ജെനിഫർ സാം 5 [sidhu] 113

കൂടെ നിന്നവരും അതേറ്റ് ചൊല്ലി

ചൊല്ലി കഴിഞ്ഞതും ആ കുഴിയും കർമ്മികൾ തങ്ങളുടെ വിരൽ മുറിച്ച് രണ്ട് തുള്ളി ചോര ഒഴിച്ചു ശേഷം ആ പെൺകുട്ടിയെ കൂടി ഒരു കുഴിയിലേക്ക് ഇട്ടു .ആ പെൺകുട്ടിയുടെ ശേഖരിച്ചു വെച്ചിരുന്ന ചോര ഇരുപത്തിയൊന്ന് പേരും ചെറിയ ഗ്ലാസ്സുകളിലായി പെങ്കിട്ടെടുത്തു .

‘hail to satan ‘
എന്ന് ഏറ്റുപറഞ്ഞുകൊണ്ട് എല്ലാവരും കയ്യിലിരുന്ന ഗ്ലാസിലെ ചോര ഉള്ളിലേക്കിറക്കി .

‘കുഴികൾ മൂടുക നാളെ രാത്രി പതിനൊന്നിന് എന്റെ വീട്ടിൽ വെച്ച് നടക്കുന്ന മീറ്റിംഗിൽ എല്ലാവരും പങ്കെടുക്കണമെന്ന് അറിയിച്ചുകൊള്ളുന്നു .’

ഇതിനിടയിൽ ഡേവിഡിന്റെ ഫോണിൽ സജി വിളിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അയാളുടെ ഒരു അനിയായി കൊണ്ടുവന്ന് കൊടുത്തു .

‘hail to satan and his son .’

‘ഡേവിഡ് എന്തായി അവരുടെ കർമങ്ങൾ കഴിഞ്ഞോ .’

‘എസ് മാസ്റ്റർ .’

‘ഗുഡ് .പിന്നെ നമ്മുടെ കുട്ടികളെ കൊന്ന അവളെ ഞാൻ നേരിട്ട് തീർക്കും .’

‘ബട്ട് മാസ്റ്റർ ബ്ലാക്ക് ഡെവിൾ പറഞ്ഞത് അവളുടെ ഹൃദയം ഡിവിലിനു കൊടുക്കണമെന്നാണ് അതും ഞാൻ നേരിട്ട് .’

‘ഡെവിൾ ആണോ ഞാൻ ആണോ വലുത് .’

‘അത് മാസ്റ്റർ ആണ് .’

‘അപ്പോൾ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി .’

‘ഓക്കേ മാസ്റ്റർ .’

‘നിനക്ക് ഞാൻ അവളെ കൊല്ലുന്നത് നേരിട്ട് കാണിച്ചു തരും അതാണ് നിനക്കുള്ള എന്റെ സമ്മാനം .’

‘താങ്ക്സ് മാസ്റ്റർ ,പിന്നെ മാസ്റ്റർ നാളെ മീറ്റിംഗ് വെച്ചിട്ടുണ്ട് എന്റെ വീട്ടിൽ മാസ്റ്റർ നാട്ടിലുണ്ടല്ലോ അപ്പൊ വന്ന് കഴിഞ്ഞാൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് അത് വലിയൊരു അനുഗ്രഹം ആയിരിക്കും സാത്താന്റെ മകനെ അവർക്കും കാണാൻ ആഗ്രഹം ഉണ്ട് .’

‘ശെരി ഞാൻ വരാം .’

‘താങ്ക്യൂ മാസ്റ്റർ .’

*********=====

എത്രയും പെട്ടന്ന് രക്തം പറ്റിയ വസ്ത്രങ്ങൾ മാറ്റണം എന്ന ചിന്തയോടെ ജെനി വീടിന് മുൻപിൽ കാർ നിർത്തി തോക്ക് കൈയിൽ പിടിച്ചുകൊണ്ട് തന്നെ വളെരെ വേഗം ഓടി അകത്തേക്ക് കയറി പക്ഷെ പൂട്ടി ഇറങ്ങിയ വീട്ടിൽ വാതിൽ എങ്ങനെ തുറന്ന് കിടന്നു എന്ന് ചിന്തിക്കാൻ ഉള്ള മാനസികാവസ്ഥ ആ സമയത്ത് അവൾക്ക് ഉണ്ടായിരുന്നില്ല .

അകത്തേക്ക് കയറിയ അവൾ മീറ്റിംഗ് കഴിഞ്ഞു തിരികെ വീട്ടിലെത്തി ഒരു കപ്പ് കാപ്പിയും പിടിച്ചുകൊണ്ട് പുറത്തേക്ക് നടന്നു വന്നുകൊണ്ടിരുന്ന ആഷ്‌ലിനുമായി കൂട്ടി ഇടിച്ചു .ഇടിയുടെ ആഘാതത്തിൽ കപ്പ് അവന്റെ കൈയിൽ നിന്ന് ഉയർന്ന് ആർക്കും അപകടം ഉണ്ടാക്കാത്ത വിധം കുറച്ചു മാറി തറയിലേക്ക് വീണ് പൊട്ടി ചിതറി .

‘ജെനി ഇതെന്താ .’ ജെനിയുടെ കൈയിൽ നിന്ന് തെറിച്ചു അവന്റെ അടുത്ത് വീണ തോക്കിൽ നോക്കി അവൻ ചോദിച്ചു .

എല്ലാം പിടിക്കപ്പെട്ടു എന്ന് ജെനിക്ക് മനസിലായി .

======

തുടരും

ഇനി കുറച്ചു നാളത്തേക്ക് വ്യക്തിപരമായ കാര്യങ്ങളാൽ എഴുത്തു നിർത്തി വെക്കുന്നു ,തിരികെ വരും എന്ന് തന്നെ പ്രതീക്ഷിക്കുന്നു ഈ തുടർകഥ ഞാൻ ആദ്യമായി എഴുതി തുടങ്ങുന്നതല്ല ഇതിന് മുൻപ് രണ്ടെണ്ണം തുടങ്ങിയിരുന്നു പക്ഷെ പൂർത്തിയാക്കിയില്ല അതിന്റെ കാരണം എനിക്കുണ്ടായ ചില realisations അല്ലെങ്കിൽ ബോധോദയങ്ങൾ ആണെന്ന് പറയേണ്ടി വരും കാരണം ആ രണ്ടു കഥകളുടെയും ചില കഥാപാത്രങ്ങളും പശ്ചാത്തലവും ഞാൻ മറ്റ് കഥകളിൽ നിന്ന് പ്രോചോദനം ഉൾകൊണ്ട് എഴുതിയതാണ് അതുകൊണ്ട് തന്നെ aa kadhakalil  എനിക്ക് എന്റേതായ ഒരു അടയാളം നല്കാൻ സാധിച്ചില്ല ,പക്ഷെ ഈ തുടർകഥ എനിക്ക് വളെരെ വേണ്ടപെട്ടതാണ് ഞാൻ swanthamayi  ആലോചിച്ച് ഉണ്ടാക്കിയ കഥാപാത്രങ്ങൾ ആണ് ഈ കഥയിലുള്ളത് ,തിരികെ വന്ന് ഈ കഥ പൂർത്തിയാക്കണം എന്ന അതിയായ ആഗ്രഹത്തോടെ താത്കാലികമായി വിട ചോദിക്കുന്നു ,

sidhu

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.