ജെനിഫർ സാം 5 [sidhu] 113

അതോടെ പുതിയ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ അങ്കിൾ പറഞ്ഞു അങ്കിളിന് ഒരു മകൻ ഉണ്ട് ആദർശ് ഡോക്ടർ ആണ് അങ്കിളിന്റെ ഭാര്യ വർഷങ്ങൾക്ക് മുൻപ് ആക്‌സിഡന്റിൽ മരിച്ചിരുന്നു .രുദ്രനും അങ്കിളും കിച്ചുവും കൂടി പുതിയ ഹോസ്പിറ്റൽ തുടങ്ങാൻ തീരുമാനിച്ചു അത് ആദർശ് നോക്കി നടത്തും .ഒരു രൂപ പോലും ലാഭം എടുക്കാതെ പാവപ്പെട്ടവർക്ക് സൗജന്യമായി ചികിത്സ നൽകുന്ന രീതിയിൽ ആയിരുന്നു അതിന്റെ പ്രവർത്തനം .

എന്റെയും അക്കുവിന്റെയും പഠനം അവസാനിച്ചതോടെ ഞങ്ങളും ബിസിനെസ്സിലേക്ക് മുഴുവനായി ഇറങ്ങി .അങ്ങനെയിരിക്കെ ഒരിക്കൽ രജപ്പൻ എന്നെ വിളിച്ചു ഏതോ വിഡിയോയിൽ ark കമ്പനിയുടെ പുറകിലുള്ളവരുടെ കൂടെ എന്റെ പേരും കണ്ടു അത് സത്യമാണോ എന്നും ചോദിക്കായിരുന്നു വിളിച്ചത് ,ഞാൻ തുടക്കം മുതൽ അവിടെ ജോലി ചെയുന്ന ആളാണ് അതുകൊണ്ട് ആരെങ്കിലും വെറുതെ ഇട്ടിരിക്കുന്നതായിരിക്കുമെന്ന് അവനോട് കള്ളം പറഞ്ഞു കാരണം എനിക്ക് ബിസിനസ്സ് ഇഷ്ടമാണെങ്കിലും പോലീസ് ആകണമെന്ന് മറ്റൊരു ആഗ്രഹം  കൂടിഉള്ളിലുണ്ടായിരുന്നു .

ഞാൻ അത് അവരോടും പറഞ്ഞു അവരൊക്കെ സപ്പോർട്ട് ആയിരുന്നു ,എന്റെ ഐഡന്റിറ്റി പുറത്തുവരാതെ നോക്കിക്കോളാമെന്ന് കിച്ചു ഉറപ്പ് പറഞ്ഞു .

 

വർഷം 2015

ark വളർന്ന് പന്തലിച്ചു വലിയ സാമ്രാജ്യം ആയിമാറി രുദ്രനും കിച്ചുവും അപ്പുവും അവിടുത്തെ രാജാക്കന്മാരും ,സ്വാതിയുടെ കല്യാണം കഴിഞ്ഞപ്പോൾ അവളും ഞങ്ങളുടെ കമ്പനിയിൽ ജോലിക്ക് കയറി ,കല്യാണം കഴിച്ചു വീട്ടിൽ ഇരിക്കാൻ സമ്മതിക്കാത്ത തെണ്ടി ആണ് അവളുടെ ഭർത്താവ് എന്നാണ് അവൾ പറഞ്ഞത് .

സുശാന്ത് അവന്റെ ഡ്രീം ആയ സ്റ്റാർട്ടപ്പ് നടത്താൻ പോയി ആലിയയും വർക്കിച്ചനും കമ്പനിയുടെ നിർണായകമായ പോസ്റ്റുകൾ വഹിക്കുന്നു .പിന്നെ രോഹിണി അമ്മായിയും വി എസ് അങ്കിളും കല്യാണം കഴിച്ചു ഇപ്പോൾ എല്ലാ ചുമതലകളിൽ നിന്നും രാജി വെച്ച് ജീവിതം ആഘോഷിക്കുന്നു .ഇതൊന്നുമല്ല പ്രധാന സംഭവം താമര വർക്കി കുടി നിർത്തി .

വർഷം 2018

ഇന്നാണ് ഞാൻ ഒഫീഷ്യൽ ആയി പോലീസ് ആകുന്നത് മാസങ്ങളോളം നീണ്ട ട്രൈനിങ്ങിൽ ഞാൻ ഒരുപാട് മാറി കുറച്ചുകൂടി ശക്തി കിട്ടിയപോലെ തോന്നുന്നു ഇവിടെയും കുറച്ചു ഫ്രണ്ട്സിനെ കിട്ടി ആരും കാണാൻ വരാത്തതുകൊണ്ട് ഇവടെ ഉള്ള അധികം ആർക്കും ഞാൻ ആരെണെന്ന് അറിയില്ല പക്ഷെ ഇവുടുത്തെ ചങ്കുകളായ ഇന്ദ്രനോടും ശ്രേയയോടും ഞാൻ എല്ലാം പറഞ്ഞു .

എന്റെ സെന്റ് ഓഫ് പരേഡ് കാണാൻ സ്വാതിയും അവളുടെ രണ്ട് വയസുള്ള കൊച്ചും ഭർത്താവ് സെൽവ അണ്ണനും വന്നിട്ടുണ്ട് . ബാക്കി ഉള്ളവർ ആരെങ്കിലും വന്നാൽ സെക്യൂരിറ്റി പ്രോബ്ലം പിന്നെ ഞാൻ ആരാണെന്ന് മീഡിയ കണ്ടുപിടിക്കും വെറുതെ എന്തിനാ അതൊക്കെ .

‘കണ്ണേ നീ അകെ വിഷമിച്ചു പോയല്ലോ തടി ഉണ്ടായിരുന്നതൊക്കെ പോയി .’ എന്റെ കവിളിൽ തലോടിക്കൊണ്ട് സ്വാതി പറഞ്ഞു .

‘സ്വാതി എന്നടി ഇത് അവ ഇപ്പൊ താനെ പോലീസ് ലൂക്കിൽ ആയിറുക്ക് ,പോലീസ് നാ റൊമ്പ ഫിറ്റ് ആയി ഇറുക്കണം .’സെൽവ അണ്ണൻ സ്വാതിയുടെ ഭർത്താവ് പറഞ്ഞു

‘ഇവങ്ങള്‌ക്ക് പൈത്യം പിടിച്ചിരുക്ക് റൊമ്പ ക്യൂട്ട് ആയിരുന്ന നിന്നെ ഇങ്ങനെ ഒരു ലുക്കിൽ പാക്കുമ്പോൾ എനിക്ക് വിഷമം തോന്നുന്നു .’

അങ്ങനെ അവളുടെയും അണ്ണന്റെയ്ൻ ഒപ്പം ഞാൻ വീട്ടിലെത്തി വീട്ടിൽ അമ്മായിയുംഅങ്കിളും ഉണ്ടായിരുന്നു കുറെ കാലം കഴിഞ്ഞു കാണുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നു .
വൈകുനേരം ആക്കുവും രുദ്രനും വന്നതും രണ്ടും കൂടി എന്റെ മേലേക്ക് ചാടി വീണു അക്കു കഴുത്തിനൊരു കടിയും ചോദിച്ചപ്പോൾ പറയുവാ ലവ് ബൈറ്റ് ആണെന്ന് പക്ഷെ എനിക്ക് നല്ല വേദന എടുത്തു .

കിച്ചു വന്നപ്പോൾ രാത്രി ആയി അവന്റെ കൂടെ ഒരുപാട് നേരം സംസാരിച്ചു നേരം പോയതറിഞ്ഞില്ല .

//////////////////////////////

വൈകുനേരം ആക്കുവും രുദ്രനും വന്നതും രണ്ടും കൂടി എന്റെ മേലേക്ക് ചാടി വീണു അക്കു കഴുത്തിനൊരു കടിയും ചോദിച്ചപ്പോൾ പറയുവാ ലവ് ബൈറ്റ് ആണെന്ന് പക്ഷെ എനിക്ക് നല്ല വേദന എടുത്തു .

കിച്ചു വന്നപ്പോൾ രാത്രി ആയി അവന്റെ കൂടെ ഒരുപാട് നേരം സംസാരിച്ചു നേരം പോയതറിഞ്ഞില്ല .

********************************************************

പീ പീ ഒരു ഹോർണിന്റെ ശബ്ദമാണ് എന്നെ പഴയ ചിന്തകളിൽ നിന്ന് ഉണർത്തിയത് ,എന്റെ നേരെ ഒരു കാർ വരുന്നു ഞാൻ വെട്ടിച്ചുമാറ്റി റോഡിൽ നിന്ന് ബൈക്ക് മാറ്റി റോഡരികിൽ ഉണ്ടയിടുന്ന ഒരു മരത്തിൽ പോയിടിച്ചു .ഞാൻ മറിഞ്ഞു വീണു .പിന്നെ ഒരു പത്ത് സെക്കന്റ് ഫുൾ ഇരുട്ടായിരുന്നു ആ കാറിൽ ഉണ്ടായിരുന്ന കൊച്ച് ഇറങ്ങി വന്ന് എന്നെ തട്ടി വിളിച്ചു .
‘ഹെലോ ചേച്ചി വല്ലതും പറ്റിയോ .’

====================

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.