ജെനിഫർ സാം 5 [sidhu] 113

‘എന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകും അവളുടെ കണ്ണുകൾ നീ എനിക്ക് തരണം .’

‘യെസ് ടെംപ്റ്റർ ഈ മകൻ അങ്ങയുടെ ആജ്ഞ എന്നും അനുസരിച്ചിട്ടേ ഉള്ളു ഇതും അത് പോലെ തന്നെ ആയിരിക്കും hail satan .’

സജി ഫോൺ കട്ട് ചെയ്ത് മറ്റുള്ളവരുടെ അടുത്തേക്ക് പോയി സജി ചെല്ലുമ്പോൾ അവരൊക്കെ ഇറങ്ങാൻ തയ്യാറായി ഇരിക്കുകയായിരുന്നു ,സജി വെൽഡയെയും ജെറിയെയും വിളിച്ചുകൊണ്ട് കുറച്ചു മാറി നിന്ന് ടെംപ്റ്ററിനോട് സംസാരിച്ച കാര്യങ്ങൾ പറഞ്ഞു .സജിയുടെയും മക്കളുടെയും ഈ രഹസ്യം ഭാര്യ ഷീനയ്ക്ക് അറിയില്ല അവൾ അറിഞ്ഞാൽ സമ്മതിക്കില്ല എന്ന് സജിക്ക് അറിയാം അവൾ തങ്ങൾക്കെതിരെ തിരിഞ്ഞാൽ കൊല്ലാതെ വേറെ മാർഗം ഉണ്ടാവില്ല .

‘ഡാഡ് അവളെ ടെംപ്റ്ററിന് വേണ്ടി ബലി നൽകാനുള്ള അവസരം എനിക്ക് തരണം നമ്മുടെ കുട്ടികളെ കൊന്നിട്ട് അവൾ ജീവിക്കരുത് അവളുടെ കുടുംബം മുഴുവൻ നശിപ്പിക്കണം .’എല്ലാം കേട്ട് കഴിഞ്ഞപ്പോൾ വെൽഡ പറഞ്ഞു .

‘അത് വേണ്ട വെൽഡ അവളെ കൊന്ന് അവളുടെ കണ്ണുകൾ ബലിയായി നല്കാൻ ടെംപ്റ്റർ അദ്ദേഹത്തിന്റെ മകനായ എന്നോടാണ് പറഞ്ഞത് അത് ഞാൻ തന്നെ ചെയ്യും നിങ്ങൾ അതൊക്ക കണ്ട് നിന്നാൽ മതി .പിന്നെ നീ ഒരു കാര്യം മറന്ന് പോകുന്നു വെൽഡ അത് എന്റെയും കുടുംബം ആണെന്ന് അവിടെയുള്ള ആരെയും നമുക്ക് ശല്യം ഉണ്ടാക്കാത്ത കാലത്തോളം ഉപദ്രവിക്കാൻ ഞാൻ ആരെയും സമ്മതിക്കില്ല ‘

‘എന്നിട്ടാണോ ആ ജെനിയെ അവളുടെ കാമുകന്റെ കൂടെ ഉള്ള ഫോട്ടോസ് കാണിച്ച് വർഷങ്ങൾക്ക് മുൻപ് വീട്ടിൽ നിന്ന് പുറത്താക്കിയത് .’ജെറിൻ പറഞ്ഞു

‘സ്വന്തം ചോരയുടെ മകൾ എന്ന പരിഗണന കൊണ്ടാണ് ആ വീട്ടിൽ നിന്ന് അവൾ പോയാൽ എന്റെ മേലെ ഉള്ള ശാപം പോകുമെന്നും അവളെ കൊന്ന് കളയണമെന്നും ടെംപ്റ്റർ പറഞ്ഞപ്പോൾ ഞാൻ അതിനെ എതിർത്ത് അവളെ വീട്ടിൽ നിന്ന് അടിച്ചിറക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടുപോയി എത്തിച്ചത് .’

‘ഡാഡ് വരൂ ഇനിയും ഇവിടെ നിന്നാൽ മമ്മിക്ക് സംശയം വരും നമുക്ക് ബാക്കി നാട്ടിൽ എത്തിയിട്ട് നോക്കാം .’

*=**=*=*=*=*=*=*=*=*=*=*=*=

 

റോബർട്ട് പറഞ്ഞത് പോലെ തന്നെ ഡേവിഡ് അവന്റെ നാല് ആളുകളെ ജെനിയെ നോക്കാൻ പറഞ്ഞുവിട്ടു ഒറ്റക്ക് കിട്ടിയാൽ തീർക്കണമെന്ന് ഓർമ്മിപ്പിക്കാൻ അവൻ മറന്നില്ല .

മൂന്നാറിലേക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ ഡേവിഡിന്റെ ആളുകളായ ജോസ് ഷിബു സൈമൺ ഓം എന്നിവർ ജെനിയുടെ പിറകെ ഉണ്ടായിരുന്നു .

രുദ്രനെ കണ്ട് തിരികെ ഒറ്റക്കാണ് ജെനി വണ്ടി ഓടിച്ചത് ആരോ പിന്തുടരുന്നുണ്ടെന്ന് തോന്നിയത് കൊണ്ട് അവൾ കാർ ഒരു ഉൽ പ്രേദേശത്തേക്ക് ഓടിച്ചു , ചുറ്റും മരങ്ങളാൽ മൂടപ്പെട്ട ഒറ്റപ്പെട്ട ഒരു പ്രേദേശത്ത് എത്തിയതും ഒരു ഇന്നോവ കാർ അവളുടെ മുൻപിൽ തടസം സൃഷ്ടിച്ചുകൊണ്ട് നിർത്തി .അവൾ കാറിൽ തന്നെ ഇരുന്നു എന്താ സംഭവിക്കാൻ പോകുന്നതെന്ന ഏകദേശം ഒരൂഹം അവൾക്ക് ലഭിച്ചു ഈ വന്നവർ കൊല്ലാനാണോ വിലപേശാനാണോ വന്നതെന്ന് മാത്രം അറിഞ്ഞാൽ മതി .

അവൾ രുദ്രൻ കൊടുത്ത പെട്ടി തുറന്നു അതിൽ glock 17 എന്ന പിസ്റ്റളും അതിന്റെ വെടിയുണ്ടകളുമായിരുന്നു ഉണ്ടായിരുന്നത് അവൾ ആ തോക്ക് എടുത്ത് കൈയിൽ പിടിച്ചു .

ഇന്നോവയിൽ നിന്ന് ആദ്യം ഇറങ്ങിയത് ഷിബു ആയിരുന്നു അവന്റെ കൈയിൽ ഒരു വടിയും പിന്നാലെ സൈമണും ജോസും ഇറങ്ങി ഓം ഡ്രൈവിംഗ് സീറ്റിൽ തന്നെ ഇരുന്നു .

സൈമൺ ജെനിയുടെ കാറിന്റെ അടുത്തേക്ക് ചെന്ന് ഗ്ലാസിൽ മുട്ടി ഇറങ്ങാൻ പറഞ്ഞു അവൾ തോക്ക് അരയിലേക്ക് വെച്ച് പുറത്തിറങ്ങി .

‘എന്താ ചേട്ടന്മാരെ ഈ പാവം എന്നെ തടഞ്ഞു വെച്ചിരിക്കുന്നത് .’

‘ഒന്നുമില്ല ചേച്ചി ഞങ്ങൾക്ക് ചേച്ചിയെ ചെറുതായി ഒന്ന് കൊല്ലാൻ ഒരവസരം കിട്ടി നമ്മുടെ ജോസ് അണ്ണൻ ആണെങ്കിൽ നൂറ് കോല തികയ്ക്കാൻ കഷ്ടപ്പെടുന്ന സമയമാണ് ഇപ്പൊ തൊണ്ണൂറ്റി എട്ടാമത്തെ ആളാണ് ചേച്ചി .’

‘ജോസ് അണ്ണോ ഈ പാവം എന്നെ കൊന്നിട്ട് എന്ത് കിട്ടാനാ .’

‘നല്ല പെടക്കണ മീൻ പോലെ പൈസ കിട്ടും .’

‘എന്നാ ശമ്പളം കിട്ടും നിങ്ങൾക്കൊക്കെ .’

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.