ജെനിഫർ സാം 5 [sidhu] 113

‘അവൾ അറ്റാക്കിന്‌ പിന്നിലെ നമ്മുടെ സാനിധ്യം മനസിലാക്കിയിട്ടുണ്ടെങ്കിൽ അതാപകടമാണ് .’

‘നോ അത് ഒരിക്കലും സംഭവിക്കില്ല ഡേവിഡ് അവരോട് നമ്മുടെ പേരുകൾ ഒരിക്കലും പറയില്ല പക്ഷെ ടെംപ്റ്റർ .’

‘ടെംപ്റ്ററിനോട് ഞാൻ സംസാരിക്കാം  .’

‘ഞാൻ അലോഷിയെ അവളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു .’

‘എന്നിട്ട് എന്തായി any information.’

‘യെസ് പക്ഷെ പേർസണൽ ഇൻഫർമേഷൻ അധികം കിട്ടിയില്ല ബിനീഷ് എന്നൊരാളുടെ വീട്ടിൽ നിന്നാണ് അവൾ പഠിച്ചത് കല്യാണം കഴിഞ്ഞിട്ടില്ല ഫസ്റ്റ് പോസ്റ്റിങ്ങ് മൂന്ന് വര്ഷം മുൻപ് അസ് ബാംഗ്ലൂർ സിറ്റി പൊലീസിലെ dysp ,വിത്ത് എ ഗുഡ് ട്രാക്ക് റെക്കോർഡ് അവളെ ഒരു കൊല്ലത്തുനുള്ളിൽ സെൻട്രലിൽ നിന്നുള്ള താല്പര്യം മൂലം നാർക്കോട്ടിക് സെല്ലിലേക്ക് ട്രാൻസ്ഫർ ഒരു കൊല്ലം കൊണ്ട് പറ്റുന്ന അത്രെയും ഡ്രഗ്സ് നശിപ്പിച്ചു ആളുകളെ കസ്റ്റഡിയിൽ എടുത്തു .ഒന്നര വർഷത്തിന് ശേഷം ഏതോ സ്ക്രീറ് മിഷനിൽ sp റാങ്കിൽ പ്രൊമോഷൻ ആയി ഒരു വീക്ക് മുൻപ് വരെ അവിടെ ആയിരുന്നു ഇപ്പോൾ കോട്ടയം dysp .’

‘അതിൽ എന്തോ പ്രെശ്നം ഉണ്ടല്ലോ ,sp റാങ്കിൽ ഉള്ള ഒരു ഉദ്യോഗസ്ഥയെ dysp ആക്കി ഒരിക്കലും പോസ്റ്റിങ്ങ് നടക്കില്ല .’

‘ഡാഡ് അവൾ ലീഡ് ചെയ്ത മിഷനിൽ അവളുടെ ബുള്ളറ്റ് കൊണ്ട് ഒരു മന്ത്രി പുത്രൻ മരിച്ചിരുന്നു അതിന്റെ ദേഷ്യത്തിൽ ആണ് അവളെ ഡി പ്രൊമോട്ട് ചെയ്തത് .’

‘ഏതായാലും ഉടനെ നാട്ടിൽ എത്തുമല്ലോ ബാക്കി അവിടെ ചെന്നിട്ട് നോക്കാം തത്കാലം ഈ വിവരങ്ങൾ ജെറിനോ വെൽഡയോ ഇപ്പൊ അറിയണ്ട നാട്ടിൽ എത്തിയിട്ട് അവരോട് പറയാം .’

‘ശെരി ഡാഡ് .’

 

സജി പുറത്തേക്കിറങ്ങി അവരുടെ വീടിന്റെ മുകൾ നിലയിലേക്ക് കയറി അധികം വെയിലില്ല അയാൾ ഫോൺ എടുത്ത് Tempter എന്ന കോണ്ടാക്ടിലേക്ക് വിളിച്ചു

‘hail to സാത്താൻ .’മറുവശത്തെ ആൾ കാൾ അറ്റൻഡ് ചെയ്തതും സജി പറഞ്ഞു

(ബാക്കി സംഭാഷണങ്ങൾ മലയാളത്തിൽ ആണ് .ക്ഷമിക്കുക .)

‘ഗുഡ് മോർണിംഗ് മൈ സൺ .’

‘താങ്ക് യു ടെംപ്റ്റർ .’

‘നിനക്ക് എന്തോ പ്രെശ്നം ഉണ്ടല്ലോ മകനെ .’

‘യെസ് ടെംപ്റ്റർ .എന്റെ നാട്ടിൽ വെച്ച് നമ്മുടെ കുഞ്ഞുങ്ങളിലെ നാല് പേരെ ഒരു പെണ്ണ് കൊന്നു അതും പൈശാചികമായി .’

‘ഇനി അവൾ ജീവനോടെ വേണ്ട അവൾ ആരാണ് എന്താണ് .’

‘അവൾ എന്റെ അനിയന്റെ മകളാണ് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ടെംപ്റ്റർ പറഞ്ഞതുപോലെ അവളെ കൊന്നാൽ മതിയായിരുന്നു ഇന്ന് അവൾ നമ്മുടെ കുഞ്ഞുങ്ങളെ കൊല്ലാനും മാത്രം വളർന്നു .’

‘ഞാൻ അന്നേ പറഞ്ഞതല്ലേ മകനേ ആ അനന്തിരവൾ നിനക്ക് നാശം സൃഷ്ടിക്കുമെന്ന് ,അന്ന് എന്റെ വാക്ക് കേൾക്കാതെ നീ അവളെ ജീവിക്കാൻ അനുവദിച്ചു .’

‘എനിക്കതിൽ പശ്ചാത്താപം ഉണ്ട് ടെംപ്റ്റർ അന്ന് ബന്ധു അല്ലെ എന്ന് കരുതി കൊല്ലാതെ എന്റെ വീട്ടിൽ നിന്ന് പുറത്താക്കിയതാണ് പക്ഷെ അവൾ എപ്പോ നമ്മുടെ കുഞ്ഞുങ്ങളെ കൊല്ലണമെന്ന് കരുതിയോ അപ്പോൾ മുതൽ അവളുടെ മരണം ഈ സാത്താന്റെ മകന്റെ കൈകൾ കൊണ്ടായിരിക്കുമെന്ന് വിധിക്കപ്പെട്ടിരിക്കുന്നു .’

‘അവൾക്ക് പിന്നിൽ പഴയ ഒരു പ്രതികാരം ഉണ്ടെന്ന് എന്റെ മനസ്സ് പറയുന്നു നീ സൂക്ഷിക്കണം .’

‘ഈ ടെംപ്റ്ററിന്റെ മകനെ തൊടാൻ ഉള്ള കരുത്തുമായി ഒരാൾ പോലും ഇതുവരെ ജനിച്ചിട്ടില്ല .ഇന്ന് ഞാൻ നാട്ടിലേക്ക് പോകുകയാണ് പറ്റുന്നത്രെയും വേഗം അവളെ ഞാൻ കൊല്ലും .’

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.