ജെനിഫർ സാം 5 [sidhu] 113

‘ജെനി നീ പറഞ്ഞ സാധനം റെഡി ആണ് പോകുമ്പോ അവന്റെ കൈയിൽ നിന്ന് മേടിച്ചാൽ മതി .’

‘ശെരി നിനക്ക് എന്തായിരുന്നു ഇവടെ ഒരു മീറ്റിംഗ് ഇനി എന്തെങ്കിലും ചുറ്റുകളി ആണോ .’

‘ചുറ്റിക്കളി ഒന്നും അല്ല ഒരു റിസോർട് ,അടിപൊളി വ്യൂ , athmosphere നല്ല വൃത്തി ഭംഗി എന്നൊക്കെ ഒരു ക്ലയന്റ് പറഞ്ഞപ്പോൾ നമ്മുടെ ഒരു പയ്യനെ വിട്ട് നോക്കി അവനും അതെ അഭിപ്രായം പറഞ്ഞപ്പോൾ ഒന്ന് കണ്ടുകളയാം എന്ന കരുതി വന്നതാ ആളെ കണ്ട് കച്ചോടവും നടത്തി .’

‘റേറ്റ് എന്താ .’

‘മുപ്പത് cr .’

‘കൂടുതലാണോ .’

‘ശെരിക്കും കുറവാണ് ഫുള്ളി ഫങ്ക്ഷനിങ് ആയിട്ടുള്ള ഒരു റിസോർട് വളെരെ നല്ല facilities കൂടാതെ രണ്ട് വലിയ കുന്നും ഈ റിസോർട്ടിന്റെ പരിധിയിൽ പെടും എല്ലാം കൊണ്ടും നല്ല സ്ഥലം സിറ്റിയിൽ നിന്ന് അധികം ദൂരെ അല്ലതാനും .
അല്ല നിന്റെ കൈയ്ക്ക് എന്ത് പറ്റി ‘

‘അത് ഇന്നലെ രാത്രി ഒരു കാറുമായി മുട്ടിയതാ .’

‘എടി നീ സൂക്ഷിക്കണം നീ shareholder ആണെന്ന കാര്യം പുറത്തറിയിലെങ്കിലും കിച്ചുവിന്റെ കാമുകിയും അക്കുവിന്റെ ബെസ്ററ് ഫ്രണ്ട് ആണെന്നുമുള്ള കാര്യങ്ങൾ കമ്പനിയിലെ പ്രധാന പോസ്റ്റിൽ ഇരിക്കുന്ന പലർക്കും അറിയാം കൂടാതെ പ്രധാനപ്പെട്ട മറ്റ് പല ആളുകൾക്കും അതുകൊണ്ട് നിന്റെ ജീവനും അപകടം ഉണ്ട് ഞങ്ങളൊക്കെ മുഴുവൻ സമയവും ബോഡി ഗാർഡ്‌സുമായി നടക്കുന്നവരായത് കൊണ്ട് ഒരുവിധപ്പെട്ട അറ്റാക്ക് ഒന്നും ഞങ്ങളുടെ നേരെ വരില്ല പക്ഷെ നീ അങ്ങനെ അല്ല എത്ര മറച്ചു വെച്ചാലും ശത്രുക്കൾ അറിയാൻ സാധ്യത ഏറെ ആണ് അത് ചിലപ്പോൾ നിനക്ക് ഡ്യൂട്ടി ചെയ്യുന്നതിന്റെ ഇടയിൽ കിട്ടുന്നവരാകാം അല്ലെങ്കിൽ ഞങ്ങളുടെ ആകാം .’

‘എടാ ഒന്ന് വണ്ടിയിൽ നിന്ന് വീണതിനാണോ നീ ഇങ്ങനെയൊക്കെ പറയുന്നത് ഇതാണ് ഞാൻ ആരോടും പറയാതിരുന്നത് .’

‘ഞാൻ ഈ പറയുന്നത് വെറുതെ അല്ലെന്ന് നിനക്കും അറിയാം എനിക്കും അറിയാം ,നിനക്ക് ഞാൻ പ്രൊട്ടക്ഷൻ നല്കാൻ ആളെ അയക്കാം .’

‘എടാ അത് വേണ്ട നിങ്ങൾ ഒക്കെ എങ്ങനെയാ ജീവിക്കുന്നതെന്ന് ഞാൻ നല്ലപോലെ കാണുന്നതല്ലേ അപ്പു അവന്റെ പഴയ പല ഇഷ്ടങ്ങളും വേണ്ടെന്ന് വെച്ചല്ലേ ഈ ഇഷ്ടം നടത്തികൊണ്ട് പോകുന്നത് ,പിന്നെ അക്കു അവളുടെ കാര്യം നിനക്ക് അറിയാവല്ലോ അവളുടെ സാധാരണ ജീവിതം കുറച്ചു നേരത്തേക്കെങ്കിലും ആസ്വദിക്കാനാണ് കിട്ടാനാണ് ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി അവൾ ആൾക്കാരെ പറ്റിക്കുന്നത് ,പിന്നെ നിങ്ങൾക്ക് ഒരുമിച്ച് ഒന്ന് കറങ്ങാൻ പോകാനെങ്കിലും പറ്റുവോ പുറത്തിറങ്ങിയാൽ സെക്യൂരിറ്റി മീഡിയ പബ്ലിക് എനിക്ക് കുറച്ചു കാലം കൂടെ ഇങ്ങനെയൊക്കെ നടക്കണം .നമ്മുടെ കൂട്ടത്തിൽ ഇങ്ങനെ ഒരു ലൈഫ് ആഗ്രഹിച്ച രണ്ട് ആൾക്കാരെ ഉള്ളു അപ്പുവും കിച്ചുവും ,പത്ത് വര്ഷം മുൻപ് നീ എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിൽ ഒരാൾ ആകുന്നതിനെക്കുറിച്ച് ‘

‘എന്തിനാടി നീ ഇങ്ങനെ കൺഫ്യൂഷൻ അടിപ്പിക്കുന്നത് നമ്മളൊക്കെ കാരണം ഈ നാട്ടിൽ എന്തൊക്കെ നല്ല കാര്യങ്ങൾ നടക്കുന്നു അതിന് ചെറിയ ചെറിയ സന്തോഷങ്ങൾ വേണ്ടെന്ന് വെച്ചിട്ടുണ്ട് ശെരിയാണ് പക്ഷെ ഒരുപാട് ആളുകൾ നമ്മളെ വിശ്വസിച്ച് കൂടെ ഉണ്ടെന്ന് തോന്നുമ്പോൾ അവരെ നിരാശപെടുത്താൻ തോന്നുന്നില്ല അങ്ങനെ അല്ലായിരുന്നെങ്കിൽ ഞാൻ കുറച്ച് പൈസയും എടുത്ത് fd ഇട്ട് ജീവിച്ചേനം .’

സംസാരം നീണ്ട് പോയി പുതിയ സംരംഭങ്ങൾ പുതിയ ചിന്തകൾ പദ്ധിതികൾ ….

കുറച്ചു നേരത്തെ സംസാരത്തിനു യാത്രപറഞ്ഞിറങ്ങി .

——-**********-*-*-*-*–*-*-*-*-*-*-**-*-

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.