ജെനിഫർ സാം 5 [sidhu] 112

അധികം താമസിയാതെ സീമ ആന്റിയെ വീട്ടിൽ തനിച്ചാക്കി അപ്പുവും ബിനീഷച്ഛനും കിച്ചുവും ആശുപത്രിയിലേക്ക് പുറപ്പെട്ടു ,ഞാൻ രുദ്രനെയും അക്കുവിനെയും സ്വാതിയെയും കൊണ്ട് അവരുടെ വീട്ടിലേക്കും സ്വാതിയും രുദ്രനും അക്കുവിനെ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുനീരിനോ കരച്ചിലിനോ ശമനം ഉണ്ടായില്ല രുദ്രൻ മനസാലെ തകർന്നിരുനെങ്കിലും അത് പുറത്തു കാണിച്ചാലുള്ള അക്കുവിന്റെയും കിച്ചുവിന്റെയും അവസ്ഥ ഓർത്താണ് ഉള്ളിലൊതുക്കി ഇരിക്കുന്നതെന്ന് അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ടാൽ മനസിലാവും .

=====

18

കുറച്ചുനേരത്തെ യാത്രക്കൊടുവിൽ ഞങ്ങൾ കിച്ചുവിന്റെയും രുദ്രന്റെയും കുടുംബം ഇപ്പോൾ താമസിക്കുന്ന അപ്പാർട്മെന്റിൽ എത്തി ഒരേ അപ്പാർട്മെന്റിലെ മുകളിലെ രണ്ട് നില രുദ്രന്റെ അച്ഛനും താഴത്തെ രണ്ടുനിലയിൽ കിച്ചുവിന്റെ കുടുംബവുമാണ് താമസം .അവിടെ എത്തിയ ഞങ്ങളെ കാത്തിരുന്നത് മറ്റൊരു സങ്കട വാർത്ത ആയിരുന്നു പെട്ടന്നുണ്ടായ ഷോക്കിൽ കിച്ചുവിന്റെയും അക്കുവിന്റെയും അമ്മ മഹേശ്വരി ദേവി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു .

അത് കേട്ടപ്പോൾ അത്രെയും നേരം എല്ലാം ഉള്ളിലൊതുക്കി നിന്ന രുദ്രൻ കൂടി പൊട്ടി കറഞ്ഞുപോയി കാരണം മഹേശ്വരി രുദ്രനും സ്വന്തം അമ്മയെ പോലെ ആയിരുന്നു അവന്റെ ‘അമ്മ അവനെ പ്രസവിച്ചതോടുകൂടി മരണപെട്ടു അതിനു ശേഷം രുദ്രനെ വളർത്തിയതും സ്നേഹം നൽകിയതും മഹേശ്വരി ആണ് .

ഇതിനിടയിൽ അപ്പു എന്നെ വിളിച്ചു അമ്മയുടെ മരണവാർത്ത അറിഞ്ഞ കിച്ചു ബിപി കുറഞ്ഞു ആശുപത്രിയിൽ അഡ്മിറ്റ് ആയി അവർ ഇവിടേക്ക് നാളെ രാവിലെ ബോഡി കൊണ്ടുവരുന്നതിന്റെ ഒപ്പമേ വരൂ എന്ന് പറഞ്ഞു .

രുദ്രൻെറയും കിച്ചുവിന്റെയും അമ്മായി ആയ രോഹിണി അക്കുവിനെയും രുദ്രനെയും ആശ്വസിപ്പിക്കുന്ന കാഴ്ചയാണ് അപ്പു വിളിച്ചതിന് ശേഷം അകത്തേക്ക് കയറിയ ഞാൻ കാണുന്നത് .രോഹിണി അമ്മായി കല്യാണം കഴിച്ചിട്ടില്ല അമ്മായിക്ക് ഇഷ്ടം യാത്രകൾ ചെയ്യാനും പുസ്തകം വായിക്കാനും എഴുതാനും ഒക്കെയാണ് അതുകൊണ്ടു തന്നെ വീട്ടിലുള്ളപ്പോൾ അക്കു ആണ് അമ്മായിയുടെ അസിസ്റ്റന്റ് അങ്ങനെ ഉള്ള ദിവസങ്ങളിൽ അവളെ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല .

ആക്കുവും രുദ്രനും അമ്മായിയുടെ കൂടെ ഇരിക്കുന്നതാണ് നല്ലത് എന്ന് മനസിലാക്കിയ സ്വാതി എന്നെയും വിളിച്ചു പുറത്തിറങ്ങി . ഞങ്ങൾ കിച്ചുവിന്റെ പോർഷനിലേക്ക് ചെന്നു വിവരം അറിഞ്ഞു അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളൊക്കെ എത്തിയിട്ടുണ്ട് അവർക്ക് അധികം ബന്ധുക്കൾ ഇല്ലെന്ന് കിച്ചുവും അക്കവുമൊക്കെ പറഞ്ഞിട്ടുണ്ട് .

****

അടുത്ത ദിവസം വൈകുന്നേരത്തോടെ അടുത്തുള്ള ശ്മശാനത്തിൽ അവരെയൊക്കെ ദഹിപ്പിച്ചു .
പിന്നീടുള്ള രണ്ട് ദിവസം ഞാനും അവരുടെയൊപ്പം നിന്ന് അമ്മായിയും രുദ്രനും കിച്ചുവും ആ ഷോക്കിൽ നിന്ന് കുറച്ചൊക്കെ കരകയറി തുടങ്ങി പക്ഷെ അക്കു ആരോടും മിണ്ടാതെ ആ മുറിക്കുളിൽ തന്നെ കഴിച്ചുകൂട്ടി ,അവൾ ഞങ്ങളോടൊക്കെ മിണ്ടി തുടങ്ങാൻ പിന്നെയും രണ്ടാഴ്ച എടുത്തു ഇതിനിടയിൽ ഞാൻ കോളേജിൽ പോകുമായിരുന്നു സ്വാതിയും ഇടക്കൊക്കെ വന്ന് അക്കുവിനോട് ഓരോന്നൊക്കെ പറഞ്ഞിരിക്കും .

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.