ജെനിഫർ സാം 5 [sidhu] 113

ഞാൻ പോയി ഫ്രഷ് ആയി വരുമ്പോൾ ആഷ്‌ലിൻ ഇരുന്ന് കഴിക്കുകയായിരുന്നു ഞാനും അവന്റെയൊപ്പം ഇരുന്നു .

‘എടി ജെനി നിനക്കൊരു പണി വരുന്ന മട്ടുണ്ട് .’

‘എന്ത് പണി .’

‘സജി മാമനും സീന മാമിയും കൂടെ ഫുൾ ഫാമിലിയും വിത്ത് അമൽ ജോസഫ് നാളെ രാവിലെ ഇവിടെ വരും .’

‘ടോണി പറഞ്ഞത് മിന്നുകെട്ടിനേ അവരൊക്കെ വരൂ എന്നാണല്ലോ .’

‘ഇപ്പൊ അലക്സ് ആണ് പറഞ്ഞത് അമലിനൊപ്പം അവരും കേറി പോരുമെന്ന് .’

*******************************************************************
————————————————————-

ഇതേ സമയം ജോസെഫിന്റെ മുറിയിൽ

മാറിയ പള്ളിയിൽ പോയിരിക്കുകയാണ് അതുകൊണ്ട് മുറിയിലേക്ക് ആരും കേറി വരില്ലെന്ന് ഉറപ്പുണ്ട് അയാൾ കസേരയിൽ കയറി ac യുടെ ഇൻഡോർ യൂണിറ്റിന്റെ മുകളിൽ കൈഎത്തിച്ചു ഒരു കീപാഡ് ഫോൺ എടുത്തു .
അത് സ്വിച്ച് ഓൺ ആക്കി സജി അച്ചായൻ പേർസണൽ എന്ന് സേവ് ചെയ്തു വെച്ചിരുന്ന നമ്പറിലേക്ക് വിളിച്ചു .ഇരുപത് സെക്കന്റുകളോളം കഴിഞ്ഞു മറുവശത്ത് കാൾ അറ്റൻഡ് ചെയ്തു .

‘ഹലോ ജോസഫേ എന്താടാ .’

‘അച്ചായാ ഒരു പ്രെശ്നം ഉണ്ട് .’

‘എന്ത് പ്രെശ്നം നിയ മോളുടെ മനസമ്മതം അല്ലെ എല്ലാം നമുക്ക് അവിടെ വന്നിട്ട് സോൾവ് ചെയ്യാം .’

‘സജി അച്ചായാ അതല്ല സാം അച്ചായന്റെ മോളില്ലേ ജെനി അവൾ തിരിച്ചു വന്നു .’

‘ഓ അവളിപ്പോലും ജീവിച്ചിരിപ്പുണ്ടോ അന്ന് ഇറക്കി വിട്ടതല്ലേ ഞാൻ കരുതി വല്ലവന്മാരുടെയും അടിയിൽ കിടന്ന് തീർന്ന് കാണുമെന്ന് .’

‘എനിക്കും അറിയില്ല അച്ചായാ അവളെ കണ്ടപ്പോ എനിക്കും ഷോക്ക് കിട്ടിയത് പോലെ ആയിരുന്നു .’

‘അവൾ വന്നാൽ നമുക്കെന്താ കുറച്ചു ദിവസം കഴിയുമ്പോൾ ഒരു പ്രെശ്നം ഉണ്ടാക്കി അന്ന് ഇറക്കി വിട്ടത് പോലെ ഇറക്കി വിട്ടാൽ പോരെ അതൊക്കെ നമുക്ക് ശെരിയാക്കാം .’

‘അച്ചായാ ഞാൻ ഒന്ന് പറയട്ടെ .’

‘നീ പറ .’

‘അവൾ ഇപ്പൊ ഇവിടുത്തെ dysp ആണ് അവൾക്ക് എന്നെ എന്തോ സംശയം ഉള്ളത് പോലെ അവളുടെ വാക്കുകൾക്ക് ഒരുപാട് അർഥം ഉള്ളത് പോലെ .’

‘നിനക്ക് ഉറപ്പാണോ അവൾക്ക് സംശയം ഉണ്ടെന്നുള്ളത് .’

‘അവൾക്ക് സംശയം മാത്രമല്ല തെളിവും ഉണ്ടെന്ന് തോന്നുന്നു ഞാൻ എങ്ങനെയാ പൈസ ഉണ്ടാക്കുന്നതെന്ന് നന്നായി അറിയാം എന്നൊക്കെ പറഞ്ഞു ,അവളെ എന്താ ചെയേണ്ടത് .’

‘തെളിവുണ്ടെന്ന് സംശയം തോന്നിയാൽ ഒരു തെളിവും ഇല്ലാതെ നശിപ്പിച്ചു കളയണം അല്ലെങ്കിൽ ആ തെളിവ് വളർന്ന് വലിയ മരമായി നമുക്ക് ബുദ്ധിമുട്ടുണ്ടാകും .’

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.