ജെനിഫർ സാം 5 [sidhu] 113

വൈകുനേരം കോളേജ് വിട്ട് കഴിഞ്ഞു അവരെ നോക്കി ഓഫീസിൽ ഇരിക്കുകയാണ് ഞാനും ആക്കുവും .
അഞ്ചു മണി കഴിഞ്ഞു കിച്ചുവും അപ്പുവും കേറി വന്നതും എന്നെക്കണ്ട കിച്ചു എന്നെ കെട്ടിപിടിച്ചു കരഞ്ഞു

‘ഡാ എന്ത് പറ്റി നീ എന്തിനാ കരയുന്നത് അത് പോയെങ്കിൽ പോട്ടെ നമുക്ക് വേറെ നോക്കാം .’

‘അത് പോയിരുന്നെങ്കിൽ അവൻ ഇവടെ വന്നിരുന്നു ഒരു ചായ കുടിച്ചേനെ ഇതിപ്പോ അടുത്ത മാസം നടക്കാൻ പോകുന്ന അവരുടെ മീറ്റിംഗിൽ ഇതിനെക്കുറിച്ചു അവതരിപ്പിക്കാൻ ഞങ്ങളെ അദ്ദേഹം ക്ഷണിച്ചിട്ടുണ്ട് അതിന്റെ കരച്ചിലാ .’
അപ്പു പറഞ്ഞതും അക്കു എണീറ്റ് നിന്ന് തുള്ളി .

‘തുള്ളാൻ വരട്ടെ ആ മീറ്റിംഗിന് മുൻപ് നമ്മൾ കമ്പനി രജിസ്റ്റർ ചെയ്യണം ഒരു ഓഫീസ് കെട്ടിടം വേണം അതിനൊക്കെ ആയിട്ട് ഒരു രണ്ടര ലക്ഷം രൂപ ചിലവുണ്ട് അതിൽ അമ്പതിനായിരം എന്റെയും ഇവന്റെയും അക്കൗണ്ടിൽ ഉണ്ട് വേറെ ഒരു എഴുവതോ എൺപതോ കടം വാങ്ങാം പിന്നെയും വേണം ഒരുലക്ഷത്തിൽ കൂടുതൽ എന്റെയും ഇവന്റെയും വീട്ടിൽ നിന്ന് ഒരു രൂപ പോലും കിട്ടില്ല ഞങ്ങൾക്ക് അധികം ഫ്രണ്ട്‌സ് ഒന്നും ഇല്ല ഉള്ളവരൊക്കെ നമ്മളെകാളും കഷ്ടപ്പെട്ട് ജീവിക്കുന്നവരാ അവരോട് ചോദിച്ചിട്ട് കാര്യവുമില്ല ചുരുക്കി പറഞ്ഞാൽ ഒന്നേകാൽ ലക്ഷം രൂപ നമ്മൾ ഇനിയും ഒരുമാസത്തിനുള്ളിൽ ഉണ്ടാക്കണം .’

‘എന്റെ കൈയിൽ ഒരു ഒന്ന് നാല്പത് ഉണ്ടാവും .’ ഒന്നര ഉണ്ടായിരുന്നതാ പക്ഷെ രണ്ട് മാസം മുൻപ് ഫോൺ മേടിച്ചു എട്ട് രൂപ പൊടിച്ചു അതും വേണ്ടായിരുന്നു എന്ന് ഇപ്പൊ തോന്നുന്നു .

‘നിനക്കെവിടുന്ന ഇത്രേം പണം .’ കിച്ചു ചോദിച്ചു

‘അത് കേരളത്തിൽ വെച്ച് നടത്തിയ ഒരു കൂട്ടുകച്ചവടം പിരിഞ്ഞപോ കിട്ടിയതാ .’

‘ഇങ്ങനെ പൈസ ഉള്ള കാര്യം നീ പറയാതെ ഇരുന്നത് നന്നായി പറഞ്ഞിരുന്നെങ്കിൽ നമ്മളത് വെച്ച് അടിച്ചുപൊളിച്ചേനെ ഇതിപ്പോ ഒരു ആവശ്യത്തിന് ഉപകരിച്ചല്ലോ .’അപ്പു പറഞ്ഞു

‘ഡാ വാടകയ്ക്ക് ഓഫീസ് ശെരിയാക്കുന്ന കാര്യം രുദ്രൻ ചെയ്തു തരും പിന്നെ രണ്ടാഴ്ചക്കുള്ളിൽ അവിടം ശെരി എടുക്കണം പിന്നെ കമ്പനി രജിസ്റ്റർ ചെയ്യണം അങ്ങനെ ഒരുപാട് ജോലി ഉണ്ട് ,പിന്നെ പുളിക്കാരൻ പറഞ്ഞത് പോലെ ആൻഡ്രോയിഡ് മാർക്കറ്റിന് കൂടി പറ്റിയ പോലെ നമ്മുടെ കുട്ടപ്പനെ റെഡി ആക്കണം .’

‘എടാ അതിനു അപ്പസ്റ്റോറിന് വേണ്ടി ഉണ്ടാക്കിയത് ഇല്ലേ അത് തന്നെ പോരെ വേണമെങ്കിൽ ചെറിയ മാറ്റം വരുത്താം .’

‘എന്നാ അങ്ങനെ മതി .’

സമയം ആർക്ക് വേണ്ടിയും കാത്തുനിന്നില്ല ദിവസങ്ങൾ മാറി മാറി വന്നു ഇതിനിടയിൽ ഓഫീസിനുള്ള മുറി തയാറായി നേരത്തെ ഒരു ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരുന്ന മുറി ആയതുകൊണ്ടുതന്നെ ഞങ്ങൾ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല പിന്നെ നടന്നത് കമ്പനിയുടെ റെജിസ്ട്രേഷൻ അതിൽ അപ്പുവും കിച്ചുവും കൂടി എന്റെ പേരും വെച്ചു ചോദിച്ചപ്പോൾ പറഞ്ഞത് നീയും പൈസ തന്നതല്ലേ ഇതാകുമ്പോ കമ്പനി പൊളിഞ്ഞാലും തിരിച്ചു തരേണ്ടല്ലോ ,ഇപ്പൊ കമ്പനിയിൽ പത്ത് ശതമാനം ഏറെയാണ് നാല്പത്തിയഞ്ചു വീതം കിച്ചുവിനും അപ്പുവിനും .

പുതിയ ഓഫീസ് അടിപൊളിയാണ് ഒരു മൂന്ന് നില വീടിന്റെ ഏറ്റവും മുകളിലെ നില മുഴുവൻ അതിൽ ഒരു ബെഡ്‌റൂമും കിച്ചനും ലിവിങും ഡൈനിങ്ങ് റൂമും ഒക്കെ ഉൾപെടും .

ലിവിങ് റൂമും ഡൈനിങ്ങ് റൂമും ആണ് ഞങ്ങളുടെ മെയിൻ ഓഫീസ് ബെഡ്‌റൂം ഞങ്ങൾ കിടക്കാൻ തന്നെയാണ് ഉപയോഗിക്കുന്നെ പിന്നെ അടുക്കളയിൽ അപ്പു കേറിക്കോളും അവൻ അസാധ്യ കുക്ക് ആണ് ഓഫീസിന്റെ ക്ലീനിങ് കിച്ചുവിന്റെ പണിയാണ് പിന്നെ പാത്രം കഴുകൽ പഴം പച്ചക്കറി മേടിക്കൽ എന്റെ സെക്ഷൻ .

രുദ്രന്റെ ഉപദേശം മൂലം ഉണ്ടാക്കിയ വെബ്സൈറ്റ് കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്തു കൂടാതെ പേറ്റന്റ് എടുക്കാൻ അപേക്ഷ കൊടുത്തെങ്കിലും ഇതുപോലെ ഉള്ള ഒരുപാട് വെബ്സൈറ്റ് വേറെ ഉണ്ടെന്ന കാരണത്താൽ അത് തളളി പോയി .

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.