ജെനിഫർ സാം 5 [sidhu] 112

‘അത് ഞാൻ നോക്കിക്കോളാം .’ രുദ്രൻ പറഞ്ഞു

‘അതെങ്ങനെ .’ അമ്മായി ചോദിച്ചു

‘നമ്മുടെ പത്രത്തിലെ എഡിറ്റർ ഉണ്ട് വാണി മലയാളി ആണ് അവൾ ഇടയ്ക്ക് നല്ല ഓഫർ വല്ലതും വന്നാൽ ചെയാറുണ്ടെന്ന് പറഞ്ഞിട്ടുണ്ട് പിന്നെ ഞാൻ എന്റെ ഫ്രണ്ട് സോണിയോട് സംസാരിക്കാം അവൻ ഫ്രീലാൻസ് ആയി ചെയ്തുകൊടുക്കാറുണ്ട് .അങ്ങനെ രണ്ട് ആളുകൾ പോരെ .’

‘നീ നാളെ തന്നെ അവളോട് ഇവരുടെ ഓഫിസിലേക്ക് ചെല്ലാൻ പറ പിന്നെ അവന് എന്താ സൗകര്യം എന്ന് ചോദിക്ക് ചോദിക്കണ ക്യാഷ് കൊടുക്കാം ഇപ്പൊ പ്രൊജക്റ്റ് തീർക്കണം അതാ പ്രധാനം .’

‘അതൊക്കെ തീർക്കാം പക്ഷെ നിങ്ങൾ പതിയെ ഓഫീസിൽ പുതിയ ആൾക്കാരെ എടുക്കാൻ ഉള്ള ഇന്റർവ്യൂ തുടങ്ങിക്കോ വാണിയെ കുറച്ചു ദിവസത്തേക്ക് മാത്രേ വിട്ട് തരൂ പിന്നെ അവൾക്ക് എക്സ്ട്രാ എന്തെങ്കിലും കൊടുക്കണം സാധാരണ വീട്ടിലെ കുട്ടിയ കഷ്ടപ്പാട് കൊണ്ട് ഇവടെ വന്ന് ജോലി ചെയുന്നതാ .’രുദ്രൻ പറഞ്ഞു

‘അതൊക്കെ കൊടുക്കാം .’

‘ഡാ രുദ്ര നമുക്ക് ak കമ്പനിയും നമ്മുടെ വര്മകമ്പനിയും ഒരുമിച്ചാക്കിയാലോ അതാകുമ്പോ ഞാനും അപ്പുവും ഒന്നും ഇല്ലെങ്കിലും നീ ഉണ്ടാകുവല്ലോ .’ കിച്ചു പറഞ്ഞു

‘കിച്ചു നിനക്ക് ഇത്രപോലും ബുദ്ധി ഇല്ലേ നിങ്ങളുടെ കമ്പനിയും അലോക് വർമ്മ കമ്പനിയും തമ്മിൽ എത്രമാത്രം വത്യാസം ഉണ്ടെന്ന് അറിയാവോ ഇനി അതൊക്കെ കണ്ടില്ലെന്ന് വെച്ചാലും കമ്പനിയുടെ ഷെയർ വീതിക്കുമ്പോൾ നിനക്ക് പ്രെശ്നം ഉണ്ടാവില്ല കാരണം രണ്ടിലും നിനക്ക് ഷെയർ ഉണ്ടാവില്ല പക്ഷെ ജെനിയുടെയും അപ്പുവിന്റെയും കഷ്ടപ്പാടിന് ഒരു വിലയും ഇല്ലാത്ത പോലെ ആയിപ്പോകും .

ഇവർക്ക് കൂടുതൽ കൊടുക്കാമെന്ന് വെച്ചാൽ രുദ്രനും അക്കുവിനും എനിക്കും അവകാശപ്പെട്ടത് വെറുതെ കളയുന്നത് പോലെ അല്ലെ നമുക്ക് അതിനെക്കുറിച്ച് ഒരു എട്ട് മാസത്തിനു ശേഷം ആലോചിക്കാം നിങ്ങൾക്ക് ബാങ്കിന്റെ 0.5 പെർസെന്റ് ഷെയർ കിട്ടുക എന്ന് വെച്ചാൽ ഏകദേശം നൂറ് കോടിയോളം രൂപ കിട്ടുന്ന പോലെയാണ് അപ്പോൾ രണ്ട് കമ്പനികളും വിലയുടെ കാര്യത്തിൽ ഏകദേശം ഒരേപോലെ ആകും അപ്പോൾ ഒരുമിപ്പിക്കുന്നത് എളുപ്പമാകും .’ രോഹിണി അമ്മായി പറഞ്ഞു

‘അതേടാ കിച്ചു അമ്മായി പറഞ്ഞതാ ശെരി തത്കാലം ഇങ്ങനെ പോട്ടെ കമ്പനിയിൽ അമ്മായി എന്നെ സാഹിയിച്ചോളും നീ നിങ്ങളുടെ കമ്പനി ഏറ്റെടുത്ത വർക്ക് തീർത്തുകൊടുക്കണം .’

അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമായി പിന്നെ ഞങ്ങൾ കമ്പ്യൂട്ടർ അസംബിൾ ചെയ്തു കൊടുക്കുന്ന ഒരു ബ്രാഞ്ച് കൂടി പതിയെ തുടങ്ങാൻ തീരുമാനിച്ചു ,പിന്നെ അമ്മായി ഇനി യാത്രകളൊന്നും പോവില്ല പകരം ബിസിനസ്സ് നടത്താൻ പോകുവാണെന്ന് പ്രഖ്യാപിച്ചു അത് രുദ്രന് വളെരെയധികം സന്തോഷം നൽകുന്ന കാര്യമായിരുന്നു കാരണം ബിസിനസ്സ് എല്ലാം നോക്കി നടത്തിക്കൊണ്ടിരുന്ന രണ്ട് ആളുകളും ഇപ്പോൾ ഇല്ല .

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.