ജെനിഫർ സാം 5 [sidhu] 113

19

എന്റെ ഇടത് കൈയ്ക്ക് കുറച്ചു വേദന ഉണ്ട് കൈപ്പത്തി കുത്തി ആണ് വീണത് ചിലപ്പോ ജോയിന്റ് തെറ്റി കാണും .

‘അധികം കുഴപ്പം ഒന്നുമില്ല എന്നെ ഒന്ന് എണീപ്പിക്കുവോ .’

അവൾ എന്റെ വലത് കൈയിൽ പിടിച്ച് എണീപ്പിച്ചു .

എണീറ്റ് നിന്ന ശേഷം ഞാൻ കൈ നിവർത്താൻ നോക്കി പക്ഷെ നല്ല വേദന ഉണ്ട് .

‘ചേച്ചിയുടെ പേരെന്താ .’ആ കൊച്ച് എന്നോട് ചോദിച്ചു ഞാൻ അവളെ ഒന്ന് നോക്കി ഒട്ടും വണ്ണമില്ലാത്ത ആവശ്യത്തിന് ഭംഗി ഒക്കെയുള്ള ഒരു സാധാരണ പെൺകുട്ടി ഒരു ജീൻസും ടോപ്പും ആണ് വേഷം .

‘എന്റെ പേര് ജെനിഫർ ഇയാളുടെ പേരെന്താ .’

‘ഞാൻ അഭിരാമി .ചേച്ചിക്ക് വേദനവല്ലതും ഉണ്ടോ ഞാൻ പെട്ടന്ന് ശ്രെദ്ധിക്കാതെ .’

‘അയ്യോ അത് അഭിരാമിയുടെ പ്രെശ്നം അല്ല ഞാൻ വേറെന്തോ ആലോചിച്ചു ബൈക്ക് ഓടിച്ചപ്പോൾ കാർ ശ്രേദ്ധിച്ചില്ല എന്റെ തെറ്റാ .പിന്നെ കൈയ്ക്ക് ചെറിയ വേദന ഉണ്ട് എന്നെ ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടുപോയി ആകുവോ ഇത് വെച്ചുകൊണ്ടിരുന്നാൽ പ്രേശ്നമാവും ‘

‘ചേച്ചിക്ക് എന്താ തോന്നുന്നത് ജോയിന്റിന് ആണോ വേദന അതോ ഒടിഞ്ഞ പോലെ ആണോ .’

‘ഫ്രാക്ചർ അല്ല ജോയിന്റ് തെറ്റിയതാ .’

‘എന്നാൽ എന്റെ വീട്ടിൽ പോവാം .’

‘അതൊന്നും വേണ്ട .’

‘ചേച്ചി എന്റെ അപ്പുപ്പൻ ഡോക്ടർ ആണ് തിരുമാൻ ഒക്കെ അറിയാം പുള്ളിയെ പോയികാണാം ഇവടെ അടുത്താണ് ചേച്ചി വാ .’

അവൾ എന്നെയും പൈല്സിച്ചു അവളുടെ കാറിൽ കേറ്റി എന്റെ മറിഞ്ഞു വീണ ബൈക്ക് പൊക്കി ആ മരത്തിൽ ചാരി വെച്ചു ,എന്നെയും കൊണ്ട് അവളുടെ വീട്ടിൽ പോയി .’

അതിനിടയിൽ അവളെക്കുറിച്ചു കുറെ കാര്യങ്ങൾ പറഞ്ഞു അവൾ സിവിൽ എഞ്ചിനീയറിംഗ് ലാസ്‌റ് ഇയർ ആണ് ഒരു ചേട്ടൻ ഉണ്ട് ആദിത്യ അച്ഛനും അമ്മയും അപ്പൂപ്പനും .

പത്ത് മിനിറ്റുനുള്ളിൽ അവളുടെ വീടെത്തി വീടിനോട് ചേർന്നുള്ള അവളുടെ അപ്പൂപ്പന്റെ ചികിത്സ മുറിയിൽ കൊണ്ട് ഇരുത്തി പുള്ളി വന്നു കുറെ തിരിച്ചു മറിച്ചും തിരുമിയും കൈ വല്യ വേദന ഇല്ലാതെ അനക്കാൻ പറ്റുന്ന രീതിയിൽ ആക്കി പൈൻ ഒരു wrist ബാൻഡ് ഇട്ട് തന്നിട്ട് പറഞ്ഞു മൂന്ന് ദിവസത്തേക്ക് കൈ അനക്കരുത് അത് കഴിഞ്ഞു ഇത് മാറിക്കോളാൻ .

ഞാൻ ടോണിയെ വിളിച്ച് ഇവിടെ വരെ വരണമെന്ന് പറഞ്ഞു ലൊക്കേഷൻ അയച്ചുകൊടുത്തു തിരികെ പോകാനും അഭിരാമിയെ ബുദ്ധിമുട്ടിക്കാൻ പറ്റില്ലലോ .

അഭിരാമിയുടെ അമ്മയുടെ നിർബന്ധം മൂലം എനിക്ക് അവിടെ നിന്നും കഴിക്കേണ്ടി വന്നു കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഡോർ ബെൽ റിങ് ചെയ്തു അകത്തേക്ക് ഒരു പെണ്ണ് കേറി വന്നു ചുരിദാർ ആണ് വേഷം നല്ല പരിചയം തോന്നുന്നു എവിടെയോ കണ്ടപോലെ .എന്നെ കണ്ട അവളുടെ മുഖഭാവവും സാമാനം ആയിരുന്നു അവസാനം അവൾ എന്നോട് ചോദിച്ചു ‘ജെനിഫർ അല്ലെ .’

‘അതെ ‘

‘എന്നെ ഓർമ്മയുണ്ടോ നമ്മൾ ഹൈ സ്കൂൾ ഒരുമിച്ചായിരുന്നു .’

‘എടി രമണി നീ തന്നെ ആണോ .’

‘അപ്പൊ ഓര്മ ഉണ്ടല്ലേ .’

‘ഞാൻ മറന്നിട്ടൊന്നുമില്ല പക്ഷെ നീ ശെരിക്ക് മാറി പോയി .’

‘ശെരിയാ നീയും മാറി പക്ഷെ ഞാൻ കണ്ടുപിടിച്ചു .’

‘വെയിറ്റ് വെയിറ്റ് നിങ്ങൾക്ക് നേരത്തെ അറിയാമായിരുന്നോ .’അഭിരാമി ചോദിച്ചു

‘അതേടി അഭി ഞങ്ങൾ സ്കൂളിൽ ഒരുമിച്ചു പഠിച്ചതാ .’

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.