ജെനിഫർ സാം 5 [sidhu] 113

‘അത് നിയ കുറെ നാൾ ഇവിടെ ആയിരുന്നു മൂന്ന് മാസം മുൻപാണ് സിപ്പോള കമ്പനിയിൽ ജോയിൻ ചെയ്തതത്’ അലി പറഞ്ഞു

അലി അകത്തേക്ക് പോയതും ടോണി ആഷിയെയും വിളിച്ചുകൊണ്ട് ക്യാന്റീനിലേക്ക് പോയി എന്നെ വിളിച്ചെങ്കിലും ഞാൻ ഓഫീസ് ഒക്കെ ഒന്ന് ചുറ്റിക്കാണാമെന്ന ചിന്തയിൽ അവരെ പറഞ്ഞു വിട്ട് ചുമ്മാ വായിനോക്കിനിൽക്കാൻ തുടങ്ങി .

അപ്പോളാണ് അവരെ ആരെയും വിളിച്ചില്ലലോ എന്ന് ഓർത്തത് ഞാൻ രുദ്രനെ വിളിച്ചു .

‘ഹലോ .’അവൻ പറഞ്ഞു

‘മച്ചാനെ .’

‘എന്താടി പതിവില്ലാതെ ഈ സമയത്ത് .’

‘അതെന്താ ഈ സമയത്ത് ഞാൻ വിളിച്ചാൽ നിന്റെ കാമുകി പിണങ്ങി പോകുവോ .’

‘പൊന്ന് മോളെ മതി നീ സാധാരണ രാത്രി അല്ലെ വിളിക്കുന്നത് അതുകൊണ്ട് ചോദിച്ചുപോയതാ .’

‘പിന്നേ ചെറിയ ഒരു പ്രെശ്നം ഉണ്ട് .’

‘ഉവ്വ് ഞാൻ അറിഞ്ഞു കിച്ചു പറഞ്ഞാരുന്നു .’

‘കിച്ചുവോ അവൻ എങ്ങനെ അറിഞ്ഞു ഞാൻ പറഞ്ഞില്ലലോ.’

‘നിന്റെ ഫ്രണ്ട് ഇല്ലേ ഇന്ദ്രജിത് അവനാ വിളിച്ചു പറഞ്ഞത് .’

‘ശേ അവൻ എന്തിനാ വിച്ചുവിനെ വിളിച്ചു പറഞ്ഞത് .’

‘അത് നിനക്കൊരു പണി തരാനായിരിക്കും ,ഏതായാലും നീ ഇന്നൊരുദിവസത്തേക്ക് അവനെ വിളിക്കണ്ട നല്ല പൂര തെറി ആയിരിക്കും .’

‘അല്ലേലും അവനെ ഞാൻ രണ്ട് ദിവസം കഴിഞ്ഞേ വിളിക്കുന്നുള്ളു .അതൊക്കെ പോട്ടേ നീ ഇപ്പൊ എവിടെയാ ഏതോ മന്ത്രിയെ മാന്താൻ പോയെന്ന് കിച്ചു പറഞ്ഞു .’

‘മാന്തിയൊന്നും ഇല്ല അയാൾക്ക് തലതെറിച്ച രണ്ട്‌ പെണ്മക്കളുണ്ട് ഫുൾ ടൈം പൊടി വലിച്ചു കേറ്റി പറന്ന് നടക്കുന്ന ടൈപ്പ് ഞാൻ നമ്മുടെ ആൾക്കാരെ വെച്ച് അവരെ പൊക്കി കുറെ പൊടിയുമായി ഒരു മുറിയിൽ പൂട്ടി ഇട്ടു അത് കാണിച്ച് അയാളെ ഒന്ന് കൊടഞ്ഞു അപ്പൊ നമുക്ക് കിട്ടേണ്ടത് നമുക്ക് തന്നെ കിട്ടി .
അത് ഇന്നലെ വൈകുന്നേരത്തോടെ കഴിഞ്ഞുപിന്നെ ഇന്ന് രാവിലെ തിരുവനതപുരത്ത് ഒരാളെ കാണാൻ ഉണ്ടായിരുന്നു അതും കഴിഞ്ഞു ഇപ്പൊ ഞാൻ ഒരു റിസോർട് മേടിക്കാനുള്ള മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ മൂന്നാർ പോയികൊണ്ടിരിക്കുവാ കാലാവസ്ഥ മോശം ആയതിനാൽ കാറിൽ മാത്രമേ പോകാൻ പറ്റൂ.’

‘അത് കൊള്ളാലോ ഞാനും ഇപ്പൊ മൂന്നാറിലേക്ക് വന്നുകൊണ്ടിരിക്കുവാ നമുക്ക് ഒന്ന്
കാണാൻ പറ്റുവോ .’

‘അതിനെന്താ എന്റെ മീറ്റിംഗ് രണ്ട് മണിക്കാണ് അതൊരു നാല് മണിയോടെ തീരും അത് കഴിഞ്ഞു നമുക്ക് കാണാം .’

‘എടാ നീ എനിക്ക് ഒരു തോക്ക് സെറ്റ് ആക്കി തരണം .’

‘നിന്നെ കൈയിൽ സർവീസ് പിസ്റ്റൾ ഇല്ലേ .’

‘എനിക്ക് വ്യാജൻ വേണം ഞാൻ പണി തുടങ്ങുന്നതിന്റെ ഒരു സാംപിൾ കൊടുക്കാൻ സമയമായി എന്ന് ഒരു തോന്നൽ .’

‘ഏതാ വേണ്ടത് .’

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.