ജെനിഫർ സാം 5 [sidhu] 113

‘അത്യാവിശം നല്ല സെർവർ വാങ്ങാൻ മുപ്പത് ലക്ഷം രൂപ ചിലവ് വരും .’

‘എടാ നമുക്കിപ്പൊ ഒരു സെർവറിൽ ആവശ്യമുണ്ടോ ആപ്പ് ഉണ്ടാക്കാനും വെബ്‌സൈറ്റിനും ഒക്കെ നല്ല കംപ്യൂട്ടേഴ്സ് വാങ്ങിയാൽ പോരെ .’ഞാൻ ചോദിച്ചു

‘സെർവർ വാങ്ങുന്നത് അതിന് വേണ്ടി മാത്രമല്ല നമ്മുടെ സോഷ്യൽ മീഡിയ സൈറ്റ്  അടുത്ത മാസം കമ്പ്ലീറ്റ് ആവും അത് ലോഞ്ച് ചെയ്യണം അതിന് സെർവർ ഇല്ലാതെ പറ്റില്ല .’അപ്പു പറഞ്ഞു

‘അത് തീർന്നോ .’ ഞാൻ  ചോദിച്ചു ഇവന്മാർ എന്നോട് അതിനെക്കുറിച്ചൊന്നും പറഞ്ഞല്ല തെണ്ടികൾ .

‘തീർന്നില്ല പക്ഷെ അടുത്ത ആഴ്ച തീരും പിന്നെ മൂന്ന് ആഴ്ച അതിലെ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ കണ്ടുപിടിക്കാൻ.’

‘അതിന് പേരിട്ടോ .’ രുദ്രൻ ചോദിച്ചു

‘യെസ് “ak” .’

‘ശ്ശെ .എന്ത് ഊള പേരാണ് കാത്തു .’

‘കാത്തുവോ ആരാണീ കാത്തു .’രുദ്രൻ ഗ്ലാസ് വായിലേക്കടുപ്പിച്ചുകൊണ്ട് ചോദിച്ചു

‘അപ്പൊ നിനക്ക് കാത്തുവിനെ അറിയില്ലേ .’ബിനീഷച്ഛൻ ചോദിച്ചു

‘ഇല്ല .’

‘അണ്ണാ നിന്റെ അനിയൻ ഇല്ലേ  ഇവനെ ഈ ജെനി വിളിക്കണ പേരാണ് കാത്തു .’ സ്വാതി അടുത്ത കുപ്പി പൊട്ടിച്ചുകൊണ്ട് പറഞ്ഞു

‘യു കാത്തു വാട്ട് എ ഫണ്ണി നെയിം മാൻ .’ രുദ്രൻ ചിരിക്കാൻ തുടങ്ങി

‘ഡാ തെണ്ടി നിർത്തിക്കോ അല്ലെങ്കിൽ ഈ കുപ്പി പൊട്ടിച്ചു നിന്നെ ഞാൻ കുത്തി കൊല്ലും .’ കിച്ചു ടെറർ ആയി .

‘ഞാൻ നിർത്തി .എന്നാലും കാത്തു എന്ത് പേരാട അത് .’

‘ഡാ ‘

‘വേണ്ട നിർത്തി നിർത്തി .’രുദ്രൻ ഒരു കൂപ്പു വായിലേക്ക് വെച്ച് കമത്തി

‘ഡാ ‘എന്തോ പറയാൻ വന്നതും കിച്ചുവിന്റെ ഫോൺ റിങ് ചെയ്തു

8 Comments

  1. Bakiii anannaaa

  2. 6666…’MK’??????

  3. ഹേയ്.. കഥ ഇന്ററിസ്റ്റിംഗ് ആയി വന്നപ്പോൾ നിറുത്തിയിട്ട് പോവുകയാണല്ലേ… ?

    Anyway come back soon bro ❤❤❤????

  4. വല്ലാത്ത നിർത്തൽ ആണല്ലോ. 666 ന്റെ കളികൾ ആണല്ലേ..വളരെ നന്നായിട്ടുണ്ട്.. പിന്നെ തിരക്കുകൾ ഒക്കെ കഴിഞ്ഞു എഴുതി തുടങ്ങു കാത്തിരിക്കുകയാണ്. സ്നേഹത്തോടെ❤️

  5. രുദ്ര രാവണൻ

Comments are closed.