ജെനിഫർ സാം 5 [sidhu] 112

‘ആകാശ് പുറത്തുനിന്നുള്ള ഒരു വെബ്സൈറ്റ് ഇതുപോലെ ഫോട്ടോ എടുക്കാൻ ആളുകൾ സമ്മതിക്കുമോ .’
ഹേമ ചോദിച്ചു

‘ഹേമ മാം ചോദിച്ച സംശയം നിങ്ങൾ എല്ലാവര്ക്കും ഉണ്ടെന്ന് ഞങ്ങൾക്കറിയാം ഒരു കാര്യം പറഞ്ഞുകൊണ്ട് തുടങ്ങാം നമ്മളോ നമ്മുടെ വെബ്സൈറ്റോ ഒരാളുടെ പോലും ഫോട്ടോ സൂക്ഷിക്കുകയോ കാണുകയോ കൈകാര്യം ചെയ്യുകയോ ഇല്ല നമ്മുടെവെബ്സൈറ്റ് ഡിവൈസിലേക്ക് ഒരു സന്ദേശം അയക്കും അതിനനുസരിച്ചു ക്യാമറ പ്രവർത്തിക്കും ആ ഫോട്ടോ നേരെ ഇ മെയിലിൽ പോയി സ്റ്റോർ ആവും .അതിൽ നമ്മുടെ കൈകടത്തലുകൾ ഉണ്ടാകില്ല .’

‘ചില പണക്കാരായ ആളുകൾക്ക് അവരെ ആരും ഫോട്ടോ എടുക്കുന്നതു വീഡിയോ എടുക്കുന്നതു ഇഷ്ടമല്ല അങ്ങനെ ഉള്ളവരെ നമ്മുടെ വെബ്സൈറ്റ് അട്ട്രാക്ട് ചെയില്ലലോ ആകാശ് .’

‘ഞങ്ങളെപ്പോലെ ഉള്ള മിഡ്‌ഡിൽക്ലാസ്സുകാരുടെ കാര്യത്തിൽ ഫോട്ടോ ഒരു പ്രേശ്നമല്ല പിന്നെ ഉള്ള ഹൈ ക്ലാസ്സുകാർ അവരിൽ ഒരുവിധപെട്ടവരൊക്കെ ഉപയോഗിക്കുന്ന ലാപ്‌ടോപിലോ മൊബൈലിലോ ഫിംഗർപ്രിന്റ് സെൻസർ ഉണ്ടാവും നമ്മുടെ വെബ്‌സൈറ്റിൽ അതിനുള്ള ഓപ്ഷൻ എക്സ്ട്രാ ചെയ്തിട്ടുണ്ട് .

പിന്നെ യുദ്ധത്തിന് അമ്പ് വിടുന്ന പോലെ ചോദ്യങ്ങളായിരുന്നു ആകാശ് വിഷമിച്ചു എന്ന് മനസിലാക്കിയ കിച്ചു അവന് പകരം ചോദ്യങ്ങൾ ചോദിച്ചവർക്കുള്ള ഉത്തരങ്ങൾ നൽകി .

അങ്ങനെ ഒരുപാട് നേരത്തിന് ശേഷം പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ അപ്പുവിന്റെയും കിച്ചുവിന്റെയും അധ്വാനത്തിന്റെ ഫലമായ ഹാർഡ് ഡിസ്ക് അവരെ ഏല്പിച്ചു ഞങ്ങൾ തിരികെ തിരികെ അപ്പുവിന്റെ വീട്ടിലേക്ക് ചെന്നു വീട്ടിൽ കേറിയിട്ട് ദിവസം രണ്ടായി കോളേജിൽ പോയിട്ട് നാലും നാളെ മുതൽ എല്ലാം ശെരിയാക്കണം .

അന്ന് വൈകുന്നേരം ബിനീഷ് അച്ഛനും സുമി ആന്റിയുമായി അടിച്ചുപൊളിച്ചു അടുത്ത ദിവസം മുതൽ വീണ്ടും കോളേജ് ഓഫിസ് വീട് ,ഓഫീസ് ഒക്കെയായതിൽ പിന്നെ ക്ലൈന്റ്‌സ് കൂടിയിട്ടുണ്ട് അത്യാവിശം വരുമാനവും കിട്ടുന്നുണ്ട് ഒരാളെ കൂടി വെക്കുന്നതിനെക്കുറിച്ചു ചിന്തിച്ചിരിക്കുമ്പോളാണ് ആക്കുവും ഞങ്ങളുടെ കൂടെ കൂടട്ടെ എന്ന് ചോദിച്ചത് അങ്ങനെ അവളും ഞങ്ങളുടെ ഓഫീസിലെ സ്ഥിരം അംഗം ആയി.

ഒരുമാസത്തിന് ശേഷമാണ് ഞങ്ങളെ mahan banking ഓഫീസിൽ നിന്ന് വിളിക്കുന്നത് അടുത്ത ദിവസത്തെ ബോർഡ് മീറ്റിംഗിന് ഞങ്ങൾ ak കമ്പനിയുടെ മൂന്ന് പേരും പങ്കെടുക്കണമെന്ന് പറഞ്ഞു .

അടുത്ത ദിവസം ഞങ്ങൾ ഒൻപത് മണിയോടെ അവരുടെ ഓഫീസിൽ എത്തി ഞങ്ങളെ കണ്ട കേശവ് സാറും ഹേമ മേടവും വന്ന് കൺഗ്രാറ്സ് പറഞ്ഞു എന്തിനാണെന്ന് ചോദിച്ചപ്പോൾ നിങ്ങളുടെ വെബ്സൈറ്റിലും അൽഗോരിതവും ഒക്കെ ചെക്ക് ചെയ്തു നോക്കി എല്ലാ ഇൻവെസ്റ്റോഴ്സിനും ഇഷ്ടപ്പെട്ടു അതുകൊണ്ട് ആ വെബ്സൈറ്റ് ഒഫീഷ്യൽ ആയി നിങ്ങളുടെ കൈയിൽ നിന്ന് വാങ്ങാൻ പോവുകയാണെന്ന് പറഞ്ഞു ,നിങ്ങൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ തുക കിട്ടുമെന്നും പറഞ്ഞു .

അങ്ങനെ ഒൻപതരയോടെ മീറ്റിംഗ് തുടങ്ങി കമ്പനിയുടെ എല്ലാ പ്രധാനികളും പങ്കെടുക്കുന്ന മീറ്റിംഗ് ആയിരുന്നു അത് ഏകദേശം മുപ്പതോളം ആളുകൾ .

‘ak കമ്പനി ഡിസൈൻ ചെയ്ത നമ്മുടെ ബാങ്കിന്റെ പുതിയ വെബ്സൈറ്റ് നമ്മളെല്ലാവരും കണ്ടതാണ് വളെരെ അധികം സുരക്ഷിതമായ നമ്മുടെ വെബ്സൈറ്റ് സാധാരണ ആളുകളെ കാളും കൂടുതൽ ഉപയോഗിക്കാൻ സാധ്യത ഉള്ളത് വലിയ തുകകൾ കൈകാര്യം ചെയുന്ന ആളുകളാണ് എന്നാലും പോകെ പോകെ നമ്മുടെ വെബ്സൈറ്റ് എല്ലാ തരം ആളുകൾക്കും ഇഷ്ടപെടുമെന്നാണ് പ്രതീക്ഷ.നമ്മുടെ ഇപ്പോളത്തെ വെബ്സൈറ് ഉണ്ടാക്കിയിട്ട് വർഷങ്ങളായി അതുകൊണ്ടുതന്നെ പരിമിതികളുണ്ട് അതിനൊരു അപ്ഡേഷന് കൊടുക്കുന്നതിനേക്കാളും നല്ലത് അത് പിൻവലിച്ചുകൊണ്ട് അതെ അഡ്രസ്സിൽ പുതിയ സൈറ്റ് ലോഞ്ച് ചെയുന്നതാണ് ഇപ്പൊ ഉപയോഗിക്കുന്ന സൈറ്റിൽ പണമിടപാടിന്റെ പരിധി ഒരുലക്ഷമാണ് ഇവരുടെ സൈറ്റ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ബിയോമെട്രിക് സാൻ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള അത്രെയും പണം അയക്കാനുള്ള ഓപ്ഷൻ നമുക്ക് ലഭ്യമാക്കാം .ഇന്ന് ഇവിടെ ak കമ്പനിയുടെ ആളുകൾ എത്തിയിട്ടുണ്ട് ഇന്ന് തന്നെ വെബ്സൈറ്ററിന്റെയും അവർ ഉണ്ടാക്കിയ അപ്പ്ലിക്കേഷനും നമ്മുടെ ബാങ്കിന് കൈമാറും അതിന് പ്രതിഫലമായി അവർക്ക് കൊടുക്കുന്നത് അഞ്ചു കോടി , വെബ്സൈറ്റ് ലോഞ്ച് ചെയ്തു ആറ് മാസത്തിനുള്ളിൽ ബാങ്കിന്റെ ഉപഭോക്താക്കൾ പത്ത് ശതമാനമോ ട്രാൻസാക്ഷൻ ഇരുപത്തിയഞ്ചു ശതമാനത്തിലോ കൂടുതൽ വർധിച്ചാൽ നമ്മുടെ ബാങ്കിൽ ak കമ്പനിക്ക് 0.5 പെർസെന്റ് shares നൽകുന്നതാണ് . നിങ്ങൾക്ക് നിങ്ങളുടെ തീരുമാനം ഇപ്പോൾ തന്നെ അറിയിക്കാം ‘

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.