ജെനിഫർ സാം 5 [sidhu] 112

ഇപ്പോൾ മരണം നടന്നിട്ട് പത്ത് ദിവസം ആയി അപ്പു ഒരാഴ്ചയായി ബാങ്കിന്റെ ടെക്നിക്കൽ ടീമിന്റെ ഒപ്പമാണ് രാവിലെ എട്ടിന് ഇറങ്ങുന്ന അവൻ ആറ് മണിക്കേ വീട്ടിൽ എത്തുകയുള്ളൂ അതുകൊണ്ട് തന്നെ കിച്ചുവുമായി കാണുന്നത് കുറഞ്ഞു .രുദ്രൻ ബിസിനസ് കാര്യങ്ങളിലേക്ക് അവന്റെ ശ്രദ്ധ മാറ്റി എങ്കിലും അക്കുവിന്റെ കൂടെ ഒരുപാട് നേരം ഇരിക്കുമെന്ന് കിച്ചു പറഞ്ഞു .

രാത്രി എല്ലാവരെയും കാണണം എന്ന് വാശി പിടിച്ച്‌ അപ്പുവിനെയും സ്വാതിയെയും കൂട്ടി ഞാൻ കിച്ചുവിന്റെ വീട്ടിലേക്ക് പോയി .

ഞങ്ങൾ അവിടെ ചെല്ലുമ്പോൾ രുദ്രനും രോഹിണി അമ്മായിയും ഉണ്ടായിരുന്നു .

ഞങ്ങൾ എല്ലാവരും ഡൈനിങ്ങ് ടേബിളിന് ചുറ്റും ഇരുന്നു .

‘കിച്ചു നീ ഇങ്ങനെ വീട്ടിൽ കുത്തി ഇരുന്നാൽ ഇനി ശെരിയാവില്ല ഒന്നെങ്കിൽ നീ രുദ്രന്റെ കൂടെ കൂടി ഫാമിലി ബിസിനസ് നോക്കണം അവനും സഹായം ആവശ്യമുണ്ട് അല്ലെങ്കിൽ ഓഫീസിൽ വന്ന് പെൻഡിങ് ആയിട്ടുള്ള വർക്ക് തീർക്കണം ഞാൻ ഇത്രെയും ദിവസം കൊണ്ട് നാല് വർക്കുകൾ തീർത്തു പക്ഷെ ഇനിയും പത്തെണ്ണം പെൻഡിങ് ഉണ്ട് അഞ്ചു ദിവസത്തിനുള്ളിൽ തീർക്കണം അതിൽ പലതും ഞാൻ ചെയ്യാൻ ഒരുപാട് ദിവസങ്ങൾ എടുക്കും അപ്പുവിനാണെങ്കിൽ സമയം ഇല്ല അവന് ബാങ്കിൽ ഉള്ള വർക്കുകൾ കൂടുതൽ ഉള്ളതുകൊണ്ട് വീട്ടിൽ വന്നിരുന്നാണ് തീർക്കുന്നത് കൃത്യം സമയത്ത് പറഞ്ഞപോലെ വർക്ക് കമ്പ്ലീറ്റ് ആയില്ലെങ്കിൽ കസ്റ്റമേഴ്‌സ് പിന്നെ തിരിഞ്ഞു നോക്കില്ല ബാങ്കിന് കൊടുത്ത വെബ്സൈറ്റ് ഹിറ്റ് ആയില്ലെങ്കിലും നമുക്ക് കമ്പനി വേണ്ടേ.’

കിച്ചു ഒന്നും മിണ്ടിയില്ല .

‘ജെനി അത് ഇവൻ ഇപ്പൊ വന്നാൽ അഞ്ചു ദിവസത്തിനുള്ളിൽ പത്തെണ്ണവും തീരുമോ തീരുമോ .’രോഹിണി അമ്മായി എന്നോട് ചോദിച്ചു

‘പത്തെണ്ണം തീരില്ല പക്ഷെ ഒരു ആറെണ്ണം എങ്കിലും സമയത്ത് കൊടുക്കണ്ടേ അല്ലെങ്കിൽ അതൊരു മോശം മാർക്ക് ആവും കമ്പനിക്ക് .’ ഞാൻ പറഞ്ഞു

‘ഇവൻ വന്നാലും ജോലി തീരാത്ത സാഹചര്യത്തിൽ നമുക്ക് വർക്ക് പുറത്തുകൊടുത്ത് ചെയ്യിക്കാം,ഒരുവിധപ്പെട്ട ബിസിനെസ്സിലൊക്കെ ഇങ്ങനെ ചെയ്യാറില്ല .’അമ്മായി പറഞ്ഞു

‘അത് ശെരിയാവില്ല അമ്മായി പുറത്തുകൊടുക്കുമ്പോൾ നമുക്ക് ലാഭം കിട്ടില്ല കൂടാതെ കമ്പനികൾക്ക് കൊടുക്കാൻ പാടില്ല അത് നമുക്ക് തന്നെ തിരിച്ചടി ആവും ഫ്രീലാൻസ് ആയി ചെയ്യുന്നവർ ഉണ്ട് അവർക്ക് പലർക്കായി കൊടുക്കാം പക്ഷെ ലാഭം കിട്ടില്ല .’അപ്പു അവന്റെ അഭിപ്രായവും പറഞ്ഞു

‘എടാ നിങ്ങളിപ്പോ ലാഭം നോക്കണ്ട ജെനി നിങ്ങൾക്ക് വേഗം ചെയ്യാൻ പറ്റുന്ന മൂന്നെണ്ണം ഒഴികെ ബാക്കി എല്ലാം പുറത്തുകൊടുക്കാം ,അവിടെ ലാഭം നോക്കണ്ടഇപ്പൊ ചെറിയ നഷ്ടം സഹിച്ചാലും ഇനി വരുന്ന വര്കിൽ നമുക്ക് ശെരിയാക്കാം പക്ഷെ കമ്പനിയുടെ നല്ലപേര് പോയാൽ അത് തിരികെ കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ് .’

‘എന്നാലും വിശ്വസിച്ച് ഏല്പിക്കാൻ പറ്റിയ ആളെ കിട്ടണ്ടേ .’

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.