ് വളരെ മുന്നേ മരണപ്പെട്ടു പോയ മാമിക്ക് മക്കളൊന്നുമില്ലെങ്കിലും തന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന , എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന പെൺകുട്ടികളായിരുന്നു മാമിയുടെ കൂട്ട്…

അവരൊക്കെ മാത്രമേയുള്ളൂ മാമിക്ക് സ്വന്തമെന്ന് പറയാൻ….

Updated: February 23, 2021 — 11:10 pm

21 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥?

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear♥♥

  4. ഏക - ദന്തി

    അഹമ്മദ് ശഫീഖ് ,
    വായിച്ചു ….ഇഷ്ട്ടമായി …ഇനി അങ്കം അങ്ങ് തഞ്ചാവൂരിൽ ആണല്ലേ ..വീരന്മാർ വിളഞ്ച മണ്ണുകളിൽ ഒന്നാണ് ..തീ പാറും എന്ന് പ്രതീക്ഷിക്കാലോ ലെ ..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്നും പ്രതീക്ഷയ്ക്ക്‌ വിട്ട് കൊടുക്കാതെ മുന്നോട്ട് നീങ്ങാം….
      കൂടെയുണ്ടാകുമെന്ന് കരുതുന്നു….

      പുതിയ വായനക്കാരൻ /ക്കാരിയാണല്ലേ…
      അഭിപ്രായത്തിന് പെരുത്ത് സ്നേഹം ഡിയർ ♥♥

  5. മന്നാഡിയാർ

    ♥♥♥❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥???????????

  6. ബ്രോ,
    ഈ ഭാഗവും നന്നായി, കഴിഞ്ഞ കാല കഥകൾ ഒക്കെ അതി ഗംഭീരമായി എഴുതി. ഒരു സസ്പെൻസിൽ കഥ നിർത്തുകയും ചെയ്തു. തുടർഭാഗത്തിനായി…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല…
      എന്നത്തേയും പോലെ തന്റെ കമെന്റ്സ് കണ്ടപ്പോൾ സന്തോഷമായി ?
      Thanks for the support dear??

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????????

  8. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks♥♥

Comments are closed.