ജെനിഫർ സാം 5 [sidhu] 113

നാളെയാണ് കമ്പനിയുടെ ബോർഡ് മെംബേർസ് ആയിട്ടുള്ള മീറ്റിംഗ് .എല്ലാ പണികളും തീർത്തെങ്കിലും എന്തെക്കെയോ ഇനിയും ഉണ്ടെന്നും പറഞ്ഞു രാത്രി മുഴുവൻ ലാപ്‌ടോപ്പിന് മുൻപിലാണ് കിച്ചു അവനു കൂട്ടിരുന്ന ഞാൻ എപ്പോളോ ഉറങ്ങി രാവിലെ എണീക്കുമ്പോൾ സമയം എട്ട് മണി കിച്ചു കസേരയിലിരുന്ന് ഉറങ്ങുന്നുണ്ട് അപ്പു എന്റെ കൂടെ ബെഡിലുണ്ട് .

=====

16

അയ്യോ ഇവനൊക്കെ ഇന്ന് മീറ്റിംഗ് ഉള്ളതല്ലേ ആ ഓഫീസിൽ എത്തണമെങ്കിൽ ഒന്നര മണിക്കൂർ പോകണം അകെ പത്ത് കിലോ മീറ്റർ ദൂരമേ ഉള്ളു ഈ സമയത് നല്ല ട്രാഫിക് ഉണ്ട് .

‘ഡാ കാത്തു അപ്പു മീറ്റിംഗ് ഇല്ലേ .’

മീറ്റിംഗ് എന്ന് കേട്ടതും അപ്പു ചാടി എണിറ്റു
‘അയ്യോ ഇത്രേം സമയം ആയോ പത്ത് മണിക്ക് മീറ്റിംഗ് ഉള്ളതല്ലേ എന്റെ കിച്ചു ഒന്ന് എഴുന്നേൽക്ക് .’

അപ്പു കിച്ചുവിനെ തട്ടികൊണ്ട് അവിടെ സൂക്ഷിച്ചിരുന്ന അവരുടെ കോമൺ ബ്രഷ് വെച്ച് പല്ല് തേക്കാൻ ആരംഭിച്ചു

‘എന്താടാ രാവിലെ ഉറങ്ങാനും സമ്മതിക്കില്ലേ .’

‘എടാ പട്ടി ഇന്ന് മീറ്റിംഗ് ഇല്ലേ പത്ത് മണിക്ക് .’

‘ഡാ ഞാൻ മറന്ന് പോയി .’

അപ്പു ഇതിനിടക്ക് പല്ല് തേച്ചു ഇനി കുളിക്കാൻ സാധ്യത ഇല്ല

‘ഡാ ഇന്നാ ബ്രഷ് നീ പല്ല് തേക്ക് ഞാൻ ഒന്ന് ടോയ്‌ലെറ്റിൽ പോയിട്ട് വരം അല്ലെങ്കിൽ മീറ്റിംഗ് നാറും .’

അപ്പു ടോയ്ലറ്റിലേക്ക് കേറി

കിച്ചു പല്ലും തേച്ചു പോകാനുള്ള ഡ്രെസ്സും ഇട്ട് റെഡി ആയി ഇനി മുഖം കഴുകണം പിന്നെ ഒന്ന് ടോയ്‌ലെറ്റിൽ പോവണമായിരിക്കും .
അങ്ങനെ എന്തൊക്കെയോ കാട്ടി കൂട്ടി എട്ട് ഇരുപത് ആയപ്പോൾ ഞങ്ങൾ മൂന്ന് പേരും ഇറങ്ങി.

ഭാഗ്യം കൊണ്ട് ഇന്ന് അധികം തിരക്ക് ഇല്ലായിരുന്ന റോഡ് ആണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത് അതുകൊണ്ട് തന്നെ ഒൻപതര കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ അവിടെ എത്തി .

ഞങ്ങൾക്ക് അവരെ കാണാൻ അവസരം കിട്ടിയത് പത്തരയോടെ ആണ് ണ. മൂന്ന് പേർക്കും വിശന്ന് തുടങ്ങിയിരുന്നു എന്നാലും മീറ്റിംഗ് കഴിഞ്ഞു കഴിക്കാം എന്ന തീരുമാനത്തിൽ കോൺഫറൻസ് റൂമിലേക്ക് കേറി .

ഞങ്ങൾ കയറി ചെന്നത് ഒരു സാധാരണ സ്കൂൾ ക്ലസ്റ്ററോമിന്റെ അത്രമാത്രം വലിപ്പം ഉള്ള ഒരു റൂമിലേക്കാണ് അതിന്റെ നടുവിലായി ഒഫീഷ്യൽ ഡ്രെസ്സിൽ ആറ് ആളുകൾ ഇരിക്കുന്നു അതിൽ ഒരാൾ ഇവരെ വരൻ പറഞ്ഞ vs സർ ആണെന്ന് അയാളുടെ മുഖത്തെ സന്തോഷം കൊണ്ടുള്ള ചിരിയിൽ നിന്ന് എനിക്ക് മനസിലായി .

‘good morning karthik akash and jenifer .’
അവിടെ ഇരുന്നവരിൽ പ്രധാനി എന്ന് തോന്നിക്കുന്ന അറുപത് വയസോളം പ്രായം തോന്നിക്കുന്ന വ്യക്തി പറഞ്ഞു .

‘ഗുഡ് മോർണിംഗ് എവെരിവൺ.’ഞങ്ങൾ മൂന്ന് പേരും ചിരിച്ചുകൊണ്ട് പറഞ്ഞു

(ഇന്റർവ്യൂ മുഴുവൻ ഇംഗ്ലീഷിൽ ആണ് അത്രേം ഇംഗ്ലീഷ് ഇവിടെ വേണ്ടെന്നുളത് കൊണ്ടാണ് മലയാളം തന്നെ ഉപയോഗിക്കുന്നത് .)

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.