ജെനിഫർ സാം 5 [sidhu] 113

‘ബാക്കി ഞാൻ പറയാം .’അപ്പു പറഞ്ഞു

 

‘അതെന്താ ഞാൻ പറഞ്ഞ ഇവർക്ക് മനസിലാവില്ല എന്നുണ്ടോ .’ കിച്ചു ചോദിച്ചു

 

‘അനുഭവിച്ചത് ഞാനല്ലേ .’

 

‘നീ എന്നെ ഒന്ന് നോക്കിക്കേ നിന്നെക്കാളും അടി കിട്ടിയത് എനിക്കല്ലേ എന്നിട്ടും അനുഭവിച്ചത്‌ നീ ആണ് പോലും  .’

 

‘ഞാൻ ഒന്ന് ബാക്കി പറഞ്ഞോട്ടെ .’അപ്പു ചോദിച്ചു

 

‘ആ പറ .’

 

‘ഇവൻ പറഞ്ഞ അടയാളം വെച്ച് ഞാൻ എത്തിയത് അവളുടെ വീട്ടിലാണ് പിന്നെയും ഫോണിൽ നോക്കി ഞാൻ അവളുടെ റൂമിൽ എത്തി പക്ഷെ അവളെ അവിടെയെങ്ങും  കണ്ടില്ല .ഇത്രെയും കഷ്ടപ്പെട്ട് വന്നതല്ലേ വെറുതെ  പറ്റില്ലലോ ഞാൻ ഫോൺ  അവിടെയൊക്കെ നോക്കിയെങ്കിലും  കിട്ടിയില്ല അപ്പോളാണ് ബാത്‌റൂമിൽ കതക് തുറക്കുന്ന ശബ്ദം കേട്ടത്  ഞാൻ എങ്ങെനെയൊക്കെയോ അലമാരയുടെ പുറകിൽ ഒളിച്ചു പക്ഷെ അവിടെ എനിക്ക് കൂട്ടിന് ഒരു എട്ടു കാലി ഉണ്ടായിരുന്നത് ഞാൻ അറിഞ്ഞില്ല അതിനെ കണ്ട് പേടിച്ചു അലമാരയുടെ പുറകിൽ നിന്ന് മാറി  എങ്ങെനെയെങ്കിലും മുറിക്ക് പുറത്തിറങ്ങണം എന്ന ചിന്തയിൽ ഞാൻ ഓടി പക്ഷെ കഷ്ടകാലം അവിടെയും മാറിയില്ല അവിടെ കിടന്ന കസേരയിൽ കാല് തട്ടി ഞാൻ  കുളിച്ചിട്ട്   നിൽക്കുന്ന അവളുടെ മേലേക്ക് വീണു  ,അവളെന്നെ വ്യക്തമായി കാണുകയും ചെയ്തു .പിന്നെ കഷ്ടപ്പെട്ട് അവിടുന്ന് രക്ഷപെട്ട്  വീട്ടിലെത്തി ഇവനെ വിളിച്ചു കാര്യം പറഞ്ഞു .’

 

‘ഇതൊക്കെ എപ്പോ സംഭവിച്ചു ഞാൻ അറിഞ്ഞില്ലാലോ .’

 

‘അതിന് എട്ട് മണിക്ക് എണീറ്റാൽ പോരാ മോളെ ജെനി .’

 

ഞാൻ നല്ലപോലെ ഒന്ന് ചിരിച്ചു അതിൽ കൂടുതൽ ഞാൻ എന്ത് ചെയ്യാനാ

 

‘akash karthik princi is waiting for you  .’ഏതോ ടീച്ചർ വന്ന് പറഞ്ഞു

 

‘yeah coming .’

====

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.