ജെനിഫർ സാം 5 [sidhu] 113

ഞാനും ആഷിയും അവരുടെ മുൻപിലൂടെ അകത്തേക്ക് കയറാൻ പോയതും അവൾ ചൊറിഞ്ഞു തുടങ്ങി അല്ലേലും പണ്ടേ ഇവളുടെ സ്വഭാവം ഇങ്ങനെയാ എന്നെ കളിയാക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും വെറുതെ കളയില്ല .കാര്യം ഇവൾ ഭയങ്കര സുന്ദരിയാണ് മേക്കപ്പ് ഇടേണ്ട ആവശ്യം ഇവൾക്കില്ല .

‘ഡാഡി ഞാൻ ടൂർ പോയപ്പോൾ പണ്ട് അടിച്ചു പുറത്താക്കിയ കീടങ്ങൾ വീട്ടിൽ തിരികെ കയറി എന്ന് കേട്ടതേ ഉള്ളു ഇപ്പോള നേരിട്ട് കാണുന്നത് .’

ഞാൻ അഷിയോട് അകത്തേക്ക് പോകാൻ പറഞ്ഞു അവൻ ഇവിടെ നിന്നാൽ ചിലപ്പോ അടി നടക്കും .

അവൻ മനസില്ലാമനസോടെ അകത്തേക്ക് കയറിപ്പോയി

‘അതെ മോളെ ഇവിടെ ഉള്ള ഒരു പുരാവസ്തുവിനെയും പിന്നെ ഒന്നിനും കൊള്ളാത്ത ഒരു ചെറുക്കനെയും കൂട്ടുപിടിച്ചു കേറിയിട്ട് എന്തെങ്കിലും ഉപകാരം ഉണ്ടോന്ന് നോക്കിക്കേ രാവിലെ തന്നെ ഊര് തെണ്ടാൻ പോയിരിക്കുന്നു .’

‘അല്ലേലും നാണവും മാനവും ഇല്ലാതെ കാണുന്നവന്റെയൊക്കെ മുന്നിൽ തുണി ഉരിയുന്ന ഇവളെയൊക്കെ ഇവടെ താമസിക്കാൻ സമ്മതിച്ച മാമനെ പറഞ്ഞാൽ മതി കൂട്ടിന് അമ്മച്ചിയും .’അലക്സ് പറഞ്ഞു

‘മോനെ ആമസോൺ അലക്സി നീ ഇന്ന് രാവിലെ തന്നെ വലിച്ചു കേറ്റിയ പൊടി ഇല്ലേ അതിന്റെ ബാക്കി ഇപ്പോളും മുറിയിലുണ്ടല്ലോ ഒരു ഫോൺകാൾ മതി മോന് പുന്നാര പെങ്ങളുടെ മനസമ്മതം കൂടാൻ പറ്റാതിരിക്കാൻ അതെന്നെ കൊണ്ട് ചെയ്യിക്കരുത് .’

‘അവൻ വലിക്കുന്നുണ്ടെങ്കിലേ അത് ഞാൻ അവന് വേണ്ടി ഉണ്ടാക്കിയ പൈസ ആണ് അല്ലാതെ നിന്നെപ്പോലെ സ്വന്തം അപ്പന് പോലും വേണ്ടാതെ ഒരു വീട്ടിൽ കേറി വന്ന് അവിടെയുള്ളവർ ഓസി അല്ല ഞങ്ങളാരും ജീവിക്കുന്നത് .’

‘ഓ എന്ത് ചെറ്റത്തരം കാണിച്ചാലും മകനെ സപ്പോർട്ട് ചെയ്യുന്ന മഹാൻ .’

‘അവൻ അവന്റെ ഇഷ്ടത്തിന് ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കുന്നതിൽ നിനക്കെന്താ ഇത്തരം വിഷമം അവൻ ഇതുവരെ ആരെയും ശല്യപെടുത്തിയിട്ടില്ല .’

‘ആ പറഞ്ഞത് ശെരിയാ ഇവൻ ആരെയും ശല്യപെടുത്താറില്ല അങ്ങനെ ഉള്ളവരെ അവരുടെ വഴിക്ക് വിടണം എന്നുള്ളതാണ് എന്റെയും ഒരു ചിന്ത അതുകൊണ്ട് ഞാൻ വിട്ടു . പിന്നെ മോൾടെ മനസമ്മതം അല്ലെ ചേച്ചിയുടെ വക എന്താ ഗിഫ്റ് വേണ്ടത് .’

‘എനിക്ക് നിന്റെ ഗിഫ്റ്റിന്റെ ആവശ്യമില്ല എനിക്ക് നല്ലൊരു ജോലി ഉണ്ട് പിന്നെ എന്റെ മനുവിന് മാസം ഒന്നരകോടിയിൽ കൂടുതൽ ശമ്പളം ഉണ്ട് എനിക്ക് വേണമെന്ന് തോന്നിയാൽ ഞാൻ മേടിക്കും അല്ലെങ്കിൽ മനു അല്ലെങ്കിൽ എന്റെ ഡാഡി മേടിച്ച് തരും പിന്നെ ജോലിയും കൂലിയും ഒന്നുമില്ലാത്ത നീ മേടിച്ചു തരുന്ന ഗിഫ്റ് കൂടിപ്പോയാൽ ഒരു ആയിരം രൂപയുടേതായിരിക്കും ഞാൻ ഇപ്പൊ ഇട്ടിരിക്കുന്ന ഈ ഡ്രെസ്സിന് പോലും മൂവായിരം രൂപയാ വില .എന്റെ ശമ്പളം എത്രയാണെന്ന് അറിയുവോ നിനക്ക് ഒരു ലക്ഷം നിനക്ക് അത്രെയും തുക കിട്ടണമെങ്കിൽ എത്ര വര്ഷം പണി എടുക്കണം ‘

‘അയ്യോ മോളെ ചേച്ചിക്ക് ജോലിയൊക്കെ ഉണ്ട് ഞാൻ ഇവുടുത്തെ dysp ആണ് ശമ്പളം നിന്റെ അത്ര ഇല്ല എന്നാലും എഴുപതിനായിരം ഉണ്ട് പിന്നെ ഞാൻ ഇട്ടിരിക്കുന്ന ഡ്രെസ്സിന് ആയിരം രൂപയെ ഉള്ളു  ബ്രാൻഡഡ് നല്ല ക്വാളിറ്റി ആണ് ,ആവശ്യത്തിന് ഡ്രസ്സ് മേടിച്ചാൽ പോരെ വെറുതെ നൈറ്റ് ഡ്രെസ്സിന് മൂവായിരം രൂപ കളയണോ .പിന്നെ നിന്റെ അച്ഛൻ എങ്ങനെയാ പൈസ ഉണ്ടാക്കുന്നതെന്ന് എനിക്ക് അറിയില്ലെന്ന് കരുതണ്ട കേട്ടോ മാമ ‘ അവസാനത്തെ മാമ ഞാൻ ഒന്ന് ഇരുത്തി വിളിച്ചു

അതും പറഞ്ഞു ഞാൻ അകത്തേക്ക് കയറി ,ഞാൻ പോലീസ് ആണെന്നറിഞ്ഞ ഷോക്കിൽ ആയിരിക്കും അവരെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു ഇനി മുഴുവൻ സത്യങ്ങളും അറിഞ്ഞാൽ ഇവർക്കൊക്കെ അറ്റാക്ക് വന്ന് ചാകും എട്ട് ലക്ഷം കോടി ആണ് ark ഗ്രൂപ്പസിന്റെ പല ബിസിനസിലെ ഷെയറുകൾ അതിൽ എനിക്ക്  അഞ്ചു ശതമാനം ഷെയർ  ഉണ്ട് അതായത് ഈ വീട്ടിലെ എല്ലാവരുടെയും സമ്പാദ്യം വെച്ചാലും എന്റെതിന്റെ അത്ര വരില്ല .സെൻട്രൽ സ്റ്റേറ്റ് ഗവൺമെന്റുകളിൽ രുദ്രനും കിച്ചുവിനും വൈഷ്ണവ് അങ്കിളിനും ഉള്ള പിടിപാട് വെച്ച് എന്റെ പേര് മറച്ചു വെച്ചിരിക്കുകയാണ് അതെനെങ്കിലും പുറത്തു വന്നാൽ ഞാൻ ബിസിനെസ്സിലേക്ക് തിരികെ പോകും കാരണം എനിക്ക് പോലീസ് ആയിരിക്കാൻ എത്രത്തോളം ഇഷ്ടമാണോ അതേപോലെ തന്നെ ഒരു ബിസിനെസ്സ്കാരി ആയി അറിയപ്പെടാനും ഇഷ്ടമാണ്.

ഊണ് മേശയുടെ അടുത്തെത്തിയപ്പോൾ കാണുന്നത് ഇടിയപ്പം വെട്ടി വിഴുങ്ങുന്ന എന്റെ അപ്പനെയും അമ്മയെയും ടോണിയേയും അമ്മച്ചിയേയും ആണ് ഈ കാര്യത്തിൽ മാത്രം എന്റെ വീട്ടിൽ അടി നടക്കില്ല ആഹാ എന്തൊരു സമാധാനാന്തരീക്ഷം .

ദേ അമ്മ എന്നെ നോക്കി അതോടെ അവരുടെ മുഖം കടുന്നൽ കുത്തിയ പോലെ ആയി .ടോണി പിന്നെ ബോംബ് പൊട്ടിയാൽ പോലും മൈൻഡ് ചെയ്യില്ല എന്ന ഭാവത്തിൽ ശെരിക്കും കേറ്റുന്നുണ്ട് .

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.