ജെനിഫർ സാം 5 [sidhu] 113

‘SIG Sauer P365 രണ്ടണ്ണം,ഒരു Glock 17 പിന്നെ Armalite AR-10 A2 ഒരെണ്ണം ,പിന്നെ ഇതിന്റെയൊക്കെ ബുള്ളറ്റ് ആവശ്യത്തിലധികം .തത്കാലം ഇത്രെയും മതി .’

‘glok 17 ഇന്ന് തന്നെ തരാം അത് നമ്മുടെ പിള്ളേരുടെ കൈയിൽ ഉണ്ട് ബാക്കി രണ്ടും നാളെ നീ പറയുന്ന സ്ഥലത്ത് എത്തിക്കാം .’

‘ഓക്കേ നീ വെച്ചോ നമുക്ക് വൈകുനേരം നേരിട്ട് കാണുമ്പോ ബാക്കി സംസാരിക്കാം .’

‘ശെരി .’

ഞാൻ പിന്നെ അപ്പുവിനെയും വിളിച്ചു അവനിപ്പോ സൗദിയിൽ ആണ് അവിടെ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ പോയതാണ് അവൻ . പിന്നെ രോഹിണി ആന്റിയെ വിളിച്ചു പുള്ളിക്കാരി ഇപ്പൊ ഓഫീസിലെ എന്തോ ഫയൽ ചെക്ക് ചെയ്യുകയാണെന്ന് പറഞ്ഞു അങ്കിളിന് ഫോൺ കൊടുത്തു വൈഷ്ണവ് അങ്കിൾ ഇപ്പൊ ഇൻവെസ്റ്റ് ചെയ്യാൻ പറ്റിയ പുതിയ സ്റ്റാർട്ടപ്പുകൾ കണ്ടുപിടിക്കുന്ന ജോലി ആണ് അങ്കിൾ കണ്ടുപിടിക്കും ആദർശും രുദ്രനും കിച്ചുവുമൊക്കെ ഇൻവെസ്റ്റ് ചെയ്യും .

അങ്കിളിനോട് ഒരുപാട് നേരം സംസാരിച്ചു ഇവടെ വന്ന് കഴിഞ്ഞുണ്ടായ എല്ലാ സംഭവങ്ങളും അങ്കിളിനോട് പറഞ്ഞു അവസാനം അലി വന്ന് വിളിക്കുമ്പോളാണ് ഞാൻ ഫോൺ കട്ട് ചെയ്തത് .

‘ജെനി അവന്മാർ രണ്ടും എവിടെ .’

‘കഴിക്കാൻ പോയതാ അപ്പോളാണ് എനിക്ക് ഫോൺ വന്നത് അതുകൊണ്ട് ഞാൻ പോയില്ല .’

‘എന്നാൽ നമുക്ക് പോയി നോക്കാം .’

ഞങ്ങൾ ക്യാന്റീനിൽ ചെന്ന് നോക്കുമ്പോൾ ടോണി ജ്യൂസ് കുടിച്ചുകൊണ്ടിരിക്കുന്നു അവന്റെ മുൻപിൽ മൂന്നോ നാലോ ചെറിയ പത്രങ്ങൾ ഉണ്ട് ആഷി എതിർവശത്തിരുന്ന് ഫോണിൽ ഗെയിം കളിക്കുന്നു .

‘ഡാ ടോണി മതിയെടാ .’ അലി പറഞ്ഞു

‘ദേ ഇതൊന്ന് തീർത്തോട്ടെ .’

‘നീ എന്തിനാടാ ഇവന് ഇതൊക്കെ മേടിച്ചു കൊടുത്തത് .’അലി ആഷിയോട് ചോദിച്ചു

‘എന്റെ പൊന്ന് അലി ഇവന് ഞാൻ മേടിച്ചുകൊടുക്കേണ്ട ആവശ്യമില്ല ഇവന് ഒരു കട ഉണ്ട് പിന്നെ നീ ഇപ്പൊ കാണുന്ന ഈ സാധനങ്ങളുടെ പൈസ നിന്റെ പേരിൽ ചേർത്താൽ മതിയെന്ന് അവിടെ നിൽക്കുന്ന ചേട്ടനോട് ഇവൻ കേറിയപ്പോൾ തന്നെ പറഞ്ഞു .’

‘പന്ന നാറി .’

‘ഇത് നിന്റെ ഓഫിസിന്റെ കോമ്പൗണ്ടിൽ ഞാൻ ആദ്യമായി കയറിയതിനെ ട്രീറ്റ് ആയിട്ട് കൂട്ടിയാൽ മതി പിന്നെ ഇൻ മൂന്നാർ ചെല്ലുമ്പോ നിങ്ങളുടെ കൂടെ ഉള്ള ആദ്യത്തെ ട്രിപ്പിന്റെ ട്രീറ്റ് ജെനി ചെയ്യണം .’

‘അതൊക്കെ ഞാൻ തരാം നീ ഇത് വണ്ടി എടുക്ക് .ഇപ്പൊ ഇറങ്ങിയാലേ മൂന്ന് മണി കഴിയുമ്പോ മുന്നാറിൽ ചെല്ലാൻ പറ്റുകയുള്ളു .’

അങ്ങനെ അവനെ വണ്ടിയിൽ കേറ്റി പത്ത് മണിയോടെ ഞങ്ങൾ പുറപ്പെട്ടു ,ആഷിയും അലിയും മാറി മാറി ആയിരുന്നു ഓടിച്ചുകൊണ്ടിരുന്നത് തിരികെ വരുമ്പോൾ ഫുൾ ടൈം ചെയ്യാമെന്നേറ്റ ഒരാൾ എന്റെ കൂടെ പുറകിൽ കിടന്നുറങ്ങുന്നു .

ഇതിനിടയിൽ ഞങ്ങൾ പല ഇടങ്ങളിലും നിർത്തി ഫോട്ടോ ഒക്കെ എടുത്ത് നല്ലോണം കണ്ടൊക്കെ ആണ് പോകുന്നത് ഞാൻ അക്കുവിന് ഒരു ഫോട്ടോ അയച്ചു അരമണിക്കൂർ കഴിഞ്ഞപ്പോൾ റിപ്ലേ വന്നു .

‘കൂടെ ഉള്ള രണ്ട് ചെക്കന്മാർ ഏതാടി .’

‘എടി ഞാൻ രുദ്രനോട് പറഞ്ഞു കൊടുക്കും അവനെ ഇന്ന് ഞാൻ കാണുന്നുണ്ട് .’

‘നീ പോയി പറഞ്ഞാൽ എനിക്ക് ഒരു കോപ്പും ഇല്ല അങ്ങനെ ഇട്ടിട്ട് പോകുന്നവനാണെങ്കിൽ അങ്ങ് പോട്ടേന്ന് വെക്കണം .’

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.