ജെനിഫർ സാം 5 [sidhu] 112

 

‘മീറ്റ് ദി ബോർഡ് മെംബേർസ് ഈ അറ്റത്തിറക്കുന്നത് വൈഷ്ണവ മൂർത്തി ,നെക്സ്റ്റ് വീരേന്ദ്ര സിംഗ് ,ദിസ് ഈസ് അവിശുദ് മിത്ര ,ഐആം കേശവ് രാജ് ആൻഡ് ദിസ് ഈസ് നാഗേന്ദ്ര റെഡ്‌ഡി ഈ അറ്റത്തിരിക്കുന്നത് ഹേമ മിത്ര .’കേശവ് സാർ അവരെ എല്ലാവരെയും ഞങ്ങളെ പരിചയപ്പെടുത്തി

‘നിങ്ങൾ തുടങ്ങുന്നതിന് മുൻപ് ചില കാര്യങ്ങൾ പറയാം പ്രസന്റേഷൻ അവതരിപ്പിക്കുന്ന സമയത് ആരും നിങ്ങളെ ചോദ്യം ചോദിച്ചു ശല്യപെടുത്തില്ല പക്ഷെ പ്രസന്റേഷൻ കഴിയുമ്പോൾ ഞങ്ങൾ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഉത്തരം തരേണ്ടതായുണ്ട് .പിന്നെ അപ്പ്രൂവ് ചെയ്തില്ലെങ്കിൽ രണ്ടാമതൊരു ചാൻസ് കിട്ടാൻ ബുദ്ധിമുട്ടായിരിക്കും അതുകൊണ്ട് പറ്റുന്ന അത്രെയും നന്നായി ചെയ്യുക .’

ആകാശ് ആണ് പ്രേസേന്റ്റ് ചെയ്യാൻ പോവുന്നത് ,അവൻ എണീറ്റ്‌ നിങ്ങളുടെ ലാപ്ടോപ്പ് അവിടെ ഇരുന്ന പ്രോജെക്ടറുമായി കണക്ട് ചെയ്തു .

‘ഹായ് ഓൾ എന്റെ പേര് ആകാശ് ഞാൻ ഇന്ന് ഇവടെ ഇന്ത്യയിലെ ഏറ്റവും വലിയ ഗവണ്മെന്റ് ഇതര ബാങ്കിന്റെ ആറ് ബോർഡ് മെമ്പേഴ്സിന്റെ മുൻപിലാണ് .കുറച്ചുമുൻപ് കേശവ് സാർ പറഞ്ഞതുപോലെ ഇവടെ ഒരു സെക്കന്റ് ചാൻസ് കിട്ടാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് തന്നെ ഞാൻ എന്റെ ഭാഗത്തുനിന്നുള്ള തെറ്റ് കൊണ്ട് ഈ അവസരം നഷ്ടപ്പെടുത്തി കളയാതിരിക്കാൻ ശ്രെമിക്കാം .

വിഷയത്തിലേക്ക് വരികയാണെങ്കിൽ ഇന്ന് നിലവിലുള്ള മറ്റ് ഏതൊരു ബാങ്കിന്റെ ഇന്റർനെറ്റ് പണമിടപാട് നടത്തുന്ന വെബ്‌സൈറ്റുകളെ കാളും മികച്ച സുരക്ഷാ ഉറപ്പ് നൽകുന്ന ഡിസൈൻ ആണ് ഞങ്ങൾ ഉണ്ടാക്കിയെടുത്ത ഈ പ്രോജെക്ടിനെ വേറിട്ട് നിർത്തുന്നത് .

സാധാരണ വെബ്സൈറ്റുകൾ അക്കൗണ്ട് നമ്പറും പാസ്സ്‌വേർഡും ifsc കോഡും കൊണ്ട് പണം കൈമാറുമെങ്കിൽ ഇതിൽ പണം അയക്കുന്ന ആളുടെ മൊബൈൽ നമ്പറും ഫോട്ടോയും വേണം .പക്ഷെ ഈ ഫോട്ടോ ഇടപാടിന് വേണ്ടി നൽകിയിട്ടുള്ള ഇ മെയിലിലേക്ക് നേരിട്ട് അപ്‌ലോഡ് ആവും.

അതായത് ഹേമ മാഡത്തിന്റെ അക്കൗണ്ടിന്റെ വിവരങ്ങൾ എങ്ങനെയൊക്കെയോ ചോർത്തി എടുത്ത ജെനി മാഡത്തിന്റെ അക്കൗണ്ടിൽ നിന്ന് പണമെടുക്കാനായി അവൾ ഒരു കമ്പ്യൂട്ടർ ഉപയോഗിച്ച് ബാങ്കിന്റെ വെബ്‌സൈറ്റിലേക്ക് കയറുന്നു അങ്ങനെ എല്ലാ വിവരങ്ങളും ഉപയോഗിച്ച് അവൾ അക്കൗണ്ടിൽ നിന്ന് പണം എടുത്ത് രക്ഷപെടുന്നു .

ഇനി ഞങ്ങൾ ഉണ്ടാക്കിയ വെബ്സൈറ് ആണ് ആ സ്ഥാനതെന്ന് കരുതുക ,

ജെനിക്ക് ആ വിവരങ്ങൾ മാത്രം കൊണ്ട് ഒരിക്കലും പണം എടുക്കാൻ സാധിക്കില്ല അതിനു മൊബൈൽ ഫോണിലെ നമ്പറിലേക്ക് നമ്മുടെ സെർവറിൽ നിന്ന് വിടുന്ന മെസ്സേജിന് yes എന്ന റീപ്ലേ ചെയ്യണം ,ഇനി അവൾ മാഡത്തിന്റെ ഫോണും മോഷ്ടിച്ച് എന്ന് സങ്കല്പിക്കുക എന്നാലും അവൾക്ക് മുൻപിൽ ഒരു കൂടി ഉണ്ട് ഉപയോഗിക്കുന്ന ഡിവൈസിന്റെ ക്യാമറയിൽ വ്യക്തമായി വരുന്ന രീതിയിൽ ഇടപാട് നടത്തുന്ന ആളുടെ ഫോട്ടോ എടുത്തെങ്കിൽ മാത്രേ ഇടപാട് നടക്കൂ . അങ്ങനെ ആകുമ്പോ ഒരാൾ പറ്റിച്ചാൽ പോലും നമുക്ക്‌ അയാളെ കണ്ടെത്താൻ പറ്റും പിന്നെ കൂടുതൽ സുരക്ഷാ വേണ്ട ഉപഭോക്താക്കൾക്ക് ബിയോമെട്രിക് സുരക്ഷയും നമുക്ക് നൽകാനാവും .

ഇതാണ് നിങ്ങളുടെ പ്രസന്റേഷൻ ഇനിയും വലിച്ചു നീട്ടമായിരുന്നു പക്ഷെ ഇത്രേയുമാണ് പ്രധാന കാര്യങ്ങൾ ബാക്കി ഉള്ളവ നിങ്ങളുടെ ചോദ്യങ്ങൾക്ക് നൽകുന്ന ഉത്തരങ്ങളിലൂടെ പറയാം ‘

പല സ്ലൈഡുകളുടെ അകമ്പടിയോടെ ഉള്ള ആകാശിന്റെ പ്രസന്റേഷൻ അതിഗംഭീരം ആയിരുന്നു .

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.