ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254

അനുപമയുടെ കൂടെയുള്ള യാത്രകൾ അവരുടെ ഓർമകളിൽ ഓടിയെത്തിയെങ്കിലും , ആദിയുടെ മനസ്സിൽ മുഴുവനും , അവളുടെ കണ്ണുകളിൽ ജ്വലിച്ചു നിൽക്കുന്ന പ്രണയത്തിന്റെ തീവ്രത കണ്ടുള്ള ആധിയായിരുന്നു… അവൾക്കറിയാൻ പറ്റുന്നില്ലല്ലോ അണയുന്നതിന് മുന്നേയുള്ള ആളിക്കത്തലാണിതെന്ന്….ഉള്ള കുറച്ചു നിമിഷമെങ്കിലും അവൾ സന്തോഷത്തിലിരിക്കട്ടെ എന്ന് കരുതി അവനും അവളുടെ ലോകത്തേക്ക് ചേക്കേറിക്കൊണ്ടേയിരുന്നു…..

 

ചാന്ദ്നി , അവളുടെ കണ്ണുകളിൽ ആദിയെ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ…. അതിനിടയിൽ മധു എംഎൽഎ ചോദിച്ചു കൊണ്ടിരുന്ന കാര്യങ്ങളോ പുറത്ത് നടക്കുന്ന മറ്റു കാഴ്ചകളോ അവളുടെ ശ്രദ്ധയിൽ പെട്ടില്ല.. അവളുടെ കണ്ണുകളിലും കാതുകളിലും, എന്തിനേറെ പറയുന്നു… അവളിൽ മുഴുവൻ ആദി നിറഞ്ഞു കിടക്കുകയായിരുന്നു….

 

അധികം വൈകാതെ തന്നെ ചാന്ദ്നിയുടെ വീടെത്തി….മനസ്സില്ലാമനസ്സോടെ അവൾ കാറിൽ നിന്നും പുറത്തേക്കിറങ്ങി…. അവളുടെ നീക്കങ്ങൾ മുഴുവൻ ആദി കാണുന്നുണ്ടായിരുന്നുവെങ്കിലും പുഞ്ചിരിയിൽ കൂടുതലായി അവനൊന്നും ചെയ്യാനായില്ല….മധുവങ്കിൾ എന്ന തടസ്സം അവനെയും അവളെയും ആ പരിധിയിൽ തന്നെ വരിഞ്ഞു മുറുക്കി….വൈകാതെ തന്നെ അവൾ ആദിയോടും അങ്കിളിനോടും യാത്ര പറഞ്ഞു വീട്ടിലേക്ക് നടന്നു….

 

ചാന്ദ്നിയെ വീട്ടിലാക്കി തിരിച്ചു പോരുമ്പോൾ ആദിയുടെ മനസ്സ് വല്ലാതെ നീറുന്നുണ്ടായിരുന്നു…തന്റെ പ്രിയപ്പെട്ടവളെ വിട്ടു പിരിയേണ്ടി വരുമെന്ന് മാത്രമല്ലായിരുന്നു അവനെ വേദനിപ്പിച്ചത്…

അതൊന്ന് മനസ്സ് തുറന്ന് പറയാൻ പോലുമുള്ള ഭാഗ്യം തനിക്കില്ലാതെയായിപ്പോയല്ലോ എന്നൊരു സങ്കടവും അവനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു…

 

അവർ നേരെ പോയത് മധുവങ്കിളിന്റെ വീട്ടിലേക്കായിരുന്നു… മുറ്റത്ത് തന്നെ കീർത്തിയും ജൂഹിയും കണ്ണീരോടെ കാത്തിരിപ്പുണ്ടായിരുന്നു…ആദിയെ കണ്ടതും, അവർ അവനരികിലേക്ക് ഓടിയെത്തി , കരഞ്ഞും കൊണ്ട് അവനെ കെട്ടിപ്പുണർന്നു….

 

“അയ്യേ…നിങ്ങളെന്തിനാടീ ഇങ്ങനെ കരയുന്നേ….

അയ്യേ…. അയ്യയ്യേ…

എല്ലാവരും കാണുന്നുണ്ട് ട്ടോ….

കളിയാക്കും…വേഗം കരച്ചിൽ നിർത്തിക്കോ…”

Updated: February 23, 2021 — 11:10 pm

21 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥?

  2. ❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

  3. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u dear♥♥

  4. ഏക - ദന്തി

    അഹമ്മദ് ശഫീഖ് ,
    വായിച്ചു ….ഇഷ്ട്ടമായി …ഇനി അങ്കം അങ്ങ് തഞ്ചാവൂരിൽ ആണല്ലേ ..വീരന്മാർ വിളഞ്ച മണ്ണുകളിൽ ഒന്നാണ് ..തീ പാറും എന്ന് പ്രതീക്ഷിക്കാലോ ലെ ..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്നും പ്രതീക്ഷയ്ക്ക്‌ വിട്ട് കൊടുക്കാതെ മുന്നോട്ട് നീങ്ങാം….
      കൂടെയുണ്ടാകുമെന്ന് കരുതുന്നു….

      പുതിയ വായനക്കാരൻ /ക്കാരിയാണല്ലേ…
      അഭിപ്രായത്തിന് പെരുത്ത് സ്നേഹം ഡിയർ ♥♥

  5. മന്നാഡിയാർ

    ♥♥♥❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥???????????

  6. ബ്രോ,
    ഈ ഭാഗവും നന്നായി, കഴിഞ്ഞ കാല കഥകൾ ഒക്കെ അതി ഗംഭീരമായി എഴുതി. ഒരു സസ്പെൻസിൽ കഥ നിർത്തുകയും ചെയ്തു. തുടർഭാഗത്തിനായി…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല…
      എന്നത്തേയും പോലെ തന്റെ കമെന്റ്സ് കണ്ടപ്പോൾ സന്തോഷമായി ?
      Thanks for the support dear??

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????????

  8. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks♥♥

Comments are closed.