ജെനിഫർ സാം 5 [sidhu] 113

കുറച്ചു നേരം അവരോട് സംസാരിച്ച ശേഷം ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിച്ചു .ബൈക്ക് മറിഞ്ഞ സ്ഥലത്ത് വെച്ച് കാര് ഞാൻ ഓടിക്കാൻ തുടങ്ങി ടോണി ബൈക്കുമായി എന്റെയൊപ്പം വന്നു വീട്ടിൽ എത്തിയപ്പോൾ പത്ത് മണിയായി .

വീട്ടിൽ എത്തിയപ്പോൾ നിയയെ കാണേണ്ടി വന്നില്ല അവൾ ഉറങ്ങിയിരുന്നു അമ്മയുടെ കുത്തുവാക്കുകൾ എനിക്കും ടോണിക്കും ആവശ്യത്തിന് കിട്ടി .കൈയിലെ wrist ബാൻഡ് കണ്ട അപ്പൻ എന്ത് പറ്റിയതാണെന്ന് ചോദിച്ചു മെസ്സേജ് അയച്ചു ഞാൻ ആഷ്‌ലിനോട് പറഞ്ഞപ്പോൾ അപ്പാക്കു കൂടി കേൾക്കാൻ പാകത്തിൽ കുറച്ചു ശബ്ദം കൂട്ടി പറഞ്ഞു .അമ്മച്ചി ആണെങ്കിൽ ഇത് കണ്ട് സങ്കടപ്പെട്ട് ഇരിക്കുവായിരുന്നു അവസാനം ടോണി ആണ് പുള്ളികാരിയെ ഹാപ്പി ആക്കിയത് എങ്ങനെയാണെന്നല്ലെ ഒരു കുപ്പി ചിൽഡ് ബിയർ കൈയിലേക്ക് വച്ചുകൊടുത്തു . ചെറിയ അമ്മാവൻ പിന്നെ എന്നെ കണ്ടതായി പോലും ഭാവിച്ചില്ല ,അമ്മായിയും ഉറങ്ങിയെന്ന് തോന്നുന്നു ആളെ കണ്ടില്ല .

‘ഡാ ആഷ്‌ലി നമുക്ക് നാളെ ഒരു ട്രിപ്പ് പോയാലോ എന്നിട്ട് ശനി രാവിലെ തിരിച്ചു വരാം .’
രാത്രി കിടക്കുന്നതിന് മുൻപ് ഞാൻ അവനോട് ചോദിച്ചു

‘എന്നാൽ മൂന്നാർ പോകാം എനിക്ക് അവിടെ പോകണ്ട ഒരു ആവശ്യമുണ്ട് ഞാൻ നാളെ പോകാൻ വണ്ടി ഒക്കെ സെറ്റ് ആക്കി വെച്ചിരിക്കുവായിരുന്നു നാളെ വൈകുനേര  മൂന്നു മണിക്ക് അവിടെ ഒരു ക്ലയന്റ് വരും അയാളെ കാണണം .’

‘അതിപ്പോ നന്നായി ഞാനും ടോണിയുമുണ്ട് അലീഷയെ കൂടി വിളിച്ചു നോക്കാം .’

‘എന്നാൽ ഇപ്പൊ തന്നെ വിളിക്കാം .’

ആഷി എടുത്തു അവളെ വിളിച്ചു സ്‌പീക്കറിൽ ഇട്ടു

‘ഹെലോ ആഷി എന്താടാ .’

‘ഡി നാളെ നീ ഫ്രീ ആണോ .’

‘ഒന്ന് പോടാ നാളെ വർക്കിംഗ് ഡേ അല്ലെ വെറുതെ രാത്രി വിളിച്ച് മെനക്കെടുത്തല്ലേ .’

‘അതല്ലെടി നിനക്ക് നാളെ ലീവ് എടുക്കാവോ നമുക്ക് നാല് പേർക്കും കൂടി ഒരു ട്രിപ്പ് പോയാലോ എന്നിട്ട് സാറ്റർഡേ തിരിച്ചു വരാം .’

‘ലീവ് കിട്ടും പക്ഷെ ഒരു ഫയൽ ഓഫീസിൽ കൊണ്ടുപോയി നേരിട്ട് കൊടുത്താലേ എനിക്ക് വരാൻ പറ്റൂ അത് നാളെ തന്നെ കൊടുക്കേണ്ടതാ .’

‘നീ അപ്പൊ എത്ര മണിക്ക് ഫ്രീ ആവും .’

‘hr ഇനെ നേരിട്ട് ഏൽപ്പിക്കണം അത് നമ്മൾ പോകുന്ന വഴി ഒരു അര മണിക്കൂർ ഓഫീസിൽ നിർത്തിയാൽ മതി നമുക്ക് ഒരു ഒൻപത് മണി ആകുമ്പോ ഇറങ്ങാം .’

‘എന്നാൽ ശെരി നീ ഡ്രസ്സ് പാക്ക് ചെയ്ത് വെച്ചോ ഒൻപത് മണിക്ക് ഞങ്ങൾ വീടിന്റെ മുൻപിൽ ഉണ്ടാവും .’

‘ശെരി നീ വെച്ചോ ഞാൻ ഉറങ്ങട്ടെ .’

‘ഓക്കേ ബൈ .ഗുഡ് നൈറ്റ് .’

‘ഗുഡ് നൈറ്റ് .’

അവൾ കാൾ കട്ട് ചെയ്തു

‘ജെനി ടോണി പാക്ക് യുവർ ബാഗ്‌സ് എന്റെ പാക്കിങ് നേരത്തെ കഴിഞ്ഞതാ .’

ഞാനും ടോണിയും നാളെ പോകാനുള്ളതൊക്കെ റെഡി ആക്കി കിടന്നുറങ്ങി .

അടുത്ത ദിവസം രാവിലെ തന്നെ അഷിയുമായി ജോഗ്ഗിങ്ങിനു പോയി തിരികെ വരുമ്പോൾ നിയയും ജോസ്ഫ്ഉം അലെക്സും വരാന്തയിൽ സംസാരിച്ചിരിക്കുന്നുണ്ട് .

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.