ജെനിഫർ സാം 5 [sidhu] 113

ഞങ്ങൾ ഒൻപത് മണി കഴിഞ്ഞു പത്ത് മിനിറ്റിനുള്ളിൽ അലീഷയുടെ വീടിന്റെ മുൻപിലെത്തി ഞാൻ ഒരു ട്രാക് പാന്റും ഹൂഡി യും ആണ് വേഷം ടോണി ടീഷർട്ടും നിക്കറും ആഷ്‌ലിൻ ആരെയോ കാണണ്ടത് കൊണ്ട് ജീൻസും ബ്ലൂ ഷർട്ടുമാണ് വേഷം ആഷ്‌ലിന്റെ കൂട്ടുകാർ ആരുടെയോ ഒരു ജീപ്പ് wrangler ആണ് യാത്ര വാഹനം .
സാധാരണ ഒരു വീട് ഞാൻ ഒരു ബംഗ്ലാവ് ഒക്കെ പ്രതീക്ഷിച്ചു കാരണം അവൾക്ക് കിടിലൻ ഒരു ജോലി ഒക്കെ ഉള്ളതല്ലേ .

അതിന്റെ മുൻപിൽ ചെന്ന് നിന്ന് ഡ്രൈവിങ് സീറ്റിൽ ഇരുന്ന ടോണി നീട്ടി ഒരു ഹോൺ അടിച്ചു അവൾ ഒരു ടീഷർട്ടും പാന്റും കൈയിൽ ഊരും ബാഗുമായി പുറത്തേക്ക് വന്നു .

‘എടി എലി നീ ഓഫീസിൽ കൊടുക്കാനുള്ള ഫയൽ ഒക്കെ എടുത്തില്ലേ ഇനി അവിടെ ചെല്ലുമ്പോ ജബ ജബ അടിക്കരുത് .’ വണ്ടിയിലേക്ക് കയറി ഇരുന്ന അലീഷയോട് ടോണി ചോദിച്ചു

‘എലി നിന്റെ അമ്മുമ്മ .’

‘ഡേയ് അമ്മുമ്മക്ക് പറയല്ലേ അത് നിങ്ങളുടെ കൂടി അമ്മച്ചിയാ .’ആഷി പറഞ്ഞു

‘സോറി മൈ ബോയ് ഞാൻ ആ ആവേശത്തിൽ പറഞ്ഞു പോയതാ .’

‘ഇറ്റ്സ് ഓക്കേ ഇനി ചീത്ത വിളിക്കുമ്പോ നിന്റെ ശത്രുവിനെ മാത്രം വിളിക്ക് അല്ലാതെ വെറുതെ വീട്ടിൽ ഇരിക്കുന്നവരെയൊക്കെ ഷോ മോശം എന്ന് പറഞ്ഞാൽ വളെരെ മോശം ,നീ ഇത്ര സംസ്കാരം ഇല്ലാത്ത ആളാണെന്ന് ഞാൻ കരുതിയില്ല ഇന്നത്തോടെ നിർത്തിക്കോണം എന്റെ ചേട്ടനുമായുള്ള ബന്ധം എന്റെ ചേട്ടനെ സംസ്കാര ശൂന്യയും മോശം സ്വാഭാവവുമുള്ള ഒരാളെ ഞാൻ ഏൽപിക്കില്ല .’

‘ആയിക്കോട്ടെ തത്കാലം ഈ ട്രിപ്പ് കഴിഞ്ഞോട്ടെ അത് കഴിഞ്ഞു നമുക്ക് ആലോചിക്കാം ഇവളെ കൊണ്ടുപോയി കളയുന്നതിനെക്കുറിച്ച് .’ ആഷി

‘ഡാ ആഷി നിന്റെ കോളേജിലെ കഥകൾ ഞാൻ ഇവിടെ വിളിച്ചു പറയണോ .’അലി

‘ആരാടാ എന്റെ അലിയെ പറ്റി മോശം പറഞ്ഞത് ഇനി ഒരക്ഷരം മിണ്ടിയാൽ അനിയനാണ് തെണ്ടിയാണ് ബോധമില്ലാത്തവനാണ് എന്നൊന്നും ഞാൻ നോക്കില്ല കൊന്ന് വല്ല ആറ്റിലും കളയും .’ആഷി

‘ഞാൻ നിർത്തി .’
അവൻ അതും പറഞ്ഞു വണ്ടി എടുത്ത് അലിയുടെ ഓഫീസിൽ എത്തി ഇന്ത്യാന മെറ്റൽസ് അവരുടെ കോര്പറേറ്റ് ഓഫീസ് , ഇവിടെ ark ഗ്രൂപ്സിന് മുപ്പത് ശതമാനം ഷെയർ ഉണ്ട് ഞങ്ങളുടെ കൺസ്ട്രക്ഷൻ കമ്പനിയിലേക്കുള്ള മെറ്റീരിയൽസ് മുഴുവൻ ഇവിടെ നിന്ന് ആണ് എടുക്കുന്നത് കാരണം സ്വന്തമായി ഷെയർ ഉള്ള കമ്പനി ആകുമ്പോൾ നല്ല സാധനം കുറഞ്ഞ കുറഞ്ഞ വിലയിൽ കിട്ടുമല്ലോ

‘അലി നീ ഇവിടെ ആണോ ജോലി ചെയുന്നത് .’ഞാൻ ഒന്ന് ഉറപ്പിക്കാനായി ചോദിച്ചു

‘അതെ ജെനി ഇപ്പൊ മൂന്ന് കൊല്ലം ആകുന്നു ജോയിൻ ചെയ്തിട്ട് .’

‘ഏതാ പോസ്റ്റ് .’

‘പ്രൊമോഷൻ മനേജർ .’

‘എന്നാൽ നീ വേഗം പോ   സമയം എടുക്കും എന്നല്ലേ പറഞ്ഞത് ഞങ്ങൾ ഇവിടെയൊക്കെ ഒന്ന് കാണട്ടെ .’

‘ദേ നേരെ പോയി റൈറ്റ് തിരിഞ്ഞാൽ കാന്റീൻ ആണ് വല്ലതും വേണമെങ്കിൽ പോയി കഴിച്ചോ.’

‘ഇവിടെ കാന്റീൻ ഒക്കെ ഉണ്ടല്ലേ എലി നീ പൊക്കോ ഞാൻ ഈ പിള്ളേരെയും കൊണ്ട് ക്യാന്റീനിൽ കേറട്ടെ.’
ടോണി പറഞ്ഞു .ഇവന്റെ വയറ്റിലെന്താ വല്ല കൊക്കോ പുഴുവും ആണോ കുറെ ഇടിയപ്പം കഴിച്ചിട്ട് ഇപ്പൊ ഒരുമണിക്കൂർ ആയിട്ടില്ല അതിനുള്ളിൽ അടുത്ത ട്രിപ്പ് കഴിക്കാൻ പോകുന്നു .

 

‘ഡാ നീ അല്ലെ പറഞ്ഞത് നിയയും അലിയും ഒരുമിച്ചാണെന്ന്’

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.