ജെനിഫർ സാം 5 [sidhu] 113

ആറ് മാസത്തിനു ശേഷം ഞങ്ങൾക്ക് തരാമെന്ന് പറഞ്ഞ ഷെയർ ഞങ്ങൾക്ക് കിട്ടി .ഞാൻ തേർഡ് ഇയർ ആയി പിന്നെ അപ്പ ഒരു തവണ എന്നെ കാണാൻ വന്നു ഞങ്ങൾ നന്നായി പോകുന്നു എന്നത് പുള്ളിക്കാരന് സന്തോഷം നല്കുന്നുടെന്ന് തോന്നുന്നു .

വൈഷ്ണവ് മൂർത്തി സാറിനു ഒരുപാട് റീറ്റെയ്ൽ സൂപ്പർമാർക്കറ്റുകൾ ഉണ്ട്,ഓൺലൈൻ ആയി അതിലെ സാധനങ്ങൾ വിൽക്കാൻ വേണ്ടി പുതിയൊരു ഓൺലൈൻ ബ്രാഞ്ച് തുടങ്ങാനും അതിലെ ടെക്നിക്കൽ വർക്കുകൾ ചെയ്യാനും പുതിയൊരു ആപ്പ്ലിക്കേഷനും സൈറ്റും ഉണ്ടാക്കാനുമുള്ള ജോലി അദ്ദേഹം ഞങ്ങളെ ഏല്പിച്ചു.അതിനു കൂലിയായി അൻപത് ലക്ഷം രൂപ അല്ലെങ്കിൽ ഓൺലൈൻ കച്ചവടത്തിൽ പത്ത് ശതമാനം പാട്ണർഷിപ് എന്ന ഓഫർ അദ്ദേഹം നിങ്ങളുടെ മുൻപിൽ വെച്ച് അമ്മായിയുടെയും രുദ്രന്റെയും നിർബന്ധം മൂലം ഞങ്ങൾ പാട്ണർഷിപ് തന്നെ സ്വീകരിച്ചു .

അന്ന് രാത്രി അമ്മായി പുതിയൊരു പ്ലാൻ നിങ്ങളുടെ മുൻപിൽ വെച്ച് തന്നു നിങ്ങളുടെ കമ്പനിയും വർമ്മ ഗ്രൂപ്സും ഒരു കുടകീഴിൽ ആക്കികൊണ്ട് ഇപ്പോൾ ചെയുന്ന പോലെ തന്നെ ജോലി ചെയുക ,അങ്ങനെ സംഭവിച്ചാൽ കമ്പനി മൂല്യം മുന്നൂറു കോടി കടക്കും പക്ഷെ എല്ലാരുടെയും ഷെയർ നേർ പകുതി ആകും അതായത് എന്റെ പത്ത് ശതമാനം ഷെയർ അഞ്ചു ശതമാനമാവും അപ്പുവിന്റെ ഷെയർ ഇരുപത്തിരണ്ട് അര ആവും കിച്ചുവിന് വർമാസ് ഗ്രൂപ്പിലും അഃയിലും ഷെയർ ഉള്ളതുകൊണ്ട് രണ്ടുകൂടി കൂട്ടി മുപ്പത്തി ഒന്നും വരും രുദ്രന് പതിനേഴിന് അടുത്തും അക്കുവിന് എട്ടും അമ്മായിക്ക് പതിനാറും വരും .

ആലോചിച്ചു നോക്കിയപ്പോൾ ഇത് നല്ല പ്ലാനാണെന്ന് തോന്നി അതുകൊണ്ട് രണ്ട് മാസത്തോളമെടുത്ത് പേപ്പർ വർക്കുകളൊക്കെ തീർത്തു അങ്ങനെ ark എന്ന മാതൃ സ്ഥാപനം നിലവിൽ വന്നു .അതിനിടയിൽ വൈഷ്ണവ് സാറിന്റെ ആപ്പ് റെഡി ആക്കി പ്രവർത്തനം തുടങ്ങി അത് ചെറിയ ലാഭം ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട് തത്കാലം ബാംഗ്ലൂർ ഹൈദ്രബാദ് ചെന്നൈ നഗരങ്ങളിലാണ് പ്രവർത്തനം വൈകാതെ അത് വ്യാപിപ്പിക്കണെമെന്ന് വൈഷ്ണവ് സാറിനോട് പറഞ്ഞിട്ടുണ്ട് അതിനു വേണ്ടി ഞങ്ങൾ ഫണ്ടും റെഡി ആക്കി അദ്ദേഹത്തെ ഏല്പിച്ചു .

കിച്ചുവിന്റെയും അപ്പുവിന്റെയും സോഷ്യൽ മീഡിയ ലോഞ്ച് കണക്റ്റർ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു ആദ്യം തിരഞ്ഞെടുത്ത ആളുകളിൽ പ്രവർത്തനം തുടങ്ങി വിജയിച്ചു അതോടെ ഫണ്ടിംഗ് വന്ന് തുടങ്ങി ആദ്യം എത്തിയത് ഒരു അമേരിക്കൻ കമ്പനി ആയിരുന്നു കണക്റ്റർ ഇന്റെ മുപ്പത് ശതമാനം ചോദിച്ച അവർ ഓഫർ ചെയ്ത പണം രണ്ട്  മില്യൺ ഡോളറും ലോകം മുഴുവൻ വ്യാപിപ്പിക്കാനുള്ള ശേഷി ഉള്ള സെർവറും ആയിരുന്നു .
ഫണ്ടിംഗ് ലഭിച്ച ന്യൂസ് ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു അതോടെ കൺക്റ്റർ ഉപയോഗിക്കുന്ന ആളുകൾ കുതിച്ചുയർന്നു ,അതോടെ മൂല്യം കൂടി . ഒരു വർഷത്തിന്   ശേഷം കൺക്റ്ററിന്റെ അഞ്ചു ശതമാനം ഷെയർ വിൽക്കാൻ വെച്ചത് വിറ്റ് പോയത് പതിനായിരം കോടി രൂപയ്ക്കാണ് .

ഞങ്ങൾ വളരുന്നതിനൊപ്പം രുദ്രനും അമ്മായിയും കൂടി കൺസ്ട്രക്ഷനും മറ്റ് ബിസിനെസ്സുകളും വളർത്തിയെടുത്തു ഇപ്പോൾ ഒരുപാട് കോടികളുടെ ബിസിനസ് നടക്കുന്നുണ്ട് സർക്കാർ റെൻഡറുകളും വലിയ വലിയ ആളുകളുടെ ഓർഡറുകളും ഞങ്ങളെ തേടി എത്തി ,പിന്നെ അവന്റെ കീഴിൽ ഇലക്ട്രോണിക്സ് ഐറ്റംസ് ഉണ്ടാക്കുന്ന വിഭാഗവും തുണികൾ ഉണ്ടാക്കുന്ന വിഭാഗവും കൂടി അക്കുവിന്റെ മേൽനോട്ടത്തിൽ തുടങ്ങി . വൈഷ്ണവ് സാർ ഞങ്ങൾക്കൊക്കെ vs അങ്കിൾ ആയി അദ്ദേഹം ആണ് ഞങ്ങളുടെ ഉപദേഷ്ടാവ് ഗുരു എല്ലാം .അങ്കിളിന്റെ ഒപ്പം തുടങ്ങിയ ഓൺലൈൻ ബിസിനസ്സും ഇന്ത്യയിൽ മിക്ക ഇടതും വ്യാപിച്ചു അതിൽ ഞങ്ങൾ ഉണ്ടാക്കുന്ന തുണികളും ഇലൿട്രോണിക്‌സും കൂടി ചേർത്തപ്പോൾ പണം കുമിഞ്ഞു കൂടി .

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.