തഞ്ചാവൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ തന്നെ മധു എംഎൽഎയുടെ സുഹൃത്തായ കൃഷ്ണൻ അവരെ സ്വീകരിക്കാനെത്തിയിരുന്നു…. അദ്ദേഹം അവരെയും കൂട്ടി താമസസ്ഥലത്തേക്ക് പോയി…
സരസ്വതി മാമിയെന്ന തിരുവനന്തപുരത്തുകാരിയായ ഒരു വൃദ്ധയുടെ വീട്ടിലേക്കാണവർ പോയത്….മാമിയുടെ വീട്ടിൽ മുകളിലത്തെ നിലയിലായിരുന്നു ആദിക്കും കുട്ടികൾക്കും താമസമൊരുക്കിയത്….
അവരെയും കൂട്ടി കൃഷ്ണേട്ടൻ വീട്ടിലേക്ക് എത്തിയപ്പോഴേക്കും നേരം രാത്രിയായിരുന്നു….അത് കൊണ്ട് തന്നെ, മാമിയെ വിളിക്കാൻ നിന്നില്ല…. മുകളിലത്തെ മുറിയുടെ താക്കോൽ കൃഷ്ണേട്ടന്റെ കൈയിൽ ആദ്യമേ മാമി കൊടുത്തത് കൊണ്ട് , അവർ നേരെ മുകളിലേക്ക് കയറുകയായിരുന്നു…..
മുറിയിൽ സാധന സാമഗ്രികളൊക്കെ വെച്ചു കഴിഞ്ഞതിന് ശേഷം , അധികം വൈകാതെ തന്നെ കൃഷ്ണേട്ടൻ അവരോട് യാത്രയും പറഞ്ഞിറങ്ങി…ഭക്ഷണം പുറത്ത് നിന്ന് കഴിച്ചതിനാൽ താമസിയാതെ അവരും ഉറക്കിലേക്ക് നീങ്ങി…യാത്രയുടെ ക്ഷീണവും അവരെ വല്ലാതെ അലട്ടിയിരുന്നു…
പിറ്റേന്ന് രാവിലെ ആരോ കതക് മുട്ടുന്നത് കേട്ടാണ് ആദി ഉണർന്നത്….കുട്ടികളെ ഉണർത്താതെ മെല്ലെ എണീറ്റും കൊണ്ട് , അവൻ വാതിൽ പതുക്കെ തുറന്നു….
ആദ്യമായി കാണുന്നതാണെങ്കിലും രൂപവും ഭാവവും കണ്ടപ്പോൾ തന്നെ അവന് ആളെ മനസ്സിലായിരുന്നു…
സരസ്വതി മാമിയായിരുന്നു അത്…. ആദിക്കും കുട്ടികൾക്കും ചായയും ബിസ്കറ്റും കൊണ്ട് വന്നതായിരുന്നു മാമി…
“മോനേ….എന്നെ മനസ്സിലായോ…? ”
” സരസ്വതി മാമിയല്ലേ…? കൃഷ്ണേട്ടൻ പറഞ്ഞിരുന്നു….”
“ആഹാ… അപ്പോൾ മുഖവുര വേണ്ട..ല്ലേ…
ഉറക്കമൊക്കെ എങ്ങനെയുണ്ടായിരുന്നു മോനേ….വല്ല ബുദ്ധിമുട്ടുമുണ്ടായിരുന്നോ ? ”
“ഇല്ല മാമീ…. നന്നായി ഉറങ്ങി ”
“എവിടെ കുട്ടികൾ…. രണ്ടാളുണ്ടെന്നല്ലേ പറഞ്ഞത്…? ”
“അതെ മാമീ…. കീർത്തിയും ജൂഹിയും…. അവർ ഉറങ്ങുകയാണ്…”
“എന്നാൽ ഉറങ്ങിക്കോട്ടെ… മോൻ ഈ ചായ കുടിക്ക്… അവർക്ക് ഞാൻ പിന്നെ കൊടുത്തോളാം “
❤️?❤️?
♥♥♥♥?
❣️❣️❣️
♥♥♥
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤
Thank u dear♥♥
അഹമ്മദ് ശഫീഖ് ,
വായിച്ചു ….ഇഷ്ട്ടമായി …ഇനി അങ്കം അങ്ങ് തഞ്ചാവൂരിൽ ആണല്ലേ ..വീരന്മാർ വിളഞ്ച മണ്ണുകളിൽ ഒന്നാണ് ..തീ പാറും എന്ന് പ്രതീക്ഷിക്കാലോ ലെ ..
ഒന്നും പ്രതീക്ഷയ്ക്ക് വിട്ട് കൊടുക്കാതെ മുന്നോട്ട് നീങ്ങാം….
കൂടെയുണ്ടാകുമെന്ന് കരുതുന്നു….
പുതിയ വായനക്കാരൻ /ക്കാരിയാണല്ലേ…
അഭിപ്രായത്തിന് പെരുത്ത് സ്നേഹം ഡിയർ ♥♥
♥♥♥❤❤❤❤
♥???????????
ബ്രോ,
ഈ ഭാഗവും നന്നായി, കഴിഞ്ഞ കാല കഥകൾ ഒക്കെ അതി ഗംഭീരമായി എഴുതി. ഒരു സസ്പെൻസിൽ കഥ നിർത്തുകയും ചെയ്തു. തുടർഭാഗത്തിനായി…
ജ്വാല…
എന്നത്തേയും പോലെ തന്റെ കമെന്റ്സ് കണ്ടപ്പോൾ സന്തോഷമായി ?
Thanks for the support dear??
❤️❤️❤️❤️❤️
????????
❤❤❤
♥♥♥♥♥
❤️❤️
Super waiting
Thanks dear♥
???
Thanks♥♥