ഞങ്ങളും മനുഷ്യരാണ് [ADIR] 56

ഞങ്ങളും മനുഷ്യരാണ്

Author : ADIR

 

മനുഷ്യൻ എന്നത് ഒരു അൽഭുതം ജീവിയാണ്. ഏത് പ്രതിസന്ധിയേയും വിവേകത്തോടെ നേരിടുന്നവർ,കാലഘട്ടങ്ങൾക്ക് അനുസൃതമായി ജീവിക്കുന്നവർ .അത് സംസകാരത്തിലായാലും വേഷവിധാനത്തിലായാലും ഭക്ഷണ ശൈലിയിലായാലും ശരി. മനുഷ്യൻ ഇന്ന് ഒരു പാട് നൂതന സാങ്കേതിക വിദ്യകൾ കണ്ടത്തി ശാസ്ത്രീയ രംഗത്തും സാങ്കേതിക രംഗത്തും ഒരുപാട് വിപ്ലവങ്ങൾ സൃഷ്ടിച്ചു. എന്നിരുന്നാലും മനുഷ്യൻ ഇന്നും ചില വിഷയങ്ങളിൽ പരാജിതനാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ദാരിദ്ര്യം. പല രാജ്യങ്ങളിലും ദാരിദ്ര്യം മൂർച്ചിച്ച അവസ്തയിലാണ്. പട്ടിണി അത് പലരുടെയും ജീവനുകളെ അപഹരിച്ചു. നമ്മൾ പലരും ഭക്ഷണത്തെ ദുർവ്യയം ചെയുന്നവരാണ്. നമ്മൾ കളയുന്ന ഓരോ പിടി ഭക്ഷണത്തിനും ജീവന്റെ വിലയുണ്ട്. പട്ടിണി മൂലം ദുരിതം അനുഭവിക്കുന്ന പല കുഞ്ഞുങ്ങളുടെയും ശരീരം നമ്മൾ എല്ലാവരുടെയും കണ്ണു നിറക്കുന്നതാണ്.

ഇവരെ ഒക്കെ കാണുമ്പോൾ നമ്മുടെ ജീവതം എല്ലാം എത്രയോ പുരോഗതിയിലാണ്. നമ്മുടെ ഒക്കെ സ്വപ്നങ്ങൾ ips ആവണം ias ആവണം……….. എന്നാണങ്കിൽ, ഇവരുടെയൊക്കെ സ്വപ്നങ്ങൾ അത് ഒരു നേരത്തെ അനത്തിനാകും????.  ദാരിദ്ര്യം അത് ഒരുപാട് കാലം മുമ്പേ ലോകത്തെ പിടിച്ചുലക്കുന്നുണ്ട്. ഇന്നും അതിനൊന്നും ഒരു തികഞ്ഞ പരിഹാരം ഉണ്ടായിട്ടില്ല. ഇതിലെല്ലാം പുരോഗതി ഉണ്ടായാലെ നമ്മൾ പൂർണമായും വിജയിച്ചു എന്ന് പറയാനാകു.

                          ശുഭം

(തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കണം. എനിക്ക് അങ്ങനെ എഴുതി ശീലമില്ല☺️☺️☺️. അഭിപ്രായം കമന്റിൽ അറിയിക്കുക.)

3 Comments

  1. നിധീഷ്

    ???????

  2. ഉള്ളത് പറഞ്ഞാൽ ഞാൽ രാജ്യത്തിൻറെ ഭരണസംവിധാനം ഒന്നാഞ്ഞു പരിശ്രമിച്ചാൽ ആ ജനതയുടെ ദാരിദ്ര്യം പൂർണമായും മാറ്റാൻ സാധിക്കും.,. പക്ഷേ ദാരിദ്ര്യവും മതവുമാണല്ലോ പ്രധാന രാഷ്ട്രീയകച്ചവട മേഖല.,., എന്നെങ്കിലും ഇതൊക്കെ മാറും എന്ന് പ്രതീക്ഷിക്കാം.,.,

  3. കൈലാസനാഥൻ

    ഒരു കാലത്തും പൂർണമായും നിർമാർജ്ജനം ചെയ്യാൻ പറ്റാത്ത സത്യമാണ് ” ദാരിദ്ര്യം ” .

Comments are closed.