ജെനിഫർ സാം 5 [sidhu] 113

‘ടൗണിലേക്ക് അയക്കുവോ .’

‘ഓക്കേ ബാക്കി വന്നിട്ട് സംസാരിക്കാം .’

ഞാൻ അകത്തേക്ക് ചെന്നു അവർ രണ്ടും രാത്രി കറങ്ങാൻ പോകാനുള്ള പദ്ധിതി ഉണ്ടാക്കുകയാണ് .

‘ഡാ ടോണി നിങ്ങൾ ഡാമിൽ പോകുമ്പോൾ എന്നെ ടൗണിൽ ഇറക്കുവോ .’

‘നീ എവിടെ പോണ് തിരിച്ചു പോയാൽ മോളെ ഉറപ്പാണ് ആ റോബിൻ നിന്നെ എടുത്ത് പുറത്തുകളയും സഹായത്തിനാണെങ്കിൽ ഞങ്ങൾ രണ്ടും ഇല്ല .’

‘എന്റെ ടോണി നീ എന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് ഇവിടെ അടുത്ത് എന്റെ കൂടെ ബാംഗ്ലൂരിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്റെ വീട് ഉണ്ട് ഞാൻ അദ്ദേഹത്തെ ഒന്ന് കണ്ടിട്ട് ഡാമിലേക്ക് വരാം ഒരു മണിക്കൂർ പോലും വേണ്ട .’

‘ഞാൻ നിന്നെ അവിടെ കൊണ്ടുപോയി ആക്കാം .’

‘അതിന്റെ ആവശ്യമൊന്നും ഇല്ലടാ ഞാൻ ടാക്സിയിൽ പൊക്കോളാം .’

‘എന്നാൽ ശെരി നമുക്ക് ഇറങ്ങിയാലോ എലി .’

‘ആ പോകാം ഞാൻ റെഡി .’

*****
എന്നെ ഒരു ടാക്സി സ്റ്റാൻഡിൽ ഇറക്കിയിട്ട് ടോണിയും അലിയും ഡാം കാണാൻ പോയി .

ഞാൻ അവിടെ നിന്ന് രുദ്രനെ വിളിച്ചു അവൻ കാൾ എടുത്തില്ല ,നിമിഷങ്ങൾക്കകം എന്റെ മുൻപിൽ ബെൻസ് GLS വന്ന് നിന്നു .അതിന്റെ ഡോർ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു തുറന്നിട്ട് അക്ബർ എന്നോട് കയറാൻ ആവശ്യപ്പെട്ടു ,അക്ബർ രുദ്രന്റെ കൂടെ കൂടിയിട്ട് മൂന്ന് വര്ഷം ആയി പക്ഷെ ഇവനെ ഞാൻ ഇവിടെ പ്രതീക്ഷിച്ചില്ല ഒരു മാസം മുൻപായിരുന്നു അക്ബറിന്റെ നിക്കാഹ് അത് പ്രമാണിച്ച് രണ്ട് മാസം ലീവ് കൊടുത്ത് ഇവനെ രുദ്രൻ ഒരു മാസം മുൻപാണ് കോഴിക്കോടിന് വണ്ടി കേറ്റി വിട്ടത് .

‘ഹലോ ചേച്ചി തീരെ പ്രതീക്ഷിച്ചില്ല അല്ലെ .’

‘കല്യാണത്തിന് ലീവ് എടുത്ത് പോയ നീ എന്താടാ അക്ബറെ ഇവിടെ .’ ഞാൻ കാറിലേക്ക് കയറികൊണ്ട് പറഞ്ഞു

അവൻ കാര് ഓടിച്ചു തുടങ്ങി

‘ഒന്നും പറയണ്ട ചേച്ചി ഞാനും ഫാത്തിയും കൂടി ഹണി മൂൺ ആഘോഷിക്കാൻ അഞ്ചു ദിവസം ഇവിടെ വന്നതാ ,ഇന്നലെ രാത്രി വെറുതെ ഇരുന്നപ്പോൾ ഞാൻ ഇല്ലാതെ കാര്യങ്ങളൊക്കെ നല്ലപോലെ ആണോ പോകുന്നതെന്ന് അറിയാൻ ബോസിനെ വിളിച്ചതാ എന്റെ കഷ്ടകാലത്തിന് മുന്നാറിൽ ആണെന്ന് പറഞ്ഞു പോയി അപ്പൊ ബോസ് പറയുവാ നാളെ എനിക്ക് അവിടെ കുറച്ചു പണി ഉണ്ട് നീ ഉച്ചകഴിഞ്ഞു എന്റെകൂടെ വേണമെന്ന് .ഇതൊന്നും പോരാത്തതിന് എന്നെകൊണ്ട് ഒരു പ്രേസേന്റ്റേഷനും ചെയ്യിച്ചു .’

‘വൈഫ് എവിടെ .’

‘അവൾ റൂമിൽ ഉണ്ട് ചേച്ചിയെ കൊണ്ടുപോയി ആക്കിയിട്ട് വേണം എനിക്ക് അങ്ങോട്ട് പോകാൻ .’

പത്ത് മിനിട്ടോളം ദൂരം ഉണ്ടായിരുന്നു രുദ്രൻ ഉള്ള സ്ഥലത്തെത്താൻ എന്നെ അവിടെ ഇറക്കിയിട്ട് അക്ബർ ഞങ്ങൾ വന്ന കാർ അവിടെ ഇട്ട് അവന്റെ കാർ എടുത്ത് തിരികെ പോയി .ഞാൻ അകത്തേക്ക് കയറി അവിടെ നിന്ന കറുത്ത കോട്ട് ധരിച്ച രുദ്രന്റെ ബോഡി ഗൗർഡിനോട് രുദ്രൻ എവിടെ എന്ന് ചോദിച്ചു അവൻ അടുത്ത് നിന്ന മറ്റൊരു ആളെ നോക്കി അയാൾ കുഴപ്പമില്ല പറഞ്ഞോളൂ എന്ന് ആംഗ്യം കാണിച്ചപ്പോൾ അവൻ എന്നെയും കൊണ്ട് രുദ്രൻ ഉള്ള മുറിയിലേക്ക് നടന്നു .

ഞാൻ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ രുദ്രൻ അവന്റെ ലാപ്ടോപ്പിൽ എന്തോ ചെയ്യുകയായിരുന്നു ,എന്റെ കൂടെ വന്ന കോട്ട് ധാരിയോട് പോകാൻ ആവശ്യപ്പെട്ട് രുദ്രൻ ലാപ്ടോപ്പ് അടച്ചു .

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.