ജെനിഫർ സാം 5 [sidhu] 112

കാര്യങ്ങളൊക്കെ ഉദ്ദേശിച്ചപോലെ തന്നെ നടന്നു അക്കുവിനെ കോളേജിൽ പിടികൊണ്ടു പോയി കമ്പനി ഇട്ടുടുത്ത ജോലികൾ സമയത്തിന് തീർത്തുകൊടുത്തു ,ജോലിക്ക് വന്ന വാണിയുമായി നല്ല കൂട്ടായി സോണിയെ ഞാൻ കണ്ടിട്ടില്ല അവൻ അവന്റെ വീട്ടിൽ തന്നെ ഇരുന്നാണ് ജോലി ചെയുന്നത് അതുകൊണ്ട് ഫോണിൽ സംസാരിച്ച പരിചയമേ എനിക്കുള്ളൂ .

കമ്പനിയിലേക്ക് പുതിയ ആളുകളെ എടുത്തു വർക്കിച്ചൻ ,ആലിയ ,ശുശാന്ത് .വർക്കിച്ചനും സുഷുവും മലയാളികളാണ് ആലിയ മുംബൈക്കാരിയും .ഇപ്പൊ ഓഫീസ് വർക്കിച്ചന്റെ കൺട്രോളിൽ ആണ് പുള്ളിയെ ഇസ്രോയിൽ നിന്ന് വെള്ളം അടിച്ചതിന് പുറത്താക്കിയപ്പോൾ രുദ്രന് കിട്ടി അവൻ പുള്ളിയെ ഞങ്ങൾക്ക് കൊണ്ടുവന്ന് തന്നു .വൈകിട്ട് ഏഴ് മണി കഴിഞ്ഞാൽ ആള് താമര ആണ് ,എന്ത് ജോലി ചെയ്യിക്കണമെങ്കിലും അതിനു മുൻപ് ചെയ്യിക്കണം .കിച്ചു അവന്റെ സോഷ്യൽ മീഡിയ ഡിസൈൻ ചെയ്തു കഴിഞ്ഞു ഫേസ്ബുക് പോലെ ആദ്യം പരീക്ഷണമായിട്ട് കുറച്ചു പേരെ ഇതിൽ ചേർത്ത് റൺ ചെയ്തു നോക്കാം എന്ന പ്ലാനിലാണ് അവൻ പിന്നെ കിട്ടിയ പൈസയിൽ നിന്ന് പുതിയ സെർവർ വാങ്ങി .
എനിക്ക് പരീക്ഷയും മാറ്റ് കാര്യങ്ങളുമൊക്കെ ആയി അധികം സമയം ഓഫീസിൽ ഇരിക്കാൻ പറ്റിയില്ല .

എനിക്ക് പരീക്ഷ തീരുന്ന ദിവസമായിരുന്നു നിങ്ങളുടെ വെബ്സൈറ്റ് മഹാൻ ബാങ്ക്സ് ഒഫീഷ്യൽ ആയി ലോഞ്ച് ചെയുന്നത് .അന്നത്തെ ഇവന്റ് ഡൽഹിയിൽ വെച്ചായിരുന്നു പരീക്ഷ മൂലം എനിക്ക് പോകാൻ പറ്റിയില്ല അപ്പുവും കിച്ചുവും അതിനു വേണ്ടി പോയിരിക്കുകയാണ് .

ഞാൻ പരീക്ഷ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ തന്നെ സീമ ആന്റി ചോദിച്ചു അവർ വിളിച്ചോ എന്ന് .
വൈകുനേരം ഫ്രഷ് ആയി ഞാൻ ഓഫിസിലേക്ക് പോയി ഇന്ന് ആദ്യത്തെ വലിയ പ്രൊജക്റ്റ് ലൗഞ്ച്ചചെയുന്ന ദിവസമായിരുന്നതുകൊണ്ടുതന്നെ ഓഫീസിലെ ഓഫീസിലെ എല്ലാർക്കും കുടിക്കാനും കഴിക്കാനുമുള്ള സാധനങ്ങൾ ഞാൻ സ്പോൺസർ ചെയ്തു .ആറ് മാണി കഴിഞ്ഞപ്പോൾ കിച്ചു എന്ന വിളിച്ചു ഫങ്ക്ഷന് കഴിഞ്ഞെന്നും അവിടെ ഉള്ളവർക്കൊക്കെ നല്ല അഭിപ്രായമാണെന്നും .ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നായതുകൊണ്ടുതന്നെ മീഡിയ ഉണ്ടായിരുന്നു അത് കമ്പനിക്ക് ഗുണം ചെയുമെന്നൊക്കെ അവൻ പറഞ്ഞു ജനങ്ങളുടെ റിസൾട്ട് അറിയാൻ നാളെ ആകണെമെന്നും അവൻ പറഞ്ഞു .

അടുത്ത ദിവസവും കാര്യങ്ങളൊക്കെ ഞങ്ങൾക്കനുകൂലമായിരുന്നു ഇന്ത്യയിലെ സുരക്ഷിതമായ ഓൺലൈൻ പണമിടപാട് എന്ന ലേബലിൽ ബാങ്കിന്റെ പ്രൊമോഷൻ ഡിപ്പാർട്മെന്റ് നടത്തിയ പരസ്യങ്ങൾ നന്നായി ശ്രേധിക്കപെട്ടു ഇന്ത്യയിലെ പല പ്രമുഖരും അഭിനന്ദനവുമായി രംഗത്തെത്തി .

ഇതൊക്കെ കമ്പിനിക്ക് പുതിയ ഓർഡറുകളായി പണമിച്ചുകൊണ്ടിരുന്നു ഇന്ത്യയിലെ പല ഭാഗത്തുനിന്നുള്ള കമ്പനികളും നിങ്ങളുടെ സേവനം തേടി വിളിക്കാൻ തുടങ്ങി .ഞങ്ങൾ പുതിയതായി കൂടുതൽ ആളുകളെ എടുക്കുന്നതിനെകുറിച്ചാലോചിച്ചു അവസാനം ഇന്റർവ്യൂ നടത്താമെന്ന തീരുമാനത്തിലെത്തി .

ഇന്റർവ്യൂവിലൂടെ ഇരുപതോളം ആളുകളെ തിരഞ്ഞെടുത്തു കൂടാതെ രുദ്രൻ പറഞ്ഞു തന്ന ഐഡിയ വെച്ച് കോളേജിൽ പഠിക്കുന്ന കുട്ടികളെ പാർട്ട് ടൈം ആയി വാടകയ്‌ക്കെടുത്ത് ജോലി ചെയ്യിച്ചു .

*****

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.