ജെനിഫർ സാം 5 [sidhu] 113

അവൻ അപ്പുറത്തേക്ക് മാറി നിന്ന് കാൾ അറ്റൻഡ് ചെയ്തു .
തിരിച്ചുവരുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

‘ഡാ രുദ്ര നീ അക്കുവിനെയും കൊണ്ട് വീട്ടിലേക്ക് പൊയ്ക്കോ ,ജെനി നീ ഇവരെ ഡ്രോപ്പ് ചെയ്തേക്ക് രണ്ട് പേരും കുടിച്ചിട്ടുണ്ട് അപകടമൊന്നും വരുത്തി വെക്കേണ്ട .’

‘ഡാ എന്താ പറ്റിയെ .’രുദ്രൻ ചോദിച്ചു

‘ഒന്നു …..ഒന്നുമില്ലെടാ എല്ലാരും ഓക്കേ ആണ് .’

‘ഡാ നീ എന്തൊക്കെയാ ഈ പറയുന്നത് കാര്യം പറയടാ .’

‘ഡാ അച്ഛനും വല്യച്ചനും പോയടാ .’കിച്ചു കരഞ്ഞുകൊണ്ട് രുദ്രന്റെ മേലേക്ക് ചാഞ്ഞു അടക്കി വെച്ച സങ്കടം പുറത്തുവന്ന് തുടങ്ങിയിരുന്നു .

‘ആക്സിഡന്റ് ആയിരുന്നു എവിടെയോ പാർട്ടി കഴിഞ്ഞു വരികയായിരുന്നു കുടിച്ചിട്ടും ഉണ്ടായിരുന്നു മൈസൂരിൽ ഒരു ട്രക്കുമായി കൂട്ടി ഇടിച്ചു  .’

ആക്കുവും ഇത് കേട്ട് സുമി ആന്റിയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി .

‘ഡാ കിച്ചു അമ്മയോട് പറഞ്ഞോ .’

അവൻ ഇല്ലെന്ന് തല അനക്കി .

ജെനി നീ ഇവരെ വീട്ടിൽ കൊണ്ടുപോയി ആകുവോ ഇവരൊക്കെ കുടിച്ചിട്ടുണ്ട് ,ബിനു അങ്കിൾ എന്റെ കൂടെ വരുവോ എനിക്കിപ്പോ വണ്ടി ഓടിക്കാൻ പറ്റുവെന്ന് തോന്നുന്നില്ല നമുക്ക് ഒന്ന് ആശുപത്രിയിൽ പോണം .’

ഞാൻ ശെരിയെന്ന് തലകുലുക്കി

‘നമുക്ക് എന്റെ കാറിൽ പോകാം ആശുപത്രിയിലേക്ക് ,ജെനി രുദ്രന്റെ കാറിൽ ഇവരെ വീട്ടിൽ കൊണ്ടുപോകൂ .’

ഞാനും സീമ ആന്റിയും കൂടി കരഞ്ഞുകൊണ്ടിരുന്നു അക്കുവിനെ ആശ്വസിപ്പിച്ചു കാറിൽ കൊണ്ടുപോയി ഇരുത്തി ,എത്രയൊക്ക പ്രേശ്നങ്ങൾ തമ്മിൽ ഉണ്ടെങ്കിലും രക്തബന്ധം ആയിട്ടുള്ളതോ മുൻപ് സ്‌നേഹിച്ചിരുന്നതോ ആയ ഒരാൾ ഇനി ഭൂമിയിൽ ഉണ്ടാവില്ല എന്ന് മനസിലാവുമ്പോൾ പലരും തകർന്ന് പോകും കിച്ചുവും ഇപ്പൊ അതെ അവസ്ഥയിലൂടെ കടന്ന് പോയികൊണ്ടിരിക്കുകയാണ് അവനെ സമാധാനിപ്പിക്കാൻ ആരെങ്കിലും അത്യാവിഷമാണ് പക്ഷെ നിർഭാഗ്യവശാൽ എനിക്കിപ്പോ അക്കുവിന്റെ ഒപ്പമേ നില്ക്കാൻ സാധിക്കുള്ളൂ കാരണം അച്ഛനോട് കിച്ചുവിനുണ്ടായിരുന്നത്തെക്കാൾ അടുപ്പവും സ്നേഹവും അക്കുവിനായിരുന്നു അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരികൾ എന്ന നിലയിൽ സ്വാതിയും ഞാനും അവളുടെ കൂടെ ഇപ്പൊ നിന്നില്ലെങ്കിൽ അവൾ കിച്ചുവിനെക്കാൾ മോശം അവസ്ഥയിലെത്തുമെന്ന യാഥാർഥ്യം കിച്ചുവിന്റെ ഒപ്പം പോവുന്നതിൽ നിന്ന് എന്നെ വിലക്കി .

ഞാൻ അപ്പുവിനെ നോക്കി അതെ സമയം അവന്റെ ശ്രദ്ധ എന്നിലേക്ക് വന്നു ഞാൻ അവനോട് കണ്ണുകൾ കൊണ്ട് കിച്ചുവിന്റെ ഒപ്പം ഉണ്ടാവണമെന്ന് പറഞ്ഞു .അത് മനസിലാക്കിയ പോലെ അപ്പു തലകുലുക്കി .

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.