ജെനിഫർ സാം 5 [sidhu] 113

15

****

അവരൊക്കെ ഓഫീസിൽ പോയപ്പോൾ ഞങ്ങൾ ക്ലാസിലേക്ക് പോയി പിന്നെ അവന്മാരെ കാണുന്നത് ലഞ്ച് ബ്രേക്കിനാണ് . ക്ലാസിൽ കേറിയെങ്കിലും വല്യ കാര്യമൊന്നുമില്ലായിരുന്നു തമിഴ് നാട്ടിൽ നിന്നുള്ള സ്വാതി മദർ ഞങ്ങളെ നോക്കി ഒരു ഹലോ എങ്കിലും പറഞ്ഞുള്ളൂ  ബാക്കി ക്ലാസിൽ കുറച്ചു കന്നടനാട്ടുകാരും ഉണ്ട് പക്ഷെ അവരെല്ലാം നല്ലപോലെ പഠിക്കുന്ന കുട്ടികളാണ് ബാക്കി മുഴുവനും ഹിന്ദിക്കാരായിരുന്നു അല്ലെങ്കിലും അവർക്ക് നമ്മൾ മലയാളികളെയും തമിഴന്മാരെയും ഇഷ്ടമല്ലലോ .പക്ഷെ ഈ കോളേജിലെ ഹീറോ ഒരു ചെന്നൈക്കാരനാണ് നമ്മുടെ ചെക്കന്മാരെ തല്ലിയ കെവിൻ .

 

‘ഡാ ഓഫീസിൽ എന്താ പറഞ്ഞെ .’ ഞാൻ അപ്പുവിനോട് ചോദിച്ചു

 

‘ഞങ്ങൾക്ക് പരാതി ഒന്നും ഇല്ലെന്നും അടി തുടങ്ങിയത് ഞങ്ങളാണെന്നും പറഞ്ഞു അതോടെ പ്രിൻസിയും ടീച്ചേഴ്സും  ഒതുങ്ങി പിന്നെ സംസാരിച്ചു കൈയും കൊടുത്തു പിരിഞ്ഞു ദേ ഇപ്പൊ ഞങ്ങൾ അനീറ്റയെ കണ്ട് ഒരു സോറി പറയാൻ പോകുവാ  .’

 

‘എന്നാ മക്കള് വിട്ടോ ഞങ്ങൾ വല്ലതും തിന്നട്ടെ .’

 

‘ഞങ്ങൾ അവളെ കണ്ടിട്ട് ക്യാന്റീനിൽ വരാം .’അപ്പു പറഞ്ഞു

 

ഞാനും ആക്കുവും കഴിച്ചു തുടങ്ങിയപ്പോളാണ് മച്ചാന്മാര് രണ്ടും കൂടെ വരുന്നത്

 

‘ഡാ എന്ത് പറഞ്ഞു അക്കു ചോദിച്ചു .’

 

‘എന്താവാൻ കഥ ആദ്യം മുതൽ അവളോട് പറഞ്ഞു കാലുപിടിച്ചു സോറി പറഞ്ഞു .’

 

‘അവളെന്ത് പറഞ്ഞു .’

 

‘അവൾ അധികം ഡയലോഗ് അടിച്ചില്ല ആക്ഷന്റെ ബാക്കി ദേ ഇവന്റെ മുഖത്ത് ഉണ്ട് ‘അതും പറഞ്ഞു കിച്ചു അപ്പുവിന്റെ മുഖം പിടിച്ചു തിരിച്ചു  .ഇപ്പൊ അവന്റെ മുഖത്തെ ചുവന്ന പാട് ഞങ്ങളും കണ്ട്  .

 

‘എടാ കിച്ചു എനിക്കൊരു സംശയം .’

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.