ജെനിഫർ സാം 5 [sidhu] 113

‘ഓ അങ്ങനെ .ജെനി ചേച്ചിക്ക് ഈ സാധനം എങ്ങനെ ഇവടെ വന്നു എന്ന് മനസിലായില്ല അല്ലേ ഇതാണ് എന്റെ ഏട്ടത്തി .’

‘ഓ അങ്ങനെയാണോ ,ഏയ് മിനി എനിക്ക് ഒരു സംശയം നിന്റെ അന്നത്തെ ആദി ആണോ ഇവളുടെ ചേട്ടൻ ആദിത്യ .’

‘അതെ .’ അഭിരാമി ആണ് അതിനുത്തരം പറഞ്ഞത്

പിന്നെ അരമണിക്കൂറോളം വിശേഷം പറച്ചിലായി ഫോൺ നമ്പർ കൈമാറി പിന്നെ ഞാൻ പോലീസ് ആണെന്നറിഞ്ഞപ്പോൾ രണ്ടും ഞെട്ടി ഇത്രെയും നാൾ എവിടെയായിരുന്നു എന്ന ചോദ്യത്തിന് ബാംഗ്ലൂർ ആയിരുന്നു അധികം നാട്ടിലേക്ക് വന്നിരുന്നില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു .മിനി ഇപ്പോൾ ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നു ,കല്യാണം കഴിഞ്ഞിട്ട് മൂന്ന് കൊല്ലം ആയി ആദിത്യ cipola എന്ന എക്‌സ്‌പോർട്ടിങ് കമ്പനിയിൽ ജോലി ചെയുന്നു ഇപ്പോൾ എന്തോ അത്യാവിശം വന്നപ്പോൾ എറണാകുളം വരെ പോയിരിക്കുകയാണ് ഉടനെ വരുമെന്ന് മിനി പറഞ്ഞു .

 

ഇതിനിടയിൽ ടോണി ലൊക്കേഷനിൽ എത്തി എന്ന് പറഞ്ഞു എന്നെ വിളിച്ചു .ഞാൻ മിനിയോടും അമ്മയോടും അഭിരാമിയോടുമൊക്കെ യാത്ര പറഞ്ഞിറങ്ങി ആദിത്യയെ പിന്നെ ഒരിക്കൽ കാണാമെന്ന് പറഞ്ഞു ഞാൻ ഇറങ്ങി .

കാറിൽ കേറുന്നതിന് തൊട്ട് മുൻപ് ആ വീടിന്റെ ഗേറ്റ് കടന്ന് ഒരു കാർ വന്ന് നിന്ന് അതിൽ നിന്ന് കണ്ണട വെച്ച ഒരു ചെറുപ്പക്കാരൻ ഇറങ്ങി അത് ആദിത്യ ആണെന്ന് എനിക്ക് മനസിലായി കാരണം സംസാരത്തിനിടയിൽ മിനി അവരുടെ കല്യാണ ഫോട്ടോ എനിക്ക് കാണിച്ചു തന്നിരുന്നു .

‘എടി ഇത് ഇയാളുടെ വീടാണോ .’

‘അതെ ഇതാണ് മിനിയുടെ ഭർത്താവ് ആദിത്യ .’

‘ഇവനെ എനിക്കറിയാം ആ നിയയുടെ കൂടെ ജോലി ചെയുന്ന ഒരുത്തനാ ഇടയ്‌ക്കൊക്കെ കടയിൽ വരാരുണ്ട്‌ .’

‘അപ്പൊ നിയ സിപ്പോള കമ്പനിയിലാണോ ജോലി ചെയുന്നത് .’

‘അതെ .’

‘ഹായ് ടോണി നീ എന്താ ഇവിടെ .’ആദിത്യ ടോണിയെ കണ്ടതും അടുത്തേക്ക് വന്ന് ചോദിച്ചു

‘ഞാൻ ഇവളെ വിളിക്കാൻ വന്നതാ ഇവളും മിനി ചേച്ചിയും ഒരുമിച്ച് പഠിച്ചതാ .’

‘ഹായ് ഞാൻ ജെനിഫർ ടോണിയുടെ സിസ്റ്റർ ആണ് .’

‘ഞാൻ ആദിത്യ ഞാൻ ഇവിടെ സിപ്പോള കമ്പനിയിൽ മാനേജർ ആണ് നിങ്ങളുടെ ഒരു കസിൻ ഇല്ലേ നിയ ആ കുട്ടിയും ഞാനുമൊക്കെ ഒരുമിച്ചാണ് ജോലി ചെയുന്നത് .’

‘ആദിത്യയെ കണ്ടപ്പോൾ തന്നെ ടോണി പറഞ്ഞിരുന്നു നിയയുടെ ഫ്രണ്ട് ആണെന്ന് .’

‘ജെനിഫർ എന്ത് ചെയുന്നു .’

‘ഞാൻ ഇവടെ കോട്ടയം dysp ആണ് .’

‘നിങ്ങൾക്ക് ചേട്ടനെ അറിയാമോ .’അഭിരാമി ഞങ്ങൾക്കടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു .

‘ടോണിയെ എനിക്ക് നേരത്തെ അറിയാം ഇടയ്ക്കൊക്കെ ഹോട്ടലിൽ പോകാറുണ്ട് പിന്നെ ഇവരുടെ കസിൻ എന്റെ കൂടെ വർക്ക് ചെയുന്ന കുട്ടിയാണ് . ഞാൻ പറഞ്ഞില്ലേ ഈ സൺ‌ഡേ ആലപ്പുഴയിൽ ഒരു മനസമ്മതം ഉണ്ടെന്ന് ‘ആദിത്യ മറുപടി പറഞ്ഞു

‘ആഹാ അപ്പോ നമുക്ക് അവിടെ വെച്ച് കാണാല്ലോ ജെനി ചേച്ചി .’അഭിരാമി

‘അതിന് നിന്നെ ആര് കൊണ്ടുപോകുന്നു .’ മിനി

‘നീ കൊണ്ടുപോയിലെങ്കിലും സൽഗുണ സമ്പന്നനും വിശാലമനസ്കനും സുന്ദരനും പെൺകുട്ടികളുടെ ആരാധനാ പാത്രവുമായ എന്റെ പുന്നാര ചേട്ടൻ എന്നെ കൊണ്ടുപോവും .അല്ലെ ചേട്ടാ ‘ അഭിരാമി ചോദിച്ചുകഴിഞ്ഞപ്പോളുത്തേക്കും ഞങ്ങൾ ചിരിച്ചുപോയിരുന്നു മിനി ആണെങ്കിൽ നിർത്താതെ ചിരിച്ചുകൊണ്ടിരിക്കുന്നു .

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.