“ഇനിയൊരിക്കലും തനിച്ചാക്കില്ല എന്ന് പറഞ്ഞ ദിവസം തന്നെ ഞങ്ങളോട് വാക്ക് തെറ്റിച്ചില്ലേ ആദി…..ഞങ്ങളെത്ര മാത്രം പേടിച്ചു പോയിയെന്നറിയോ….”
” എന്തിന് പേടി… നിങ്ങൾ ആന്റിയുടെയും അങ്കിളിന്റെയും കൂടെയല്ലേ…
തനിച്ചാക്കി പോയതല്ല….ഒരു അത്യാവശ്യം വന്നത് കൊണ്ട് പോയതല്ലേ…നിങ്ങൾ ഉറങ്ങി എഴുന്നേൽക്കുന്നതിന് മുമ്പ് തിരിച്ചു വരാൻ വിചാരിച്ചതാണ്… വൈകിപ്പോയി…
അല്ലെങ്കിൽ തന്നെ , നിങ്ങളെ തനിച്ചാക്കി ആദി എവിടെ പോകാനാണ്….നിങ്ങൾക്ക് വേണ്ടിയല്ലേ ഇനി ആദിയുടെ ജീവിതം തന്നെ… ”
ആദിയുടെ മനസ്സ് വീണ്ടും വഴിമാറിപ്പോകുമെന്ന് തോന്നിയപ്പോൾ തന്നെ മധുവങ്കിൾ അവരുടെ അരികിലേക്ക് വന്നു…
“മക്കളേ..നിങ്ങളിനി കരയേണ്ട…..ആദി ഇനി നിങ്ങളെ വിട്ടു എവിടെയും പോകില്ല… ഇനി കുറേ കാലം ആദി നിങ്ങളുടെ കൂടെ തന്നെയുണ്ടാകും… നിങ്ങളെ സ്കൂളിൽ കൊണ്ട് പോകാനും കൊണ്ട് വരാനും എല്ലാം ആദിയുണ്ടാകും…. ”
അങ്കിൾ പറഞ്ഞത് കേട്ടപ്പോൾ അവർ ആദിയെ നോക്കി…
“ശരിയാണോ ആദീ…
അല്ലെങ്കിൽ,വീണ്ടും പറ്റിക്കാനാണോ….? ”
“അല്ലടോ… അങ്കിൾ പറഞ്ഞതൊക്കെ ശരിയാണ്… നമ്മൾ നാളെ രാവിലെയൊരു യാത്ര പോകുന്നു…. തഞ്ചാവൂരിലേക്ക്….. ഇനി കുറച്ചു കാലം അവിടെയായിരിക്കും.. സ്കൂളും അവിടെ തന്നെയായിരിക്കും….”
“ആദീ… ഞങ്ങൾക്ക് സ്കൂളിൽ പോകേണ്ട…. പേടിയാണ്… ആരെങ്കിലും അവിടെ വന്നു ഞങ്ങളെ കൊല്ലും.. അമ്മയെയും അച്ഛനെയും കൊന്ന പോലെ….”
“ഒരിക്കലുമില്ല…അതിനല്ലേ ആദി നിങ്ങളുടെ കൂടെയുള്ളത്….
ഒരിക്കൽ പറ്റിപ്പോയ തെറ്റ് ഇനിയൊരിക്കലും ആവർത്തിക്കില്ല…എവിടെയും പോകാതെ നിങ്ങളുടെ കൂടെ തന്നെ ആദി ഉണ്ടാകും ”
“ആദീ…. നമ്മുടെ നാട് ഇതല്ലേ… നമുക്കിവിടെ ജീവിക്കാം….എല്ലാവരും ഇവിടെയല്ലേ…
തഞ്ചാവൂർ എവിടെയാണ്…
കേട്ടു പരിചയം പോലുമില്ലാത്ത തഞ്ചാവൂരിൽ നമുക്കാരുമില്ലല്ലോ ആദീ..”
“അതിന് നിങ്ങൾ അവിടെ സ്ഥിരമായി താമസിക്കാൻ പോകുന്നതല്ല മക്കളേ…. ആദിയ്ക്ക് അവിടെയൊരു പരീക്ഷയുമുണ്ട്…അതിനും വേണ്ടിയാണ് നിങ്ങൾ തഞ്ചാവൂരിലേക്ക് പോകുന്നത്…. അതൊക്കെ കഴിഞ്ഞാൽ ഇവിടേക്ക് തന്നെ തിരിച്ചു വരാമല്ലോ….അങ്കിളും സീതാന്റിയും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കും.. പുതിയൊരു വീടും നിങ്ങൾക്ക് വേണ്ടി പണിത് വെച്ചിട്ട് ”
❤️?❤️?
♥♥♥♥?
❣️❣️❣️
♥♥♥
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤
Thank u dear♥♥
അഹമ്മദ് ശഫീഖ് ,
വായിച്ചു ….ഇഷ്ട്ടമായി …ഇനി അങ്കം അങ്ങ് തഞ്ചാവൂരിൽ ആണല്ലേ ..വീരന്മാർ വിളഞ്ച മണ്ണുകളിൽ ഒന്നാണ് ..തീ പാറും എന്ന് പ്രതീക്ഷിക്കാലോ ലെ ..
ഒന്നും പ്രതീക്ഷയ്ക്ക് വിട്ട് കൊടുക്കാതെ മുന്നോട്ട് നീങ്ങാം….
കൂടെയുണ്ടാകുമെന്ന് കരുതുന്നു….
പുതിയ വായനക്കാരൻ /ക്കാരിയാണല്ലേ…
അഭിപ്രായത്തിന് പെരുത്ത് സ്നേഹം ഡിയർ ♥♥
♥♥♥❤❤❤❤
♥???????????
ബ്രോ,
ഈ ഭാഗവും നന്നായി, കഴിഞ്ഞ കാല കഥകൾ ഒക്കെ അതി ഗംഭീരമായി എഴുതി. ഒരു സസ്പെൻസിൽ കഥ നിർത്തുകയും ചെയ്തു. തുടർഭാഗത്തിനായി…
ജ്വാല…
എന്നത്തേയും പോലെ തന്റെ കമെന്റ്സ് കണ്ടപ്പോൾ സന്തോഷമായി ?
Thanks for the support dear??
❤️❤️❤️❤️❤️
????????
❤❤❤
♥♥♥♥♥
❤️❤️
Super waiting
Thanks dear♥
???
Thanks♥♥