ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254

 

മധുവങ്കിൾ വീടിന്റെ കാര്യം പറഞ്ഞപ്പോഴേക്കും വീണ്ടും കുട്ടികളെ ഓർമ്മകൾ വേട്ടയാടാൻ തുടങ്ങി…. ഇത് കണ്ട മധുവങ്കിൾ അവരെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു…

 

“അങ്കിൾ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ ?”

 

“എന്താ അങ്കിൾ ? ”

 

” ആദി എന്താകണമെന്നാണ് അമ്മയും അപ്പാപ്പനുമൊക്കെ ആഗ്രഹിച്ചതെന്നറിയോ….? ”

 

“അറിയാല്ലോ…. ഐപിഎസ് അല്ലേ അങ്കിൾ..ഞങ്ങൾക്കും ആദി പൊലീസാകുന്നതാണ് ഇഷ്ടം ”

 

“ആഹാ…. എന്നാൽ അങ്കിൾ നിങ്ങളോടൊരു സന്തോഷവാർത്ത പറയട്ടെ….ആദി ഐപിഎസ് ആകാൻ പോകുന്നു…നിങ്ങൾ തഞ്ചാവൂർ പോകുന്നത് തന്നെ, ആദിയെ പൊലീസാക്കാൻ വേണ്ടിയാണ് ”

 

അത് കേട്ടപ്പോൾ , ശോകമായ അവരുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി… അവർ ആദിയെ നോക്കി.

 

“സത്യമാണോ ആദീ ? ”

 

അവൻ ചിരിച്ചും കൊണ്ട് തല കുലുക്കി… അവരുടെ മുഖമാകെ തിളങ്ങി… സന്തോഷം കൊണ്ട് അവർ ഓടിവന്നു ആദിയെ പുണർന്നു…..ആനന്ദത്തിന് അതിരില്ലായിരുന്നു ആ കുട്ടികൾക്ക്…. അവർ ആദിയുടെ രണ്ട് കവിളത്തും സ്നേഹചുംബനവും നൽകി….

അവരുടെ സന്തോഷം കാണുമ്പോൾ തന്നെ മനസ്സിലാക്കാമായിരുന്നു , അവരും അത്രമേൽ ആഗ്രഹിക്കുന്നുണ്ട് ആദി പൊലീസായി കാണണമെന്ന്….

 

“എന്നാൽ നമുക്ക് പോകാം ആദീ….തഞ്ചാവൂരല്ല, എവിടേക്കാണേലും ഞങ്ങൾ റെഡി ”

 

ആദി പൊലീസാകുന്നതറിഞ്ഞപ്പോൾ വീട്ടിലെല്ലാവർക്കും പെരുത്ത് സന്തോഷമായി…പ്രത്യേകിച്ച്, മധുവങ്കിളിന്…

അനുപമയുടെ അത്രത്തോളം തന്നെ ആദിയെ പൊലീസായി കാണാൻ അങ്കിളും ആഗ്രഹിച്ചിരുന്നു…

അദ്ദേഹത്തിന്റെ നീറിപ്പുകയുന്ന ഹൃദയത്തിൽ ആശ്വാസത്തിൻ കുളിരേകുകയായിരുന്നു ആദിയുടെ പൊലീസാകാനുള്ള തീരുമാനം….

താൻ ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും ആദി സമ്മതിക്കുമെന്ന ഒരു വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നില്ല…അന്ന് രാത്രി , മറ്റുള്ളവരേക്കാൾ സമാധാനത്തിൽ അദ്ദേഹം കിടന്നുറങ്ങി…

 

പിറ്റേന്ന് അതിരാവിലെ തന്നെ ആദിയും കുട്ടികളും തഞ്ചാവൂരിലേക്ക് പോകുവാൻ തയ്യാറായി…നേരം വെളുത്തു വരുന്നതിന് മുന്നേ അവർ വീട്ടിൽ നിന്നിറങ്ങി…. പിരിയാൻ പരസ്പരം എല്ലാവർക്കും വിഷമമായിരുന്നുവെങ്കിലും , തങ്ങളുടെ ജീവിതത്തിലെ നിർണായകമായ അവസ്ഥ അവർക്ക് തരണം ചെയ്തേ പറ്റുമായിരുന്നുള്ളൂ..

ആദിയോട് പറയാതെ തന്നെ, മധുവങ്കിൾ യാത്രയിലുടനീളം മഫ്തയിൽ പോലീസിനെ അവന്റെ സുരക്ഷയ്ക്കായി അയച്ചിരുന്നു…ട്രെയിൻ യാത്രയ്ക്കിടെ ആദിക്കത് മനസ്സിലായെങ്കിലും അറിഞ്ഞ ഭാവം കാണിച്ചില്ല…..അങ്കിളിന്റെ സമാധാനത്തിന് വേണ്ടിയെങ്കിലും അവരവിടെയിരുന്നോട്ടെ എന്ന് കരുതി….

Updated: February 23, 2021 — 11:10 pm

21 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥?

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear♥♥

  4. ഏക - ദന്തി

    അഹമ്മദ് ശഫീഖ് ,
    വായിച്ചു ….ഇഷ്ട്ടമായി …ഇനി അങ്കം അങ്ങ് തഞ്ചാവൂരിൽ ആണല്ലേ ..വീരന്മാർ വിളഞ്ച മണ്ണുകളിൽ ഒന്നാണ് ..തീ പാറും എന്ന് പ്രതീക്ഷിക്കാലോ ലെ ..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്നും പ്രതീക്ഷയ്ക്ക്‌ വിട്ട് കൊടുക്കാതെ മുന്നോട്ട് നീങ്ങാം….
      കൂടെയുണ്ടാകുമെന്ന് കരുതുന്നു….

      പുതിയ വായനക്കാരൻ /ക്കാരിയാണല്ലേ…
      അഭിപ്രായത്തിന് പെരുത്ത് സ്നേഹം ഡിയർ ♥♥

  5. മന്നാഡിയാർ

    ♥♥♥❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥???????????

  6. ബ്രോ,
    ഈ ഭാഗവും നന്നായി, കഴിഞ്ഞ കാല കഥകൾ ഒക്കെ അതി ഗംഭീരമായി എഴുതി. ഒരു സസ്പെൻസിൽ കഥ നിർത്തുകയും ചെയ്തു. തുടർഭാഗത്തിനായി…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല…
      എന്നത്തേയും പോലെ തന്റെ കമെന്റ്സ് കണ്ടപ്പോൾ സന്തോഷമായി ?
      Thanks for the support dear??

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????????

  8. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks♥♥

Comments are closed.